Kerala

പ്രവാസികൾക്ക് ഇനി ലഭ്യമായ വാക്‌സിൻ സ്വീകരിക്കാം.

തിരുവനന്തപുരം: വിദേശത്ത് നിന്നും വരുന്നവര്‍ക്ക് ഇവിടെ ലഭ്യമായ കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസായോ പ്രിക്കോഷന്‍ ഡോസായോ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിദേശത്ത് ലഭ്യമായ വാക്‌സിന്‍ ഒരു ഡോസോ, രണ്ട് ഡോസോ എടുത്ത് ഇന്ത്യയിലെത്തിയ പ്രവാസികള്‍ക്ക് അതേ വാക്‌സിന്‍ ഇവിടെ ലഭ്യമാകാത്തത് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇക്കാര്യം സംസ്ഥാനമുള്‍പ്പെടെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു. സംസ്ഥാനത്തും അതനുസരിച്ചുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ഇതിലൂടെ വളരെയധികം പ്രവാസികള്‍ക്കാണ് സഹായകമാകുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിരോധ […]
Read More

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം.

മലയാളികളുടെ മഹോത്സവമായ ഓണത്തിലേക്കുള്ള പത്താമുദയത്തിന് തുടക്കം കുറിച്ചു കൊണ്ട് ഇന്ന് അത്തം. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഉത്സവത്തിന്റെയും ദിവസങ്ങളുടെ വരവറിയിച്ച് തൃപ്പൂണിത്തുറ അത്തച്ചമയത്തിനായി നാട് ഒരുങ്ങിക്കഴിഞ്ഞു. അത്തം നഗറില്‍ പതാക ഉയരുന്നതിന് പിന്നാലെ വര്‍ണ്ണാഭമായ ഘോഷയാത്രയുമുണ്ടാകും. ഇതോടെ ഓണത്തിന്റെ സംസ്ഥാന തലത്തിലെ ഔദ്യോഗിക ആഘോഷങ്ങള്‍ക്കും തുടക്കമാകും. മഹാമാരിയില്‍ നഷ്ടപ്പെട്ട രണ്ടു വര്‍ഷത്തിന് ശേഷം വിപുലമായ രീതിയിലാണ് ഇത്തവണ രാജനഗരിയിലെ അത്ത ദിന ആഘോഷം. ഇന്ന് രാവിലെ എട്ടുമുതല്‍ സ്റ്റീഫന്‍ ദേവസി നയിക്കുന്ന സംഗീത പരിപാടികളോടെ അത്താഘോഷം ആരംഭിക്കും. 9 […]
Read More

കൊവിഡ് ആഘാതം മറികടന്ന് കൊച്ചി വിമാനത്താവളം: നഷ്ടം മറികടന്ന് ലാഭത്തിലെത്തി.

കൊച്ചി :കൊവിഡ് മഹാമാരി വ്യോമയാന മേഖലയിൽ സൃഷ്ടിച്ച ആഘാതത്തിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താള കമ്പനി ശക്തമായ തിരിച്ചു വരവിലേക്ക്. 2021 -22 സാമ്പത്തിക വർഷത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനതാവള കമ്പനി 37.68 കോടി രൂപ ലാഭം നേടി. 418.69 കോടി രൂപയാണ് മൊത്തവരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന ഡയറക്ടർ ബോർഡ് യോഗം 2021-22 സാമ്പത്തിക വർഷത്തിലെ വരവ് ചെലവ് കണക്ക് അംഗീകരിച്ചു. നിക്ഷേപകരുടെ വാർഷിക പൊതുയോഗം സെപ്തംബർ 26 ന് നടത്താനും […]
Read More

റെയിൽ പാളത്തിനരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മാധ്യമ പ്രവർത്തകൻ മരിച്ചു.

മാതൃഭൂമി കണ്ണൂർ യൂനിറ്റ് സബ് എഡിറ്റർ കെ രജിത് (രജിത് റാം, 42) ആണ് മരിച്ചത്. നീലേശ്വരം കുഞ്ഞാലിൽകീഴിലെ അധ്യാപകരായ കെ കുഞ്ഞിരാമൻ – വിവി രമ ദമ്പതികളുടെ മകനാണ്. വീട്ടിൽ നിന്ന് സാധനം വാങ്ങാൻ ഇറങ്ങിയ രജിതിനെ നീലേശ്വരം റെയിൽവേ സ്റ്റേഷന് സമീപത്തെ മേൽപ്പാലത്തിനരികിലാണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഉടൻ സമീപവാസികൾ സഹകരണ ആശുപ്രതിയിലും മംഗ്ളൂറിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2016 മുതൽ കണ്ണൂർ യൂനിറ്റ് സബ് എഡിറ്ററായി […]
Read More

ആലപ്പുഴയിൽ കല്യാണസദ്യയിൽ രണ്ടാമത്തെ പപ്പടത്തിന് തർക്കം; കൂട്ടത്തല്ലിൽ മൂന്ന് പേര്‍ക്ക് പരിക്ക്.

വീഡിയോ കാണാം. https://fb.watch/fcq1cMJWf_/ ആലപ്പുഴ: കല്യാണ സദ്യയിൽ രണ്ടാമതും പപ്പടം നൽകാത്തതിനെ ചൊല്ലിയുള്ള തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. ഹരിപ്പാട് സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് സംഭവം. സദ്യയ്ക്കിടെ ഉണ്ടായ കൂട്ടത്തല്ലിൽ മൂന്നു പേർക്ക് പരിക്കേറ്റു. മുരളീധരൻ (65) ജോഹൻ (24 ) ഹരി (21) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിനിടെയാണ് സംഘർഷമുണ്ടായത്. വരന്റെ സുഹൃത്തുക്കളിൽ ചിലർ വിവാഹത്തിനുശേഷം ഭക്ഷണം വിളമ്പുന്നതിനിടയിൽ പപ്പടം രണ്ടാമത് ആവശ്യപ്പെട്ടു. എന്നാൽ രണ്ടാമത് പപ്പടം നൽകാനാകില്ലെന്ന് […]
Read More

ഇന്ത്യൻ രാഷ്ട്രപതിയെ സന്ദർശിച്ച് ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികൾ മടങ്ങിയെത്തി.

തിരുവനന്തപുരം: ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമുവിനെ രാഷ്ട്രപതി ഭവനിൽ സന്ദർശിച്ച് ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികൾ മടങ്ങിയെത്തി. അഭിമാനത്തിന്റെയും ആഹ്ലാദത്തിന്റെയും നിറവിലാണ് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള ഭിന്നശേഷിക്കുട്ടികളുടെ സംഘം തിരിച്ചെത്തിയത്. മടങ്ങിയെത്തിയ ഭിന്നശേഷിക്കുട്ടികളെ സ്വീകരിക്കാനെത്തിയ മാതാപിതാക്കളോട് രാഷ്ട്രപതി ഭവനിലെ അനുഭവങ്ങൾ അതീവ സന്തോഷത്തോടെയാണ് കുട്ടികൾ പങ്കുവെച്ചത്. കാഴ്ചപരിമിതനായ ശ്രീകാന്തിന് ഒന്നും കാണാൻ കഴിഞ്ഞില്ലെങ്കിലും തന്റെ ഉൾക്കണ്ണ് കൊണ്ട് കണ്ട കാര്യങ്ങളും രാഷ്ട്രപതിയുടെ മുമ്പിൽ പാടിയ വിശേഷങ്ങളുമൊക്കെ അമ്മയോട് പങ്കുവയ്ക്കുമ്പോൾ കണ്ടു നിന്നവരുടെ കണ്ണുകൾ ആനനന്ദാശ്രുക്കളാൽ നിറഞ്ഞു. […]
Read More

ദേശീയ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേട്ടവുമായി മുൻ ബഹ്‌റൈൻ പ്രവാസി.

മുൻ ബഹ്‌റൈൻ പ്രവാസിയും ഏഷ്യൻ സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമാണ് ജോബ് സണ്ണി  ഹരിയാനയിൽ നടന്ന പതിനഞ്ചാമത് ദേശീയ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേട്ടവുമായി മുൻ ബഹ്‌റൈൻ പ്രവാസി. ഗ്രാപ്ലിംഗ് ചാമ്പ്യൻഷിന്റെ 77 മൈനസ് വിഭാഗത്തിലാണ് മുൻ ബഹ്‌റൈൻ പ്രവാസിയും ഏഷ്യൻ സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമായ ജോബ് സണ്ണി എന്ന ഈ ഇരുപത്തി അഞ്ച്കാരന്റെ  മികച്ച സ്വർണമെഡൽ നേട്ടം. തൃശ്ശൂർ ജിഎഫ്‌സി ജിമ്മിൽ നിന്നും പരിശീനം നേടിയ ജോബ് സണ്ണി ഈ വിജയത്തിന് മികച്ച പിൻതുണ നൽകിയത് കോച്ച് […]
Read More

മാധ്യമ പ്രവര്‍ത്തകന്‍ എംഎസ് സന്ദീപ് അന്തരിച്ചു.

കൊച്ചി: മാധ്യമപ്രവര്‍ത്തകനായ എംഎസ് സന്ദീപ് അന്തരിച്ചു. 37 വയസായിരുന്നു. മുണ്ടക്കയം കൂട്ടിക്കല്‍ സ്വദേശിയാണ്. കുറച്ചു നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. മംഗളം ദിനപത്രം മുന്‍ റിപ്പോര്‍ട്ടറായ സന്ദീപ് ഇടുക്കി അടക്കമുള്ള വിവിധ ജില്ലകളില്‍ ജോലി ചെയ്തിട്ടുണ്ട്. നിലവില്‍ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്തുവരുകയായിരുന്നു. രാവിലെയായിരുന്നു അന്ത്യം.
Read More

നെഹ്‌റു ട്രോഫി വള്ളം കളിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

സെപ്തംബര്‍ നാലിന് നടക്കുന്ന മത്സരത്തില്‍ മുഖ്യാതിഥിയായി എത്തണമെന്നും ഓണാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും 23ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ നാല് വരെ കോവളത്ത് നടക്കുന്ന ദക്ഷിണ മേഖല കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അമിത് ഷാ കേരളത്തില്‍ എത്തുന്നുണ്ട്. ഇതിനെത്തുമ്പോള്‍ വള്ളം കളിയില്‍ പങ്കെടുക്കണമെന്നാണ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. അമിത് ഷാ എത്തുകയാണെങ്കില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാകുമെന്നാണ് സൂചന.
Read More

കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞു; എം.വി.ഗോവിന്ദന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം | എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയാകും. കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് എംവി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. ഇക്കാര്യം സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സംസ്ഥാന സമിതി യോഗത്തിലായിരുന്നു തീരുമാനം. നിലവിൽ എക്സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയാണ് അദ്ദേഹം.സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി, സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗം, കർഷക തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ്, ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി, മലബാർ ടൂറിസം സൊസൈറ്റി ചെയർമാൻ എന്നീ സ്‌ഥാനങ്ങളിൽ […]
Read More