പ്രത്യാശയുടെ പ്രതീക്ഷയായി ഇന്ന് ഈസ്റ്റർ; യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ സ്മരണയിൽ ലോകമെമ്പാടുമുള്ള വിശ്വാസികൾ
ഇന്ന് യേശുക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ദിനം. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണാര്‍ത്തം ലോകമെമ്പാടുമുളള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്ററായി കൊണ്ടാടുന്നു. ലോകരക്ഷകനായി പിറന്ന യേശുക്രിസ്തു കുരിശു മരണത്തിന് ശേഷം മൂന്നാം നാള്‍ കല്ലറയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റുവെന്നും ശേഷം സ്വര്‍ഗ്ഗാരോഹണം ചെയ്തുവെന്നുമാണ് ക്രൈസ്തവ വിശ്വാസം. കുരിശ് മരണം വരിച്ച ദുഃഖ വെള്ളിക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് വിശ്വാസികള്‍ ഈസ്റ്ററായി ആഘോഷിക്കുന്നത്. ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്തുവിന്റെ ത്യാഗത്തെയും സഹനത്തെയും ഓര്‍ക്കുകയും ആ ഉയിര്‍ത്തെഴുന്നേല്‍പ്പ് ആഘോഷിക്കുകയും ചെയ്യുന്നു. 50 ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികള്‍ പ്രത്യാശയുടെ […]