കടം തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെയുള്ള നിയമനടപടികൾ കർശനമാക്കി ബഹ്‌റൈൻ
ബഹ്‌റൈനിൽ കടബാധ്യതകൾ തിരിച്ചടയ്ക്കാതെ രാജ്യം വിടുന്നത് തടയാൻ, യാത്രാവിലക്ക് ഒൻപത് മാസത്തിൽ നിന്ന് മൂന്ന് വർഷം വരെയായി വർദ്ധിപ്പിക്കുന്നതിനുള്ള നിയമഭേദഗതിക്ക് ശൂറ കൗൺസിൽ ഐകകണ്ഠമായി അംഗീകാരം നൽകി.സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ഈ നിയമം ബാധകമായിരിക്കും. നിയമം ഇപ്പോൾ അന്തിമ അംഗീകാരത്തി നായി ഹമദ് രാജാവിന് സമർപ്പിച്ചിരിക്കുകയാണ് . സിവിൽ, കൊമേഴ്‌സ്യൽ കേസുകളിൽ കോടതി ഉത്തരവിട്ട പണം നൽകാത്തവർക്കാണ് ഈ വിലക്ക് ബാധകമാകുക. പുതിയ നിയമപ്രകാരം തുടക്കത്തിൽ മൂന്ന് മാസത്തേക്കായിരിക്കും യാത്രാവിലക്ക് ഏർപ്പെടുത്തുക. യാത്രാവിലക്ക് നിലവിലുണ്ടെങ്കിലും അന്തിമ നാടുകടത്തൽ […]









