BMC News Desk

പ്രതിഭയുടെ പാലം – The Bridge എന്ന പരുപാടിയിൽ പങ്കെടുക്കുന്നതിന് മന്ത്രി MB രാജേഷ് ബഹ്റൈനിൽ എത്തി .

രണ്ട് രാത്രിയും ഒരു പകലും നീളുന്ന അറബ് കേരള സാംസ്ക്കാരിക കലാപരിപാടികൾ അണിയിച്ചൊരുക്കി ബഹ്റൈൻ പ്രതിഭ നടത്തുന്ന സാംസ്കാരികോത്സവമായ പാലം – The Bridge എന്നാ മെഗാ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കാനെത്തിച്ചേർന്ന കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിനെ ബഹ്റൈൻ ഇൻ്റർനാഷണൽ എയർപോർട്ടിൽ പ്രതിഭ ഭാരവാഹികൾ ബൊക്ക നൽകി സ്വീകരിച്ചു. ഉദ്ഘാടന ദിവസമായ ഇന്ന് (വ്യാഴാഴ്ച )വൈകുന്നേരം 7 മണി മുതൽ കേരളീയ സമാജം അങ്കണത്തിലാണ് പരിപാടികൾ ആരംഭിക്കുക .സന്തോഷ് കൈലാസ് നേതൃത്വം നൽകുന്ന […]
Read More

ടി പി രാജീവൻ അന്തരിച്ചു.

കോഴിക്കോട്: പ്രശസ്ത കവിയും നോവലിസ്റ്റുമായ ടി പി രാജീവൻ(63) അന്തരിച്ചു. വൃക്ക-കരൾ രോഗത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. മലയാള സാഹിത്യത്തിലെ ഉത്തരാധുനിക കവികളിൽ പ്രമുഖനാണ് ടി പി രാജീവൻ. കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കമുള്ള നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. ആധുനികതയുടെ വിച്ഛേദം സമർത്ഥമായി പ്രകടിപ്പിച്ച കവിയാണു രാജീവൻ. അതു പിന്നീട് വന്ന പുതുകവികൾക്ക് വലിയ പ്രചോദനമായി. മലയാളത്തിലും ഇം​ഗ്ലീഷിലുമായി നിരവധി കവിതകൾ രചിച്ചിട്ടുണ്ട്. ‘ദി ഹിന്ദു’ പത്രത്തിൽ സ്ഥിരമായി സാഹിത്യ നിരൂപണം […]
Read More

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തിയ തീരുമാനം സർക്കാർ മരവിപ്പിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. പെൻഷൻ പ്രായം ഉയർത്തിയതിനെതിരെ ഡിവൈഎഫ്ഐ ഉൾപ്പടെയുള്ള യുവജന സംഘടനകളും പ്രതിപക്ഷവും രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാ നം പിന്‍വലിച്ച സര്‍ക്കാര്‍ നടപടിയെ എഐവൈഎഫ് സ്വാഗതം ചെയ്യുന്നു. ഇടതുപക്ഷ നയത്തിന്‍റെ വിജയമാണിതെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍.അരുണും സെക്രട്ടറി ടി.ടി.ജിസ്മോനും പ്രസ്താവനയില്‍ പറഞ്ഞു.പൊതുമേഖലാ സ്ഥാപനങ്ങളിലെ […]
Read More

മോര്‍ബിയിലെ തൂക്ക് പാലം അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ സന്ദര്‍ശിച്ച്‌ പ്രധാനമന്ത്രി.

മോര്‍ബിയിലെ തൂക്ക് പാലം അപകടം; ആശുപത്രി സന്ദര്‍ശിച്ച്‌ നരേന്ദ്ര മോദി ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് ദുരന്തമുണ്ടായ മോര്‍ബിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു.രക്ഷാപ്രവര്‍ത്തനം തുടരുന്ന മച്ചുനദിക്ക് മുകളില്‍ വ്യോമനിരീക്ഷണം നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയും മോദി സന്ദര്‍ശിച്ചു.രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ഞായറാഴ്ച വൈകീട്ടുണ്ടായ അപകടത്തില്‍ 135 പേര്‍ മരിച്ചിരുന്നു.നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ചിലര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.അതേസമയം, തൂക്കുപാലം അപകടം നടന്ന് നാലാം ദിനവും തിരച്ചില്‍ […]
Read More

എഴുത്തച്ഛൻ പുരസ്ക്കാരം നോവലിസ്റ്റും, കഥാകൃത്തുമായ സേതുവിന്;

കോട്ടയം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന്. സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരമെന്ന് സാംസ്ക്കാരികവകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. കേരള സർക്കാരിന്‍റെ ഏറ്റവും വലിയ സാഹിത്യ പുരസ്ക്കാരമാണിത്. അഞ്ച് ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് എഴുത്തച്ഛൻ പുരസ്കാരം.കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ ചെയര്‍മാനും പ്രൊഫസര്‍ എം കെ സാനു, വൈശാഖന്‍, കാലടി ശ്രീശങ്കരാചാര്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ എം വി നാരായണന്‍, സാംസ്‌കാരിക […]
Read More

കെ.എസ്.യു നേതാവിനെതിരെ പീഡന പരാതി; തക്കാളി ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്ന് ലോ അക്കാദമി വിദ്യാർഥിനി

തിരുവനന്തപുരം: ലോ അക്കാദമിയിലെ മുൻ കെ എസ്‌ യു യൂണിറ്റ് പ്രസിഡന്റിനെതിരെ ലൈംഗിക പീഡന പരാതി. കെ എസ് യു നേതാവായ ആഷിക് മാന്നാറിനെതിരെയാണ് പീഡന പരാതി. മൂന്നാം സെമസ്റ്റർ നിയമ ബിരുദ വിദ്യാർത്ഥിനിയാണ് പേരൂർക്കട പോലീസിൽ പരാതി നൽകിയത്.കഴിഞ്ഞ ജൂൺ മാസം പതിനാലാം തീയതി മുതൽ പല ദിവസങ്ങളിൽ തുടർച്ചയായി പീഡിപ്പിച്ചതാണ് വിദ്യാർഥിനി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ടൊമാറ്റോ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി പീഡിപ്പിച്ചതായാണ് ആരോപണം. എംജി നഗറിലെ വീട്ടിൽ വിളിച്ചുവരുത്തിയാണ് ആദ്യമായി പീഡിപ്പിച്ചതെന്നും […]
Read More

നോട്ടീസ് നൽകാതെ ജപ്തി; വീട് തിരികെ നൽകുമെന്ന് സഹകരണമന്ത്രി വാസവൻ..

തൃശൂര്‍: മുണ്ടൂരില്‍ തൃശൂര്‍ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്ക് ജപ്തി ചെയ്ത വീട് തിരിച്ചുനല്‍കുമെന്ന് സഹകരണമന്ത്രി വിഎ ന്‍ വാസവന്‍. റിസ്‌ക് ഫണ്ടില്‍ നിന്ന് ആവശ്യമായ പണം നല്‍കും. ഇതിനായി സഹകരണ ജോയിന്റ് രജിസ്ട്രാറെ ചുമതലപ്പെടുത്തിയതായും ജപ്തി കോടതിഉത്തരവുപ്രകാരമെന്നും സഹകരണമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.’യഥാര്‍ത്ഥത്തില്‍ അത് കോടതി ഉത്തരവിനെ തുടര്‍ന്നാണ്. കോടതി ഉത്തരവാണെങ്കില്‍ പോലും ചെറിയ തുണ്ടം ഭൂമി ജപ്തി ചെയ്യുമ്പോള്‍ പുതിയ ഷെല്‍ട്ടര്‍ ഉണ്ടാക്കിയേ അത് ചെയ്യാവൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. അതിന്റെ അടിസ്ഥാനത്തില്‍ രാവിലെ ജോയിന്റ് രജിസ്ട്രാ […]
Read More

കേരളത്തിന്റെ 66-ാം പിറന്നാൾ ദിനത്തിൽ പ്രഥമ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍.

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍, വിവിധ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയിട്ടുള്ള വിശിഷ്ട വ്യക്തികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എംടി വാസുദേവന്‍ നായര്‍ക്കാണ് പ്രഥമ കേരള ജ്യോതി പുരസ്‌കാരം. ഓംചേരി എന്‍എന്‍ പിള്ള, ടി മാധവ മേനോന്‍, മമ്മൂട്ടി എന്നിവര്‍ കേരള പ്രഭ പുരസ്‌കാരത്തിനും ഡോ. ബിജു, ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമന്‍, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എംപി പരമേശ്വരന്‍, വെക്കം വിജയലക്ഷ്മി എന്നിവര്‍ കേരള ശ്രീ […]
Read More

വ്യാജവാർത്തകൾക്കെതിരെ പോരാടാൻ സോഷ്യൽ മീഡിയ സജീവ പങ്ക് വഹിക്കണം’; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

വ്യാജവാർത്തകൾക്കെതിരെ പോരാടുന്നതിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് സജീവമായ പങ്ക് വഹിക്കാനാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. സ്വതന്ത്രവും നീതിയുക്തവും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ തെരഞ്ഞെടുപ്പുകളാണ് ജനാധിപത്യ രാഷ്ട്രീയത്തിന്റെ ആണിക്കല്ലെന്നും അദ്ദേഹം പറഞ്ഞു.യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ‘സമ്മിറ്റ് ഫോർ ഡെമോക്രസി’ പ്ലാറ്റ്‌ഫോമിന്റെ നേതൃത്വത്തിൽ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ആതിഥേയത്വം വഹിച്ച അന്താരാഷ്ട്ര കോൺഫറൻസിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഉള്ളടക്ക നയങ്ങളുണ്ട്. മാത്രമല്ല പ്ലാറ്റ്‌ഫോമുകൾക്ക് “അൽഗരിതം പവർ” ഉണ്ട്. ഇതുപയോഗിച്ച് വ്യാജവാർത്തകൾ പ്രതിരോധിക്കണം. ഇത് വിശ്വസനീയമായ […]
Read More

കേരളത്തിന്റെ സാമൂഹിക നവോത്ഥാന മൂല്യങ്ങൾ തിരിച്ചുപിടിക്കാം. പ്രവാസി വെൽഫെയർ.

മനാമ: കൊളോണിയൽ ആധിപത്യത്തിൽ നിന്ന് രാജ്യം സ്വതന്ത്രമായതിന് പിന്നാലെ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ തീരുമാനപ്രകാരം മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 – ലെ സംസ്ഥാന പുനഃസംഘടന നിയമ പ്രകാരം ഐക്യ കേരളം രൂപം കൊണ്ടതിൻ്റെ 66 -ആം വാർഷിക ദിനമാണ് ഇന്ന് പത്തൊന്പതാം നൂറ്റാണ്ടിന്റെ ഒടുവിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കേരളത്തിൽ ഉണ്ടായ സാംസ്കാരികവും മതപരവുമായ പരിഷ്കരണ പ്രവർത്തനങ്ങൾ ആയിരുന്നു നാം ഇന്ന് കാണുന്ന പുരോഗമന കേരളത്തിന് വഴി തുറന്നത്. എന്നാൽ ഇന്ന് […]
Read More