ജി ഡി എ അന്തർദേശീയ ഡൗൺസ്ട്രീം സമ്മേളനവും പ്രദർശനവും ബഹ്റൈനിൽ സംഘടിപ്പിക്കും. ജി.സി.സി നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുക്കും.
രണ്ടാമത് ഗൾഫ് ഡൗൺസ്ട്രീം അസോസിയേഷൻ, ഇന്റർനാഷണൽ ഡൗൺസ്ട്രീം കോൺഫറൻസും എക്സിബിഷനും ബഹ്റൈനിൽ നടക്കും. ഫെബ്രുവരി 13- മുതൽ 15 വരെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാധികാരത്തിൽ ആണ് കോൺഫറൻസ് നടക്കുക. ബഹ്റൈൻ എണ്ണ പരിസ്ഥിതി കാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയും ഏകോപനത്തോടെയും വിവിധ ബഹ്‌റൈൻ, ഗൾഫ്, അന്താരാഷ്ട്ര കമ്പനികളുടെ പിന്തുണയോടെയും ജിഡിഎയും , എം3 കമ്പനിയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ സമഗ്രമായ […]