Business & Strategy

പുരോഗമനപരമായ ചുവടുവയ്‌പോടെ എസ്.എൻ.സി.എസിൽ വനിതകൾക്ക് മെമ്പർഷിപ്പ് നൽകുന്നു.

മനാമ: ബഹ്‌റൈനിൽ ആദ്യമായി ഒരു സംഘടനയിൽ വനിതകൾക്ക് മെമ്പർഷിപ്പ് നൽകിക്കൊണ്ട് സംഘടനാ പാടവത്തിന്റെ മുഖ്യ ശ്രേണിയിലേക്ക് ആനയിക്കുന്നു. സ്ത്രീപുരുഷ സമത്വം ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുകയും അതിനായി നിരന്തര സമരങ്ങൾ നടന്നു വരികയും ചെയ്യുന്ന കാലഘട്ടത്തിൽ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ഭരണസമിതി പുരോഗമനപരമായ ഒരു ആശയവുമായി മുന്നോട്ടുവരികയാണ്. പതിറ്റാണ്ടുകളുടെ പാരമ്പര്യമാണ് ഇവിടുത്തെ മിക്ക പ്രവാസി സംഘടനകൾക്കും പറയുവാനുള്ളത് , എന്നാൽ ഒരു സംഘടനയിലും സ്ത്രീകൾക്ക് മെമ്പർഷിപ്പ് നൽകി അവരെ നേതൃനിരയിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നാളിതുവരെയായി നടത്തിയിട്ടില്ല. എസ് […]
Read More

ബി.കെ.എസ് – ഡി .സി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ (നവംബർ 9ന്) തിരിതെളിയും

മനാമ: ഇന്ത്യയിലെ പ്രമുഖ പുസ്തക പ്രസാധകരായ ഡി.സി ബുക്സും ബഹ്റൈൻ കേരളീയ സമാജവും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തമേളയ്ക്കും സാംസ്കാരികോത്സവത്തിനും നവംബർ 9ന് തുടക്കമാകും.വൈകിട്ട് 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ വിനോദ്.കെ.ജേക്കബ് മുഖ്യാതിഥിയായും ബഹ്റൈൻ അറോറിറ്റി ഫോർ കൾച്ചറൽ ആൻ്റ് ആൻ്റിക്വിറ്റീസിൻ്റെ ഡയറക്ടർ ഹുദ സെയ്ദ് അബ്ദുൾഗാഫർ അൽ അലവി വിശിഷ്ടാതിഥിയായും പങ്കെടുക്കും. നവംബർ 9 മുതല്‍ 18 വരെ നീണ്ടു നിൽക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിലും സാംസ്‌കാരികോത്സവത്തിലും പി.എസ്.ശ്രീധരൻ […]
Read More

ബഹ്റൈനിൽ മലയാളി നഴ്സ് നിര്യാതയായി

മനാമ: സൽമാനിയ ആശുപത്രിയിലെ നേഴ്സ് അങ്കമാലി ഇടക്കുന്ന് പുളിയന്തുരുത്തി വീട്ടിൽ ഡീന സാമുവൽ (45)നിര്യാതയായി. അർബുദബാധിതയായി സൽമാനിയ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കേരളീയ സമാജം സെക്രട്ടറി വർഗീസ് കാരയ്ക്കലിന്റെ സഹോദരീ പുത്രിയാണ്. ഭർത്താവ്: ടോണി (ബഹ്റൈൻ). മക്കൾ: ബോസ്കോ ടോണി, ക്രിസ്റ്റോ ടോണി (ഇരുവരും ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ). പീച്ചി വെപ്പിനത്ത് വീട്ടിൽ സാമുവേലിന്റെയും മേരിയുടേയും മകളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
Read More

കുടുംബ സൗഹൃദ വേദിയുടെ അഭിമുഖത്തിൽ കേരള പിറവി ദിനം ആഘോഷിച്ചു

മനാമ : കുടുംബ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ബിഎംസി യുടെ സഹകരണത്തോടെ ബഹ്‌റൈൻ മീഡിയ സിറ്റിയിൽ വച്ച് പ്രൗഢഗംഭീരമായി കേരളപ്പിറവി ദിനം നടത്തുകയുണ്ടായി പ്രസിഡണ്ട് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ IMAC മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തുഐക്യ കേരളത്തിന്റെ രൂപീകരണത്തെക്കുറിച്ചും, നവീന കാലഘട്ടത്തിൽ കേരളത്തിന്റെ വളർച്ചയും കേരളം നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ചും കേരളത്തിന്റെ ചരിത്ര സംഭവങ്ങളെ കുറിച്ചും, ഐക്യ കേരളത്തിനായി നടത്തിയ ഐതിഹാസിക പോരാട്ടങ്ങളെ കുറിച്ച് സാംസ്കാരിക സദസ്സിൽ പങ്കെടുത്തവർ വളരെ […]
Read More

ഇസ്രായേലിലെ സ്ഥാനപതിയെ തിരിച്ച് വിളിച്ച് ബഹ്‌റൈന്‍; സാമ്പത്തിക ബന്ധവും വിച്ഛേദിച്ചു

ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനിടെ ഇസ്രായേലിലെ സ്ഥാനപതിയെ തിരിച്ച് വിളിച്ച് ബഹ്‌റൈന്‍. ഇസ്രായേലുമായുള്ള സാമ്പത്തിക ബന്ധവും ബഹ്‌റൈന്‍ താല്‍ക്കാലികമായി വിച്ഛേദിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് ഇസ്രായേല്‍ ഗാസയിലെ സാധാരണക്കാര്‍ക്കുനേരെ സൈനിക നടപടി തുടരുന്നുവെന്ന് ആരോപിച്ചാണ് നടപടി. ഇതിനിടെ ബഹ്റൈനിലെ ഇസ്രായേല്‍ അംബാസഡര്‍ രാജ്യം വിട്ടതായി ബഹ്‌റൈന്‍ പാര്‍ലമെന്റ് സ്ഥിരീകരിച്ചു. പലസ്തീനിയന്‍ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് ബഹ്‌റൈന്‍ എന്നും സ്വീകരിച്ചിട്ടുള്ളതെന്ന് പാര്‍ലമെന്റിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു.അബ്രഹാം കരാറിന്റെ ഭാഗമായി 2020-ലാണ് ബഹ്‌റൈൻ ഇസ്രായേലുമായി ഔദ്യോഗിക ബന്ധം സ്ഥാപിച്ചത്. നേരത്തെ ഇസ്രായേലുമായുള്ള […]
Read More

ഇന്ത്യൻ ക്ലബ്ബിൽ ബഹ്‌റൈൻ ഇന്റർനാഷണൽ സീരീസ് ബാഡ്മിന്റൺ ടൂര്ണമെന്റിന് നവംബർ 14ന് തുടക്കമാകും

മനാമ: ബഹ്‌റൈൻ ബാഡ്മിന്റൺ & സ്ക്വാഷ് ഫെഡറേഷനുമായി സഹകരിച്ചാണ് ഇന്ത്യൻ ക്ലബ്ബ് ‘ദി ബഹ്‌റൈൻ ഇന്റർനാഷണൽ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റ് 2023’ ന് സംഘടിപ്പിക്കുന്നത്. ബി.ഡബ്ള്യു.എഫ് & ബാഡ്മിന്റൺ ഏഷ്യയുടെ അംഗീകാരത്തോടെ നവംബർ 14 മുതൽ 19 വരെ ഒരുക്കുന്ന ടൂർണമെന്റിൽ 26-റോളം വ്യത്യസ്‌ത രാജ്യങ്ങളിൽ നിന്നു൦ 200-ലധികം അന്താരാഷ്ട്ര താരങ്ങൾ ങ്കെടുക്കും. ബഹ്‌റൈന് പുറമേ, ഓസ്‌ട്രേലിയ, ബൾഗേറിയ, കാനഡ, ചൈന, ഡച്ച്, ഫിൻലാൻഡ്, ഇന്തോനേഷ്യ, ഇറാഖ്, ഇറാൻ, ജപ്പാൻ, സൗദി അറേബ്യ, മലേഷ്യ, നേപ്പാൾ, നൈജീരിയ, […]
Read More

ഫാമിലി ഡിസ്‌കൗണ്ട് സെന്റർ ഇന്ന് മുതൽ മനാമയിൽ പ്രവർത്തനം ആരംഭിക്കുന്നു.

മനാമ: ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലും ഏ​റെ ശ്ര​ദ്ധ നേ​ടി​യ പതിമൂന്ന് വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ബി​സി​ന​സ് ഗ്രൂ​പ്പി​ന്റെ ബഹ്‌റൈനിലെ ആദ്യത്തെ സംരംഭമാ​യ ഫാ​മി​ലി ഡി​സ്‌​കൗ​ണ്ട് സെന്ററിന്റെ ഉത്‌ഘാടനം  ഇന്ന് (നവംബർ 3 വെള്ളിയാഴ്ച) വൈകിട്ട് 4 മണിക്ക് നടക്കും. മനാമ ബസ് സ്‌റ്റേഷന് സമീപമാണ് പുതിയ ഷോപ്പിംഗ് സെന്റർ ആരംഭിക്കുന്നത്. ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളും സവിശേഷമായ ഷോപ്പിംഗ് അനുഭവവുമാണ് ഫാമിലി ഡിസ്‌കൗണ്ട് സെന്റർ വാഗ്ദാനം ചെയ്യുന്നത്.100 ഫിൽ‌സ് മുതൽ 2 ദിനാർ വരെ വിലയുള്ള ഉൽപ്പന്നങ്ങളാണ് ഇവിടെ […]
Read More

പത്മശ്രീ ഡോ ലീലാ ഓംചേരി അന്തരിച്ചു

സംഗീതജ്ഞയും അധ്യാപികയും എഴുത്തുകാരിയുമായ പത്മശ്രീ ഡോ. ലീലാ ഓംചേരി (95) അന്തരിച്ചു. കര്‍ണാടകസംഗീതം, ഹിന്ദുസ്ഥാനി സംഗീതം എന്നിവയില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. ലീലാ ഓംചേരി ഡല്‍ഹി സര്‍വ്വകലാശാലയില്‍ അധ്യാപികയായിരുന്നു. ക്ലാസിക്കല്‍ കലാരൂപങ്ങളെക്കുറിച്ചുള്ള അനേകം ഗവേഷണ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. പ്രശസ്ത സാഹിത്യകാരന്‍ ഓംചേരി എന്‍ എന്‍ പിള്ളയുടെ ജീവിത പങ്കാളിയായിരുന്നു. സോപാന സംഗീതം, സ്ത്രീനൃത്തൃത്തിന്റെ പൂര്‍വ പശ്ചാത്തലം എന്നിവയില്‍ പഠനം നടത്തി കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1990ല്‍ കേരളസംഗീതനാടക അക്കാദമി ഫെലോഷിപ്പ് ലഭിച്ചു.    
Read More

ഇന്ത്യൻ സ്കൂൾ പരെന്റ്സ് ഫോറം നിലവിൽവന്നു

മനാമ: ബഹ്‌റൈനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ കൂട്ടായ്‌മയായ ഐ.എസ്.പി.എഫ് നിലവിൽവന്നു,ഒക്ടോബര് 29 നു ചേർന്ന യോഗത്തിൽവച്ചു നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ള ഐ.എസ്.പി.പി എന്ന കൂട്ടായ്‌മ നിരുപാധികമായി ലയിച്ചുകൊണ്ടു ISPF എന്ന പേരിൽ പ്രവർത്തിക്കാൻ ധാരണയായി.ശ്രീധർ തേറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ,ജൈഫർ മദനി ,പങ്കജ് നാഭൻ തുടങ്ങി പ്രമുഖ ഐ.എസ്.പി.പി നേതാക്കൾ പങ്കെടുത്ത യോഗത്തിൽവെച്ചു മുതിർന്ന പ്രവാസിയും മുൻ ഇന്ത്യൻ സ്കൂൾ ചെയർമാനുമായിരുന്ന ഡോക്ടർ ചെറിയാനെ ഉപദേശകസമിതി അധ്യക്ഷനാക്കികൊണ്ടു വിപുലമായ ഒരു കമ്മിറ്റി […]
Read More

ഗൂഗിൾ മാപ്പിലും ‘ഭാരത്’

ന്യൂഡൽഹി: രാജ്യത്തിന്‍റെ പേരു മാറ്റം സംബന്ധിച്ച ചർച്ചകളും വിവാദങ്ങളും തുടരുന്നതിനിടെ ഗൂഗിൾ മാപ്പിലും ഇന്ത്യ “ഭാരത്’ ആയി. ഗൂഗിൾ മാപ്പിൽ “ഭാരത്’ എന്നു ടൈപ്പ് ചെയ്താൽ ദക്ഷിണേഷ്യൻ രാജ്യം എന്ന വിശദീകരണത്തോടെ ദേശീയ പതാകയുൾപ്പെടെ ഇന്ത്യയെക്കുറിച്ചു വിവരങ്ങൾ ലഭിക്കും. ഗൂഗിൾ മാപ്പിൽ ഹിന്ദിയിൽ തിരഞ്ഞാലും ഇതേ ഫലം ലഭ്യമാണ്. ഗൂഗിൾ മാപ് ഉപയോക്താക്കൾക്ക് ഇനി ഔദ്യോഗിക ഇന്ത്യ ഭൂപടം ലഭിക്കാൻ ഭാരത് എന്നോ ഇന്ത്യയെന്നോ ഉപയോഗിക്കാനാകും.ഇന്ത്യ എന്നതിനു പകരം കേന്ദ്ര സർക്കാർ ഭാരത് എന്ന് ഉപയോഗിച്ചു തുടങ്ങിയതോടെ […]
Read More