Kerala

”സ്വകാര്യമായി പറഞ്ഞ കാര്യം, അപമാനിക്കാനല്ല”: റഫീഖിനെ ഫോണിൽ വിളിച്ച് മമ്മൂട്ടി

കൽപ്പറ്റ: വിവാദങ്ങൾക്ക് പിന്നാലെ സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് നടൻ മമ്മൂട്ടി ഫോണിൽ വിളിച്ചു സംസാരിച്ചു. വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ റഫീഖിനോട് മാറി നിൽക്കാൻ മമ്മൂട്ടി ആവശ്യപ്പെട്ടത് വലിയ ചർച്ചയായതിന് പിന്നാലെയാണ് ഫോൺ കോൾ. രണ്ടു തവണ മമ്മൂട്ടി തന്നെ വിളിച്ചതായി റഫീഖ് സ്ഥിരീകരിച്ചു. വിഡിയോ കോളിലൂടെയും മമ്മൂട്ടി സംസാരിച്ചു. അപമാനിക്കാൻ ഉദ്ദേശിച്ചല്ല താൻ സംസാരിച്ചതെന്ന് മമ്മൂട്ടി റഫീഖിനോട് പറഞ്ഞു. സ്വകാര്യമായി പറഞ്ഞ കാര്യമാണ്. അത് ഇത്രയും വലിയ വിവാദമാവുമെന്ന് കരുതിയില്ലെന്നും മമ്മൂട്ടി റഫീഖിനോട് […]
Read More

സിപിഎം ജില്ലാ സെക്രട്ടറിയോട് മാറിനിൽക്കാൻ പറഞ്ഞ സംഭവം: മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം

കൽപ്പറ്റ: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖ് തൻ്റെ കൂടെ നടക്കുന്നതിൽ നടൻ മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവത്തിൽ താരത്തിനെതിരെ സൈബർ ആക്രമണം. ​ സിപിഎം ജില്ലാ സെക്രട്ടറിയോട് മാറിനിൽക്കാൻ മമ്മൂട്ടി ആവശ്യപ്പെട്ടത് യുഡിഎഫ് ആയുധമാക്കിയിരിക്കുകയാണ്. ജനങ്ങളുടെ ടൗൺഷിപ്പ് എന്ന മമ്മൂട്ടിയുടെ പരാമർശം ഉയർത്തിക്കാട്ടിയാണ് യുഡിഎഫിന്റെ വിമർശനം. ഇന്നലെയാണ് ടൗൺഷിപ്പ് സന്ദർശനത്തിനിടെ റഫീഖിനോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ചത്. ടൗൺഷിപ്പിലേത് സ്വകാര്യ സന്ദർശനം മാത്രമാക്കി നിലനിർത്താൻ മമ്മൂട്ടി നിർദ്ദേശിച്ചിരുന്നു. മമ്മൂട്ടി ചെന്നൈയിൽ നിന്ന് എത്തിയത് […]
Read More

കേരളത്തിനായി അഞ്ച് ജനക്ഷേമ ഗ്യാരന്റികൾ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ ജനങ്ങളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുന്നതിനുമായി അഞ്ച് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തിൽവെച്ചാണ് രാഹുൽ ഗാന്ധി പ്രഖ്യാപനം നടത്തിയത്. ഇവയാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഗ്യാരണ്ടികൾ: സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ₹1,000: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും. ഇത് സ്ത്രീകളുടെ യാത്രാസൗകര്യം വർദ്ധിപ്പിക്കുകയും കുടുംബങ്ങളുടെ ദൈനംദിന […]
Read More

ശ്രീജയുടെ നേട്ടത്തിന് കണ്ണീർത്തിളക്കം; അച്‌ഛനും അമ്മയ്‌ക്കും സമ്മാനം

തിരുവനന്തപുരം: കുടുംബം പുലർത്താൻ ചോരനീരാക്കി കൂലിപ്പണി ചെയ്ത് അച്ഛനും അമ്മയ്‌ക്കും ശ്രീജ നൽകിയത്‌ പൊൻതിളക്കം. നിശ്ചയദാർഢ്യംകൊണ്ട് നേരിട്ട് സിവിൽ സർവീസ് പരീക്ഷയിൽ ആദ്യശ്രമത്തിൽതന്നെ മകൾ എസ്.ശ്രീജ 57-ാം റാങ്ക് നേടിയത്‌. എന്തുത്യാഗം ചെയ്തും മകളെ പഠിപ്പിക്കാനൊരുങ്ങിയ മാതാപിതാക്കൾക്ക് മകൾ നൽകിയ വിലമതിക്കാനാവാത്ത സമ്മാനം. പണിതീരാത്ത വീട്ടിൽ ‘വിഷൻ ബോർഡിൽ’ കുറിച്ചിട്ട ലക്ഷ്യത്തിലെത്താൻ ശ്രീജയ്ക്ക് ഇല്ലായ്മകൾ തടസമായില്ല. കുട്ടിക്കാലം മുതലേ ഇന്ത്യൻ ഫോറിൻ സർവീസ് (ഐ.എഫ്.എസ്) സ്വപ്നം കണ്ടിരുന്നു. ശ്രീജയുടെ തിരുവനന്തപുരം നരുവാമൂട് രോഹിണിഭവൻ വീട്ടിലേക്ക് ആശംസാപ്രവാഹമാണിപ്പോൾ. മകളുടെ […]
Read More

കെഎസ്ആർടിസി ജീവനക്കാർക്ക് സന്തോഷവാർത്ത, പ്രഖ്യാപനവുമായി മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കുടിശികയുള്ള ഡി.എ നൽകുമെന്ന് അറിയിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇതിനായി ഗതാഗത വകുപ്പ് തീവ്രശ്രമം തുടങ്ങിയതായി മന്ത്രി വ്യക്തമാക്കി. ജീവനക്കാർക്ക് അർഹമായ ഡി.എ നൽകുന്ന കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചതായും ഗണേഷ് കുമാർ വെളിപ്പെടുത്തി. ജീവനക്കാരുടെ ഏറെക്കാലത്തെ ആവശ്യമായ ഡി.എ നൽകാൻ എങ്ങനെയെങ്കിലും പണം ഒപ്പിക്കാനാണ് ശ്രമിക്കുന്നത്. നിലവിൽ കെ.എസ്.ആർ.ടി.സിയുടെ പക്കൽ ഇതിനാവശ്യമായ തുകയില്ലാത്തതിനാൽ സർക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രിയുമായി സംസാരിച്ചപ്പോൾ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാലുമായി ചർച്ച ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനൽകിയെന്നും […]
Read More

ജി സുധാകരൻ സി പി എം ബന്ധം ഉപേക്ഷിച്ചേക്കില്ല, പക്ഷേ അംഗത്വം ഉടൻ പുതുക്കില്ല

ആലപ്പുഴ: പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന മുൻ മന്ത്രി ജി സുധാകരൻ സി പി എം ബന്ധം ഉപേക്ഷിക്കില്ലെന്ന് റിപ്പോർട്ട്. എന്നാൽ പാർട്ടി അംഗത്വം തൽക്കാലം പുതുക്കിയേക്കില്ല. അനുഭാവിയായി തുടരും. കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത ഇന്ന് രാവിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി നടത്തിയ കൂടിക്കാഴ്ചയിലാണ്‌ തീരുമാനമായത്‌. നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് സുധാകരനെ മുഖ്യാതിഥിയായി ഉൾപ്പെടുത്തിയിട്ടുണ്ട്. പോസ്റ്ററിൽ അദ്ദേഹത്തിന്റെ ചിത്രവും ചേർത്തിട്ടുണ്ട്. ഉദ്ഘാടനത്തിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് […]
Read More

അങ്കമാലി അപകടം: പ്രതി സിറിയക് പിടിയിൽ, അറസ്റ്റ് ചെയ്തത് വാഗമണ്ണിൽ നിന്നും

കൊച്ചി: അങ്കമാലിയിൽ ജാസ്‌ലിയ ജോൺസൻറെ മരണത്തിന് ഇടയാക്കിയ വാഹനമോടിച്ച പ്രതി ഡോ. സിറിയക് പി. ജോൺ പിടിയിൽ. വാഗമണ്ണിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. പ്രതിയെ ഉടൻ അങ്കമാലി പോലീസിനു കൈമാറും. സിറിയകിൻറെ പിതാവ് ജോർജ് മാത്യുവിനെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ മകനെ ഒളിപ്പിച്ച കുറ്റത്തിനാണ് അങ്കമാലി പോലീസ് ജോർജിനെ അറസ്റ്റ് ചെയ്തത്. കേസിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും സിറിയക് ഒളിവിലായിരുന്നു. അപകടം നടന്ന ആറു ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ പോലീസിന് […]
Read More

തൊണ്ടിമുതൽ കേസ്: ആൻറണി രാജുവിൻറെ ശിക്ഷ മരവിപ്പിക്കരുതെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: തൊണ്ടിമുതൽ തിരിമറി കേസിൽ ആൻറണി രാജുവിൻറെ ശിക്ഷ മരവിപ്പിക്കരുതെന്ന് സർക്കാർ ഹൈക്കോടതിയിൽ. കീഴ്ക്കോടതി തെളിവുകൾ പരിശോധിച്ചാണ് ശിക്ഷ വിധിച്ചതെന്നും സർക്കാർ ഹൈക്കോടതിയിൽ സത്യവാംഗ്മൂലം നൽക തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നുള്ളത് ആൻറണി രാജുവിൻറെ വ്യക്തിപരമായ രാഷ്ട്രീയതാത്പര്യം മാത്രമാണ്. അതുകൊണ്ട് ശിക്ഷ മരവിപ്പിക്കണമെന്നുള്ള അദ്ദേഹത്തിൻറെ ആവശ്യം പരിഗണിക്കരുതെന്നും സർക്കാർ കോടതിയിൽ സത്യവാംഗ്മൂലം നൽകി. വെള്ളിയാഴ്ച കേസ് ഹൈക്കോടതി പരിഗണിക്കും. അതേസമയം ആരാണ് തൊണ്ടിമുതലിൽ മാറ്റം വരുത്തിയത് എന്നതിൽ വ്യക്തത വരുത്തണമെന്നും ആൻറണി രാജുവാണ് കൃത്രിമം നടത്തിയതിൽ എന്താണ് തെളിവ് എന്നും […]
Read More

അവയവ ദാതാവ് ജസ്‌ലിയയുടെ അപകട മരണം; കാറോടിച്ച യുവ ഡോക്ടർ ഒളിവിൽ, ലുക്ക്ഔട്ട് നോട്ടീസ്

കൊച്ചി: വിദ്യാർഥിനിയായ ജസ്‍ലിയ ജോൺസനെ (19) കാറിടിപ്പിച്ചു കൊലപ്പെടുത്തിയ യുവഡോക്ടർ ഒളിവിൽ. കോട്ടയം അതിരമ്പുഴ പണ്ടാരക്കളം ഡോ. സിറിയക് ജോർജാണ് ഒളിവിൽ കഴിയുന്നത്. പ്രതി രാജ്യം വിടാതിരിക്കാൻ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് പറഞ്ഞു. കാർ അപകടം നടന്ന് അഞ്ചു ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിൽ വ്യാപക വിമർശനം ഉയർന്നതോടെയാണ് പ്രത്യേക സംഘത്തെ നിയോഗിക്കാൻ പൊലീസ് തീരുമാനിച്ചത്. ഫെബ്രുവരി 28ന് അങ്കമാലി ടെൽക്ക് ജംക്‌ഷനു സമീപത്തുവച്ചാണ് ഡോ. സിറിയക്കിന്റെ കാറിടിച്ച് വൈപ്പിൻ എടവനക്കാട് കളത്തിപ്പറമ്പ് സ്വദേശിനിയായ […]
Read More

പി.കെ. ശശിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കി; എല്ലാ സ്ഥാനത്തുനിന്നും നീക്കി

പാലക്കാട്: മുൻ എംഎൽഎ പി.കെ. ശശിയെ സിപിഎമ്മിൽനിന്നും പാർട്ടിയു‌ടെ എല്ലാ സ്ഥാനത്തു നിന്നും പുറത്താക്കിയതായി ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. സി.പി.എം. പാലക്കാട് ജില്ലാ നേതൃത്വത്തോട് അതൃപ്തിയുള്ളവരുടെ നേതൃത്വത്തിൽ രൂപംകൊണ്ട മാർക്‌സിസ്റ്റ് കൂട്ടായ്മയുടെ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് പി.കെ. ശശിയെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി ജില്ലാ സെക്രട്ടറി അറിയിച്ചത്.പാർട്ടിയുമായി കുറച്ചുകാലമായി ഇടഞ്ഞുനിൽക്കുന്ന ശശി, കെടിഡിസി ചെയർമാൻസ്ഥാനം അടുത്തിടെയാണ് രാജിവെച്ചത്‌. ശശി ഒറ്റപ്പാലത്ത് വിമതസ്ഥാനാർഥിയായി മത്സരിക്കാൻ ഒരുങ്ങുന്നെന്നും ഇതിന് മുന്നോടിയായി ലീഗ് നേതാക്കളുമായിചർച്ച […]
Read More