ഇന്ത്യൻ സ്കൂൾ പുസ്തകവാരം സംഘടിപ്പിച്ചു.
മനാമ: ഇന്ത്യൻ സ്‌കൂൾ കാമ്പസിൽ പുസ്തകവാരം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി നടന്ന പുസ്തകമേള വൈസ് പ്രിൻസിപ്പൽ-അക്കാദമിക്‌സ് സതീഷ് ജി, വൈസ് പ്രിൻസിപ്പൽ-മിഡിൽ സെക്ഷൻ വിനോദ് എസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ജനുവരി 15 മുതൽ 19 വരെ ഇസ ടൗണിലെ ഓഡിറ്റോറിയത്തിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് വിഭാഗം സംഘടിപ്പിച്ച പുസ്തകമേള കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദമായി. ഉദ്ഘാടന ചടങ്ങിൽ പ്രധാന അധ്യാപകർ, കോ-ഓർഡിനേറ്റർമാർ, അധ്യാപകർ , വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു. വിദ്യാർഥികളിൽ വായന വളർത്തുക […]