BMC News Desk

സൗദിയുടെ വിജയം ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഞെട്ടലുകളിൽ ഒന്ന്: ഫിഫ

റിയാദ്: അർജന്റീനയ്‌ക്കെതിരായ സൗദി ദേശീയ ടീമിന്റെ വിജയത്തെ “ചരിത്ര ഞെട്ടലെന്നാണ്” ഫിഫ വിശേഷിപ്പിച്ചത്. മത്സരശേഷം ഫിഫ ട്വിറ്റർ അക്കൗണ്ടിൽ ഇങ്ങനെ എഴുതി: “ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഞെട്ടലുകളിൽ ഒന്ന്.” 2022 ലോകകപ്പിൽ ഗ്രൂപ്പ് സിയുടെ ആദ്യ റൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അർജന്റീനയെ തോല്പിച്ചത്. ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ കണ്ണീർ വീഴ്ത്തി അട്ടിമറി വിജയം നേടിയ സൗദി ടീമിനെ കിരിടീവകാശി മുഹമ്മദ് ബിൻ സൽമാൻ അഭിനന്ദിച്ചു. “സൗദി ടീമിൻ്റെ നിശ്ചയദാർഢ്യം തുവൈഖ് പർവ്വതം […]
Read More

ലോകകപ്പ് വിജയം;സൗദിയില്‍ നാളെ സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ അവധി.

റിയാദ് – ഖത്തര്‍ ലോകകപ്പിലെ തങ്ങളുടെ പ്രഥമ വിജയം ആഘോഷിക്കുന്ന സൗദിയില്‍ നാളെ സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ അവധി പ്രഖ്യാപിച്ചു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. മത്സരത്തില്‍ ലോക ഫുട്‌ബോള്‍ രാജാക്കന്മാരായ അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സൗദി ടീം നേടിയ അട്ടിമറി വിജയത്തില്‍ രാജ്യമെങ്ങും ആവേശത്തിലാണ്.
Read More

ചരിത്രം തിരുത്തി…, അറബ് മണ്ണിൽ സ്വപ്നം പൊലിഞ്ഞു; നീലപ്പടയെ മലർത്തിയടിച്ച് സഊദി അറേബ്യ

ലോകകപ്പ് മത്സരത്തിൽ അർജന്‍റീനയെ മലർത്തിയടിച്ച് സഊദി അറേബ്യ. 48-ാം മിനിറ്റിൽ സഊദിക്ക്‌ വേണ്ടി സാലിഹ് അൽ ശെഹ്രിയാണ് ആദ്യ ഗോളടിച്ചത്. 53-ാം മിനിറ്റിൽ സലിം അൽ ദൗസറി രണ്ടാം ഗോളും അടിച്ചു. ഇതോടെ, അറബ് മണ്ണിൽ സ്വപ്നം പൊലിഞ്ഞ ആഹ്ലാദത്തിലാണ് അറബ് സമൂഹം. ലോക രാജാക്കളായ അർജന്റീനയെ സ്വന്തം മണ്ണിൽ തോൽപ്പിച്ച് നേടിയ വിജയം ചരിത്രമായി.ലയണൽ മെസിയുടെ പെനാൽറ്റിയിലാണ് അർജന്‍റീനയുടെ ഒരു ഗോൾ നേടിയത്. പരെഡെസിനെ ബോക്‌സിനകത്ത് വെച്ച് അല്‍ ബുലയാഹി ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്‍റീനക്ക് […]
Read More

പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” ( സി. സി. ബി ) “മെംബേർസ് ഡേ” സംഘടിപ്പിച്ചു.

മനാമ : ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ “പവിഴദ്വീപിലെ കോഴിക്കോട്ടുകാർ(സി. സി.ബി )”മെംബേർസ് ഡേ”സംഘടിപ്പിച്ചു.അംഗങ്ങളും, കുടുംബാംഗങ്ങളുമടക്കം നിരവധി പേർ പങ്കെടുത്തു. രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടിയിൽ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ അംഗം ഷബിനി വാസുദേവ് എഴുതി മാതൃഭൂമി പ്രസിദ്ധീകരിച്ച”ശകുനി” എന്ന പുസ്തകത്തെക്കുറിച്ചുള്ള വായനാനുഭവം പങ്കജ് നാഭൻ അംഗങ്ങളുമായി പങ്കുവെച്ചു.ഷബിനി വാസുദേവിനുള്ള ഉപഹാരം പവിഴദ്വീപിലെ കോഴിക്കോട്ടുകാർ പ്രസിഡന്റ് ബാബു ജി നായർ സമ്മാനിച്ചു.തുടർന്ന് കുട്ടികൾക്കും, മുതിർന്നവർക്കുമായുള്ള വിവിധ കലാ, വിനോദമത്സരങ്ങളും നടന്നു.ചടങ്ങിൽ പ്രസിഡന്റ് ബാബു ജി നായർ അദ്ധ്യക്ഷത […]
Read More

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ലുക്കൗട്ട് നോട്ടീസ്;ഹൈദരാബാദ് പൊലീസാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത് .

ബി.ജെ.പിക്കായി തെലങ്കാന എം.എല്‍.എമാരെ വിലക്കെടുത്ത് കൂറുമാറ്റാന്‍ ശ്രമിച്ച സംഭവത്തില്‍ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ഹൈദരാബാദ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.ഓപറേഷന്‍ താമര കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനാലാണ് നോട്ടീസ്. ഡോ. ജഗ്ഗു സ്വാമിക്കെതിരെയും ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.കേരള എന്‍.ഡി.എ കണ്‍വീനറായ തുഷാര്‍ വെള്ളാപ്പള്ളിയോടും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിനോടും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ജെഗു സ്വാമിയോടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ തെലങ്കാന പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഹൈദരാബാദിലെ പൊലീസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ […]
Read More

കാർഗിലിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നാശഷ്ടമില്ല

കാർഗിലിൽ ഭൂചലനം. 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. കാർഗിലിൽ നിന്ന് 191 കിമി വടക്ക് മാറിയാണ് പ്രഭവ കേന്ദ്രം. ഇന്ന് രാവിലെ 10 മണിക്കാണ് ഭൂചലനം അനുഭവപ്പെട്ടത്.നേരത്തെ സോളമൻ ദ്വീപിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് ദ്വീപിൽ ഭൂചലനം അനുഭവപ്പെട്ടത്. 7.0 തീവ്രത രേഖപ്പെടുത്തിയ ചലനം 20 സെക്കൻഡോളം ദൈർഘ്യമേറിയതായിരുന്നു.ചലനം ഉണ്ടായ ഭാഗങ്ങളിൽ വൈദ്യുതി ബന്ധം നിലച്ചു. അതിശക്തമായ ചലനമായിരുന്നുവെങ്കിലും നാശനഷ്ടം ഒന്നും റിപ്പോർട്ട് […]
Read More

ലോകകപ്പിൽ ഇന്ന് സഊദി-അർജൻ്റീന മത്സരം; സഊദിയിൽ ഇന്ന് ജോലി ഉച്ചക്ക് 12 മണിക്ക് അവസാനിപ്പിക്കാൻ രാജകീയ ഉത്തരവ്*

റിയാദ്: ഖത്തർ ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിൽ ഇന്ന് ആദ്യ കളിയിൽ സൗദി അറേബ്യയും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടും. കളികാണാൻ സൌകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി ഉച്ചക്ക് 12 മണിക്ക് സർക്കാർ ജീവനക്കാർക്ക് ജോലി അവസാനിപ്പിക്കാൻ അനുമതി നൽകി കൊണ്ട് രാജകീയ ഉത്തരവിറങ്ങി. സ്വകാര്യ മേഖലയിലും പല സ്ഥാപനങ്ങളും ഇന്ന് ഭാഗിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ഉച്ചക്ക് ഒരു മണിക്കാണ് സൗദി ദേശീയ ടീമിന്റെ പോരാട്ടം. മത്സരം കാണുന്നതിനായി വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഇന്ന് പുലർച്ചെ മുതൽ തന്നെ സൗദിയിൽ നിന്നുള്ള ആരാധകരുമായി പ്രത്യേക വിമാനങ്ങൾ […]
Read More

എത്ര ഉന്നതനായാലും വിഭാഗീയ നീക്കം നടത്താന്‍ അനുവദിക്കില്ല’; പ്രതിപക്ഷനേതാവ്

ശശി തരൂര്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മാധ്യമങ്ങള്‍ കൃത്യമായ അജണ്ട തീരുമാനിച്ചാണ് വാര്‍ത്തകള്‍ തയാറാക്കുന്നതെന്നും മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ച ബലൂണുകളാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. പാര്‍ട്ടിയില്‍ ഒരു തരത്തിലുള്ള സമാന്തര പ്രവര്‍ത്തനങ്ങളോ വിഭാഗീയ നീക്കങ്ങളോ അനുവദിക്കില്ല. എല്ലാവരുമായും ആലോചിച്ചാണ് കെപിസിസി അധ്യക്ഷന്‍ തീരുമാനങ്ങളെടുക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.വിലക്ക് വിവാദത്തില്‍ ശശി തരൂരിനെ ലക്ഷ്യമിട്ടായിരുന്നു വി ഡി സതീശന്റെ വിമര്‍ശനങ്ങള്‍. ഏത ഉന്നതനായാലും കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ഒരു തരത്തിലുള്ള വിഭാഗീയ പ്രവര്‍ത്തനവും […]
Read More

പ്രവാസികൾക്ക് ഇനി ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ എയർ സുവിധ രജിസ്‌ട്രേഷൻ ആവശ്യമില്ല.

ന്യൂഡൽഹി: ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാർ എയർസുവിധയിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന ഇന്ത്യ ഒഴിവാക്കി. തീരുമാനം ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചുവെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന സംവിധാനമാണ് എയർ സുവിധ. കൊവിഡ് രോഗം കുറഞ്ഞുവരുന്ന സഹചര്യത്തിലും വാക്‌സിനേഷൻ കൂടിയതിനാലും ഇനി മുതൽ എയർ സുവിധ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് വ്യോമയാന മന്ത്രാലയും പുറപ്പെടുവിച്ച അറിയിപ്പിലുണ്ട്.
Read More

ബഹ്‌റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർമിച്ചു നൽകിയ സ്വപ്നഭവനത്തിന്റെ താക്കോൽ ധാനം നടന്നു.

കോവിഡ് ബാധിച്ചു ബഹ്‌റൈനിൽ തന്റെ ജീവിതം നഷ്ടമായ ശ്രീ. അജീന്ദ്രന് (ഹരിപ്പാട്, കാരിച്ചാൽ ), ബഹ്‌റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റി മുൻ കൈയെടുത്തു നിർമ്മിച്ച അദ്ദേഹത്തിന്റെ സ്വപന ഭവനം യാഥാർഥ്യമായി. ബഹ്‌റൈൻ യൂനീക്കോ ക്ലീനിങ് കമ്പനിയിലെ ജീവനക്കാരനായിരുന്ന ശ്രീ. അജീന്ദ്രൻ തന്റെ സ്വപ്ന ഭവനം യഥാർത്ഥമാക്കാനായി അതിന്റെ പ്രാരമ്പ പ്രവർത്തനങ്ങൾ തുടങ്ങി വെച്ചിരുന്നു. പക്ഷെ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ മൂലം അത് പൂർത്തീകരിക്കുവാൻ കഴിഞ്ഞില്ല. ആ കുടുംബത്തിന്റെ ബുദ്ധിമുട്ട് മനസിലാക്കിയ ബഹ്‌റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റി, ആ ഉദ്യമം […]
Read More