Kerala

ടൂറിസ്റ്റ് ബസുകൾക്ക് ഒരേ നിറം; നാളെ മുതൽ തീരുമാനം നടപ്പിലാക്കും

ടൂറിസ്റ്റ് ബസുകൾക്ക് യൂണിഫോം നിറം കർശനമാക്കാൻ തീരുമാനം. നാളെ മുതൽ തീരുമാനം നടപ്പിലാക്കാൻ ഗതാഗത വകുപ്പ് ഉന്നതതല യോഗത്തിൽ ധാരണയായി. ടൂറിസ്റ്റ് ബസ് ഡ്രൈവർമാർക്ക് പരിശീലനം നൽകാനും തീരുമാനമായി.വടക്കഞ്ചേരിയിൽ നടന്ന അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് വിലയിരുത്താൻ ഗതാഗത വകുപ്പ് വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ നിയമ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായാണിത്. തിങ്കളാഴ്ച ഉന്നതതലയോഗത്തിൽ നടപടി എങ്ങനെ എന്നതിൽ തീരുമാനമുണ്ടാകും. ജൂലൈ ഏഴിന് മോട്ടോർ വാഹന വകുപ്പ് വിദ്യാഭ്യാസ വകുപ്പിലെ ഡയറക്ടർമാർക്ക് ഇതിന് നിർദേശം […]
Read More

സ്കൂൾ ടൂർ, രാത്രിയാത്ര വേണ്ടെന്ന കർശന നിർദേശവുമായി മന്ത്രി വി. ശിവൻകുട്ടി

സ്കൂളുകളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ രാത്രി യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശം സംസ്ഥാനത്തെ എല്ലാ സ്കൂളുകളും നിർബന്ധമായും പാലിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. രാത്രി 9 മണി മുതൽ രാവിലെ 6 വരെയാണ് യാത്ര പാടില്ലെന്ന് നിഷ്കർഷിച്ചിരിക്കുന്നത്.കേരള ടൂറിസം വകുപ്പ് അംഗീകാരം നൽകിയ നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിൽ ഉള്ള വാഹനങ്ങൾ മാത്രമേ പഠന യാത്രകൾക്ക് ഉപയോഗിക്കാവൂ എന്ന് നേരത്തെ തന്നെ നിർദ്ദേശം നൽകിയിട്ടുണ്ട്. 2020 മാർച്ച് 2 ലെ ഉത്തരവിലൂടെ കൂടുതൽ സമഗ്രമായ നിർദ്ദേശങ്ങൾ പൊതു വിദ്യാഭ്യാസ […]
Read More

കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു.

മുതിർന്ന സി.പി.എം. നേതാവും മുൻമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണൻ (69) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു ആയിരുന്നു അന്ത്യം. അർബുദബാധ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. ആരോഗ്യനില മോശമായ സാഹചര്യത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ ശേഷമായിരുന്നു കോടിയേരി വിദഗ്ധ ചികിത്സയ്ക്കു പുറപ്പെട്ടത്. കോടിയേരിയുടെ ആരോഗ്യനിലയിൽ ആശങ്ക ഉയർന്നതിനെ തുടർന്ന് ഇന്ന് യൂറോപിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര റദ്ദാക്കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ ചെന്നൈയിലെത്തിയിട്ടുണ്ട്. 1953 […]
Read More

സൗദിയിൽ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും.

റിയാദ്: സഊദി അറേബ്യയിലെ തുറൈഫ് നഗരത്തിനടുത്ത് ഹൈവെയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. തിരുവനന്തപുരം ആനയറ സ്വദേശി ചന്ദ്രശേഖരന്‍ നായര്‍ (55) മരിച്ചത്. അപകടത്തില്‍ ഇദ്ദേഹമടക്കം രണ്ട് ഇന്ത്യക്കാര്‍ മരിക്കകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച്ച രാവിലെ ആറുമണിക്ക് തൊഴിലാളികള്‍ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന ബസിന്റെ പിറകില്‍ ലോറി ഇടിച്ചാണ് അപകടം. ചന്ദ്രശേഖരന്‍ നായര്‍ ഇരുപത് വര്‍ഷമായി സ്വകര്യ കമ്പനിയില്‍ സ്‌റ്റോര്‍ കീപ്പറാണ്. ഏതാനും മാസം മുമ്പാണ് അവധി കഴിഞ്ഞ നാട്ടില്‍നിന്ന് തിരിച്ചെത്തിയത്. മൃതദേഹം […]
Read More

നെയാറ്റിൻകരയിൽ മൂന്നാം ക്ലാസുകാരനെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു; ഇളയച്ഛനെതിരെ പൊലീസിൽ പരാതി.

ന്യൂസ് ഡെസ്ക് : (www.baharainmediacity.com) തിരുവനന്തപുരം നെയ്യാറ്റിൻകര തൊഴുക്കല്ലിൽ മൂന്നാം ക്ലാസുകാരനെ ബിയർ കുടിപ്പിച്ചതായി പരാതി. ഇളയച്ഛൻ ആണ് എട്ടുവയസ്സുകാരനെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചത്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ നെയാറ്റിൻകര പൊലീസിൽ പരാതി നൽകി. ഇളയച്ഛനായ മനുവിനെതിരെ കേസെടുക്കമെന്ന് പൊലീസ് അറിയിച്ചു.
Read More

ഗവർണർ ആർഎസ്എസിന്റെ മെഗാ ഫോൺ എന്ന് ചെന്നിത്തല; പ്രമേയം കൊണ്ടുവന്നാൽ പിന്തുണക്കും.

ന്യൂസ് ഡെസ്ക് : (www.bahrainmediacity.com)ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർ എസ് എസിന്റെ മെഗാഫോൺ എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അങ്ങനെ ഒരാളുമായാണ് സർക്കാർ രണ്ട് വർഷം ഒത്തുകളിച്ചത്. സർക്കാരിനെ അംഗീകരിക്കുമ്പോൾ ഗവർണർ മഹാൻ, അല്ലെങ്കിൽ മോശം എന്ന നിലപാട് ശരിയല്ല. ഗവർണർക്ക് രാഷ്ട്രീയ അജണ്ടയുണ്ട്. സിഎഎ സമയത്ത് അത് വ്യക്തമായിരുന്നു. ഗവർണറെ പിൻവലിക്കാൻ സർക്കാർ പ്രമേയം കൊണ്ടുവന്നാൽ പ്രതിപക്ഷം പിന്തുണക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഗവർണർക്കെതിരെ മന്ത്രി എം ബി രാജേഷും രംഗത്തുവന്നു. ഗവർണറുടെ പ്രവൃത്തി […]
Read More

25 കോടി രൂപയുടെ ഓണം ബംപർ അനൂപിന്

തിരുവനന്തപുരം: കേരള സർക്കാരിന്റെ 25 കോടി രൂപയുടെ ഓണം ബംപർ അനൂപിന്. ശ്രീവരാഹം സ്വദേശി അനൂപിനെ തേടിയാണ് ആ ഭാഗ്യമെത്തിയത് . പണം ഇല്ലാത്തതിനാൽ മകന്റെ കുടുക്ക പൊട്ടിച്ച് എടുത്ത ടിക്കറ്റിനാണ് സമ്മാനമടിച്ചതെന്ന് അനൂപ് മാധ്യമങ്ങളോടു പറഞ്ഞു. ഓട്ടോ ഡ്രൈവറാണ് അനൂപ്. ശനിയാഴ്ച രാത്രി എടുത്ത TJ 750605 എന്ന ടിക്കറ്റിനാണ് ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 25 കോടി രൂപ ലഭിച്ചത്. തിരുവനന്തപുരം ജില്ലയിലെ പഴവങ്ങാടിയിൽ‍ വിറ്റ ടിക്കറ്റാണിത്. ആറ്റിങ്ങൽ ഭഗവതി ഏജൻസിയിൽ നിന്നാണു  പഴവങ്ങാടിയിൽ‍ […]
Read More

പൊതു ഗതാഗതത്തിൽ മ്യൂസിക് സിസ്റ്റം പ്രവർത്തിപ്പിക്കുന്നത് തടയണം; മനുഷ്യാവകാശ കമ്മീഷൻ.

പൊതു ഗതാഗതത്തിനുള്ള വാഹനങ്ങളിൽ മ്യൂസിക് സിസ്റ്റം പ്രവർത്തിപ്പിക്കുന്നത് പോലെയുള്ള നിയമ ലംഘനങ്ങൾ ഉണ്ടാകാതിരിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ അതീവ ജാഗ്രത പുലർത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പൊതു വാഹനങ്ങളിൽ സ്റ്റീരിയോ സിസ്റ്റം ഉപയോഗിക്കുന്നതിനെതിരെ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ്. ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ പാസാക്കിയ ഉത്തരവുകൾ കർശനമായി പാലിക്കുന്നതിന് വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ കമ്മീഷനെ അറിയിച്ചു. നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ പിഴ ചുമത്താറുണ്ട്. ഫിറ്റ്നസ് സർട്ടിഫിക്കേറ്റിനായി വാഹനങ്ങൾ […]
Read More

മുകേഷ് അംബാനി ഗുരുവായൂരിലെത്തി; അന്നദാനഫണ്ടിലേക്ക് 1.51 കോടിയുടെ ചെക്ക് നല്‍കി.

തൃശ്ശൂര്‍: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. കാണിക്കയായി അദ്ദേഹം 1.51 കോടിയുടെ ചെക്ക് അന്നദാനഫണ്ടിലേക്ക് നല്‍കി. ഇളയ മകന്‍ ആനന്ദിന്റെ പ്രതിശ്രുതവധു രാധികാ മര്‍ച്ചന്റ്, റിലയന്‍സ് ഡയറക്ടര്‍ മനോജ് മോദി എന്നിവര്‍ക്കൊപ്പമാണ് മുകേഷ് അംബാനിയെത്തിയത്. തെക്കേ നടപ്പന്തലിന് മുന്നില്‍ വെച്ച് ദേവസ്വം അധികൃതര്‍ അദ്ദേഹത്തെ സ്വീകരിച്ചു. ‘കുറച്ചു കാലമായി ഇവിടെ വന്നിട്ട്. ഇപ്പോള്‍ വരാനായി. വളരെ സന്തോഷം. സ്വീകരണത്തിന് നന്ദി’ മുകേഷ് അംബാനി പറഞ്ഞു.ക്ഷേത്രത്തിലെത്തിയ […]
Read More

അന്വേഷണ മികവ്; കണ്ണൂര്‍ എ സി പിയായ പി പി സദാനന്ദന് ക്രൈം ബ്രാഞ്ച് എസ് പിയായി പുതിയ പദവി.

കണ്ണൂര്‍ എ സി പിയായ പി പി സദാനന്ദന് അന്വേഷണ മികവിനുള്ള അംഗീകാരം. ക്രൈംബ്രാഞ്ച് എസ് പിയായി തിരുവനന്തപുരത്താണ് പി പി സദാനന്ദനെ ആഭ്യന്തരവകുപ്പ് നിയോഗിച്ചത്. നിരവധി പ്രമാദമായ കേസുകള്‍ ശാസ്ത്രീയ അന്വേഷണമികവിലൂടെ തെളിയിച്ച പി പി സദാനന്ദന്‍ കേരള പൊലീസ് സേനയിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരിലൊരാളായാണ് സേനയില്‍ അറിയപ്പെടുന്നത്. അടുത്തകാലത്ത്‌ കേരളത്തെ ഞെട്ടിച്ച കോടികളുടെ മയക്കുമരുന്ന് കേസിൽ നൈജീരിയൻ സ്വദേശിനിയുൾപ്പെടെയുള്ളവരെ പിടികൂടാൻ അദ്ദേഹം നേതൃത്വം നൽകിയ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞു, ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് […]
Read More