Business & Strategy

കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പുതിയ കമ്മിറ്റി ഇൻഡക്ഷൻ ഫെബ്രുവരി 17 ന്.

മനാമ: കൊയിലാണ്ടി താലൂക്ക് നിവാസികളുടെ ഗ്ലോബൽ കൂട്ടായ്മയായ കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പുനഃസംഘടിപ്പിച്ചതായും പുതിയ കമ്മിറ്റിയുടെ ചുമതലയേൽക്കൽ ചടങ്ങ് ഫെബ്രുവരി 17 വെള്ളിയാഴ്ച വൈകീട്ട് 6:30 മുതൽ കെ. സി. എ ഹാളിൽ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ഗ്ലോബൽ കമ്മിററ്റി അംഗവും ബഹ്‌റൈൻ ചാപ്റ്റർ ചെയർമാനുമായ കെ. ടി. സലിം, ഗ്ലോബൽ കമ്മിറ്റി അംഗവും രക്ഷാധികാരിയുമായ സെയിൻ കൊയിലാണ്ടി, ഗ്ലോബൽ കമ്മിറ്റി അംഗം ജസീർ കാപ്പാട്, രക്ഷാധികാരി സുരേഷ് തിക്കോടി എന്നിവരുടെ മാർഗനിർദേശത്തിൽ പ്രവർത്തിക്കുന്ന കമ്മിറ്റിയിൽ ഗിരീഷ് […]
Read More

രണ്ടര വയസ്സുകാരൻ സ്കൂൾ ബസ്സ്‌ തട്ടി മരിച്ചു.

തിരുവനന്തപുരത്ത് രണ്ടര വയസ്സുകാരൻ സ്കൂൾ ബസ്സ്‌ തട്ടി മരിച്ചു. നെയ്യാറ്റിൻകര കീഴാരൂരിലാണ് സംഭവം നടന്നത്. പെരുങ്കടവിള സ്വദേശി അനീഷിന്റെ മകൻ വിഘ്‌നേഷ് ആണ് മരിച്ചത്. സഹോദരനെ സ്കൂൾ ബസ്സിൽ നിന്ന് ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
Read More

സ്‌പെയിനിലെ രാജാവുമായി മന്ത്രി മുഹമ്മദ് റിയാസ് കൂടിക്കാഴ്ച നടത്തി.

സ്‌പെയിനിൽ നടക്കുന്ന ലോകത്തെ രണ്ടാമത്തെ വലിയ ടൂറിസം മേളയായ ഫിത്തൂറിൽ ശ്രദ്ധേയ സാന്നിധ്യമായി കേരളം. കേരളത്തിന്റെ പ്രധാന ടൂറിസം വിപണികളിലൊന്നായ സ്‌പെയിനുമായുള്ള ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.സ്‌പെയിനിലെ ഫിലിപ്പ് ആറാമൻ രാജാവ് മാഡ്രിഡിൽ മേള ഉദ്ഘാടനം ചെയ്തു. മേളയിലെ ഇൻക്രെഡിബിൾ ഇന്ത്യ പവിലിയൻ സന്ദർശനവേളയിൽ ഫിലിപ്പ് ആറാമനും രാജ്ഞി ലെറ്റീസിയയുമായി കേരള പ്രതിനിധിസംഘത്തെ നയിക്കുന്ന മന്ത്രി പി എ മുഹമ്മദ് റിയാസ് സംവദിച്ചു.കേരള ടൂറിസം പവിലിയന്റെ ഉദ്ഘാടനം മന്ത്രിയും സ്‌പെയിനിലെ ഇന്ത്യൻ അംബാസഡർ ദിനേശ് പട്‌നായിക്കും ചേർന്ന് […]
Read More

ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഈ വർഷം 2 ബില്യൺ ഡോളറിലധികം ഉയരുമെന്ന് റിപ്പോർട്ടുകൾ

ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഈ വർഷം 2 ബില്യൺ ഡോളറിലധികം ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. 2023-ൽ ഇരു രാജ്യങ്ങളും പുതിയ ബിസിനസ് അവസരങ്ങൾ ലക്ഷ്യമിടുന്നു എന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കോൺസുലർ, പാസ്‌പോർട്ട്, വിസ, വിദേശ ഇന്ത്യൻ കാര്യ സെക്രട്ടറി ഡോ.ഔസാഫ് സയീദ് പറഞ്ഞു.കഴിഞ്ഞ വർഷം ബഹ്‌റൈനിലേക്കുള്ള ഇന്ത്യൻ കയറ്റുമതി 900 മില്യൺ ഡോളറിലെത്തിയപ്പോൾ 800 മില്യൺ ഡോളറിന്റെ സാധനങ്ങൾ ഇറക്കുമതി ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്‌റൈനുമായി 2 ബില്യൺ ഡോളറിലധികം ഉയർന്ന വ്യാപാരം പ്രതീക്ഷിക്കുന്നതായി […]
Read More

ബഹ്റൈൻ വാട്ടർ ഗാർഡൻ പ്രവർത്തനം ആരംഭിച്ചു.

നവീകരിച്ച വാട്ടർ ഗാർഡൻ ബഹ്‌റൈനിൽ വീണ്ടും പ്രവർത്തനം ആരംഭിച്ചു. ആറ് വർഷമായി പാർക്ക് അടച്ചിട്ടിരിക്കുകയാരുന്നു. ബഹ്റൈൻ രാജാവിന്റെ പത്നിയും ,നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് കൺസൾട്ടേറ്റീവ് കൗൺസിൽ പ്രസിഡന്റുമായ ഹെർ റോയൽ ഹൈനസ് പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫയാണ് നവീകരിച്ച പാർക്ക് ഉത്ഘാടനം ചെയ്തത്. നിരവധി സസ്യങ്ങൾ ഉൾപ്പെടുന്ന ബൊട്ടാനിക്കൽ ഗാർഡനും പാർക്കിൽ ഒരുക്കിയിട്ടുണ്ട്.സസ്യസമ്പത്തും പ്രകൃതിയും സംരക്ഷിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ കാർഷിക മേഖലയുടെ വികസനത്തിന്റെ ഭാഗമാണെന്ന് രാജകുമാരി പറഞ്ഞു. ചടങ്ങിൽ ബഹ്‌റൈൻ മുനിസിപ്പൽ […]
Read More

ബഹ്‌റൈനും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്നത് ശക്തമായ ഉഭയകക്ഷി ബന്ധം

ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ഉപദേഷ്ടാവ് , ഷെയ്ഖ് അലി ബിൻ ഖലീഫ അൽ ഖലീഫ , ഇന്ത്യയിലെ ബഹ്‌റൈൻ അംബാസഡർ അബ്ദുൽറഹ്മാൻ മുഹമ്മദ് അൽ ഖൗദിയുമായി കൂടിക്കാഴ്ച നടത്തി.ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെ ഷെയ്ഖ് അലി ബിൻ ഖലീഫ പ്രശംസിക്കുകയും, ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള അംബാസഡറുടെ ശ്രമങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.ഇരു രാജ്യങ്ങൾക്കും കൂടുതൽ പുരോഗതിക്കും സമൃദ്ധിയും കൈവരുന്നതനിയാ ആശംസകൾ നേരുന്നതായി ഷെയ്ഖ് അലി […]
Read More

പത്തനംതിട്ടയിൽ വൻ തീപിടുത്ത൦.

ഹോട്ടലും ചിപ്പസ് കടയും അടക്കം അഞ്ച് കടകൾ പൂർണ്ണമായും കത്തിനശിച്ചു. നിരവധി വ്യാപാര സ്ഥാപനങ്ങളിലേക്ക് ഭാഗീകമായി തീ പടർന്നിട്ടുണ്ട്. മൂന്ന് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. നഗരത്തിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടായതിനെ തുടർന്ന് സെട്രൽ ജംഷൻ വഴിയുള്ള ഗതാഗതം വഴി തിരിച്ച് വിട്ടിട്ടുണ്ട്. ഒരു ഹോട്ടലും ഒരു ബേക്കറിയും ഒരു മൊബൈൽ കടയുമാണ് പൂർണ്ണമായും കത്തിനശിച്ചത്. ബേക്കറിയിൽ ചിപ്സ് നിർമ്മാണത്തിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണം എന്നാണ് പ്രാഥമിക വിവരം. ആർക്കും […]
Read More

കെ സി എ ദ ഇന്ത്യൻ ടാലന്റ് സ്കാൻ 2022- 23 സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു.

ഗ്രൂപ്പ് 5– സിനിമാറ്റിക് ഡാൻസ് (മത്സര തീയതി: 18/01/2023) ഒന്നാം സമ്മാനം ശിവസൂര്യ ശ്രീകുമാർ രണ്ടാം സമ്മാനം ഐശ്വര്യ സി ബിജു മൂന്നാം സമ്മാനം ഐശ്വര്യ രഞ്ജിത് തരോൾ ഗ്രൂപ്പ് 3– മോണോ ആക്റ്റ് (മത്സര തീയതി: 18/01/2023) ഒന്നാം സമ്മാനം ദീപാൻഷി ഗോപാൽ രണ്ടാം സമ്മാനം ഏഞ്ചൽ മേരി വിനു മൂന്നാം സമ്മാനം ആദിദേവ് രാജേഷ് നായർ ഗ്രൂപ്പ് 4– മോണോ ആക്റ്റ് (മത്സര തീയതി: 18/01/2023) ഒന്നാം സമ്മാനം നക്ഷത്ര രാജ് ചെറുട്ടിങ്ങര രണ്ടാം […]
Read More

പുരുഷന്മാരുടെ ലോക ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ബഹ്‌റൈൻ വിജയക്കുതിപ്പ് തുടരുന്നു

28-ാമത് ഇന്റർനാഷണൽ ഹാൻഡ്‌ബോൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന, പുരുഷന്മാരുടെ ലോക ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ബഹ്‌റൈൻ വിജയക്കുതിപ്പ് തുടർന്നു.സ്വീഡനിലും പോളണ്ടിലും സംയുക്തമായി ആണ് ടൂർണമെന്റ് നടക്കുന്നത്. ബഹ്റൈൻ ടീം യു.എസ്. എയെ 32 – 27 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. ക്രൊയേഷ്യ, മൊറോക്കോ, യുഎസ്എ എന്നിവരെ തോൽപ്പിച്ച് ഗ്രൂപ്പിൽ ഒന്നാമതെത്തിയ ബഹ്റൈൻ ടീം ശനിയാഴ്ച വൈകുന്നേരം 05:30 ന് അടുത്ത മത്സരത്തിനായി ഇറങ്ങും.
Read More

കാലാവസ്ഥാ വ്യതിയാനം, തൊഴിൽ നഷ്ടപ്പെട്ട ഒന്നര ലക്ഷം മത്സ്യത്തൊഴിലാളികൾക്ക് 50 കോടി രൂപ; ധനസഹായവുമായി സർക്കാർ

കാലാവസ്ഥാ വ്യതിയാനം മൂലം തൊഴിൽ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ ധനസഹായം നൽകും.ഒന്നരലക്ഷം മൽസ്യത്തോഴിലാളി കുടുംബങ്ങൾക്ക് 50 കോടി രൂപ അനുവദിച്ചു.മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 50.027 കോടി രൂപ നഷ്ടപരിഹാരമായി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. 2022 ഏപ്രില്‍, മെയ്, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ തൊഴിൽ ദിനങ്ങൾക്കാണ് ധനസഹായം.2022 ഏപ്രില്‍, മെയ്, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി 15 തൊഴില്‍ദിനങ്ങളാണ് പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പ് കാരണം മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപ്പെട്ടത്. […]
Read More