കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഫുട്ബോൾ ടൂർണ്ണമെന്റിൽ വിജയികളായി ഷോസ്റ്റോപ്പേഴ്സ് .
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഒളിമ്പ്യൻ അബ്ദുൾറഹ്മാൻ റോളിംഗ്, ട്രോഫിക്കു വേണ്ടിയുള്ള ഫുട്ബോൾ ടൂർണ്ണമെൻറ് സമാപിച്ചു. രണ്ട് ദിവസങ്ങളിലായി ബഹ്റൈൻ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ കീഴിലുള്ള എട്ട് ടീമുകൾ മാറ്റുരച്ച മൽസരങ്ങളിൽ,ഷോസ്റ്റോപ്പേഴ്സ് ആണ് വിജയം കരസ്ഥമാക്കിയത്. ഫൈനലിൽ ഷോ സ്റ്റോപ്പേഴ്സ് എഫ്.സി അൽ കേരളാവി എഫ് സി യുമായാണ് ഏറ്റുമുട്ടിയത്.വ്യാഴാഴ്ച വൈകിട്ട് ഹൂറ അൽ തീൽ സ്റ്റേഡിയത്തിൽ ബഹ്റൈൻ ഇന്ത്യൻ എംബസി സെക്കൻറ് സെക്രട്ടറി രവിശങ്കർ ശുക്ല ഫുട്ബാൾ ടൂർണ്ണമെന്റ് കിക്കോഫ് ചെയ്തു. ബഹ്റൈൻ മീഡിയ സിറ്റി […]