വേറിട്ട അനുഭവമായി ബിഡികെ സ്നേഹസംഗമം.
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള(ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ ഇന്ത്യൻ ക്ലബ്ബുമായി സഹകരിച്ചു നടത്തിയ സ്നേഹസംഗമം വേറിട്ട അനുഭവമായി. ഇന്ത്യൻ ക്ലബ് പ്രസിഡണ്ട് കെ. എം. ചെറിയാൻ പരിപാടികളുടെ ഔപചാരിക ഉത്ഘാടനം നിർവഹിച്ചു. മികച്ച കലാപരിപാടികളും ബഹ്‌റൈൻ മ്യൂസിക്ക് സിറ്റി അവതരിപ്പിച്ച ഗാനമേളയും നാട്ടിൽ നിന്നും വന്ന പ്രമുഖ മോട്ടിവേഷൻ സ്പീക്കർ ഫാദർ ജിനു പള്ളിപ്പാട്ടിന്റെ പ്രഭാഷണവും സദസ്യർക്ക് ഏറെ ഹൃദ്യമായി. ബഹ്‌റൈനിലെ അനാഥരുടെ പിതാവ് എന്നറിയപ്പെടുന്ന ബാബ ഖലീൽ, യുഎഇ യിൽ നിന്ന് എത്തിയ സാമൂഹിക പ്രവർത്തകനും […]