Business & Strategy

973 ലോഞ്ച്, കിംസ് ഹെൽത്ത് മെഡിക്കൽ സെൻ്റെർ : പ്രിവിലേജ് കാർഡ് അവതരിപ്പിച്ചു.

973 ലോഞ്ച്, കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി ചേർന്ന് സ്ത്രീകൾക്കുള്ള പ്രിവിലേജ് കാർഡ് അവതരിപ്പിച്ചു. എൻ്റെർ ബഹറിനിലെ പ്രമുഖ സംഘടനയായ 973 ലോഞ്ച്, കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി ചേർന്ന് “കെയർ ഫോർ ഹെർ” എന്ന പേരിൽ സ്ത്രീകൾക്കുള്ള സൗജന്യ മെഡിക്കൽ പ്രിവിലേജ് കാർഡ് അവതരിപ്പിച്ചു. 23 സെപ്റ്റംബർ വൈകീട്ട് കിംസ് ഹെൽത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കിംസ് ഹെൽത്ത് ജി സി സി ഓപ്പറേഷൻ ആൻഡ് പ്രോജക്ട് വിഭാഗം ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ […]
Read More

നിയമ സഹായത്തിന്റെ സാന്ത്വന സ്പർശം:പ്രവാസി ലീഗൽ സെൽ ‘കണക്റ്റിംഗ് പീപ്പിൾ’ ശ്രദ്ധേയമായി.

നിയമപരമായ വിഷയങ്ങളിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പ്രവാസികൾക്ക് സൗജന്യ നിയമസഹായം നൽകുന്ന പ്രവാസി ലീഗൽ സെൽ (പിഎൽസി) ബഹ്‌റൈൻ ചാപ്റ്ററിന്റെ ‘കണക്റ്റിംഗ് പീപ്പിൾ’ എന്ന പരിപാടിയുടെ – രണ്ടാം ഭാഗം സെപ്തംബർ 23-ന് ശനിയാഴ്ച വൈകീട്ട് 8 മണി മുതൽ ഉമൽ ഹസം കിംസ് ഹെൽത്ത് ഓഡിറ്റോറിയത്തിൽ നടന്നു. പിഎൽസി ബഹ്റൈൻ പ്രസിഡന്റ് സുധീർ തിരുനിലത്ത് സ്വാഗതം ആശംസിച്ചുകൊണ്ട് ആരംഭിച്ച പരിപാടിയിൽ പിഎൽസി ഗ്ലോബൽ പ്രസിഡന്റ് ജോസ് എബ്രഹാം ഓൺലൈനിൽ ഡൽഹിയിൽ നിന്നും സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. […]
Read More

പി.സി.ഡബ്ല്യു.എഫ് ബഹ്റൈൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നോണം’23 സംഘടിപ്പിച്ചു

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹറൈൻ കമ്മിറ്റിയുടെ ആർട്സ് വിഭാഗം സൽമാനിയയിലുള്ള ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ വെച്ചു വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു.കുടുംബസംഗമം, കലാ കായിക മത്സരങ്ങൾ തുടങ്ങിയവ പരിപാടികൾക്ക് മിഴിവേകി, വിഭവ സമൃദ്ധമായ ഓണ സദ്യ നാടിൻറെ തനത് രുചികളെ ഓർമ്മിപ്പിക്കുന്നവയായിരുന്നു. തുടർന്ന് പരിപാടിയിൽ പങ്കെടുത്തവർക്ക് സമ്മാനദാനാം നടന്നു . ആർട്സ് കൺവീനർ നസീർ കാഞ്ഞിരമുക്ക് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.സി.ഡബ്ല്യു.എഫ് പ്രസിഡന്റ് മുഹമ്മദ് മാറഞ്ചേരി പരിപാടി ഉദ്ഘാടനം ചെയ്തു.രക്ഷാധികാരികളായ ബാലൻ കണ്ടനകം, സദാനന്ദൻ കണ്ണത്ത്, ഫസൽ […]
Read More

ഗുരുദേവ സോഷ്യൽ സൊസൈറ്റി : നവരാത്രി ആഘോഷവും വിദ്യാരംഭവും ഒരുക്കുന്നു

മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ഈ വർഷവും നവരാത്രി ആഘോഷവും വിദ്യാരംഭവും വിപുലമായ രീതിയിൽ ഒക്ടോബർ 15 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ സൊസൈറ്റി ആസ്ഥാനത്ത് സംഘടിപ്പിക്കുന്നു. ഈ ദിവസങ്ങളിൽ വൈകിട്ട് 7.30 മുതൽ പ്രത്യേക പ്രാർത്ഥനയും, നവരാത്രിയുമായി ബന്ധപ്പെട്ട കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. വിദ്യാരംഭ ദിവസമായ ഒക്ടോബർ 24 ചൊവ്വാഴ്ച രാവിലെ 4.30 മുതൽ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ശ്രീ. ശരത്ത് കുഞ്ഞുങ്ങൾക്ക് അറിവിൻറെ ആദ്യാക്ഷരം പകർന്നു നൽകുന്നു.ഇതോടൊപ്പം […]
Read More

ബി എം സി ശ്രാവണ മഹോത്സവത്തിൽ ആയിരം തൊഴിലാളികൾക്ക് സൗജന്യ ഓണസദ്യ : 75-അംഗ സംഘാടക സമിതി രൂപീകരിച്ചു.

ബഹ്റൈനിലെ  ചെറുതും വലുതുമായ വിവിധസംഘടനകളുമായി ചേർന്നുകൊണ്ടാണ് ബഹ്‌റൈൻ മീഡിയ സിറ്റി ഇത്തവണയും 30 ദിവസം നീണ്ടുനിൽക്കുന്ന ശ്രാവണ മഹോത്സവം 2023 സംഘടിപ്പിച്ചിരിക്കുന്നത് എന്നും ഇതിന്റെ ഭാഗമായാണ് വിവിധ ലേബർ ക്യാമ്പുകളിലെ ആയിരം തൊഴിലാളികൾക്ക് സൗജന്യ ഓണസദ്യ ഒരുക്കുന്നത് എന്നും ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. പരിപാടിയിൽ നിരവധി വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുക്കും. ഈ വർഷത്തെ ഓണസദ്യയുടെ വൻ വിജയത്തിനും, സുഖമമായ നടത്തിപ്പിനുമായി ബഹ്‌റൈൻ മീഡിയ സിറ്റി ഹാളിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗം […]
Read More

‘നമ്മൾ ചാവക്കാട്ടുകാർ ‘ ഓണാഘോഷം : പോസ്റ്റർ പ്രകാശനം നടത്തി

മനാമ : നമ്മൾ ചാവക്കാട്ടുകാർ കൂട്ടായ്‌മ സംഘടിപ്പിക്കുന്ന ‘പൂവേ പൊലി-2023’ ഓണാഘോഷവും, കുടുംബ സംഗമവും പോസ്റ്റർ പ്രകാശനം നടത്തി. കൂട്ടായ്‌മ പ്രസിഡന്റ് ഫിറോസ് തിരുവത്രയിൽ നിന്നും കൂട്ടായ്‌മ രക്ഷാധികാരി ശ്രീ. രാജൻ  പോസ്റ്റർ ഏറ്റ് വാങ്ങി. ഒക്ടോബർ-06 വെള്ളിയാഴ്ച്ച നബി സലയിലുള്ള മർമറിസ് ഗാർഡനിലാണ് പരിപാടി സംഘടിപ്പിച്ചത്. പോസ്റ്റർ പ്രകാശന ചടങ്ങിൽ  യൂസഫ് അലി, ഷുഹൈബ്, ശിവ ഗുരുവായൂർ, ഷാജഹാൻ, സുജിത്, ഫാറൂഖ്, ഷുഹൈബ്, ശാഹുൽ പാലക്കൽ, ഷജീർ എന്നിവർ പങ്കെടുത്തു. പ്രോഗ്രാം കോഓർഡിനേറ്റർ ഷഫീഖ് അവിയൂർ […]
Read More

നിപ ഭീതി ഒഴിയുന്നു; കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക്

നിപ ഭീഷണി കുറഞ്ഞതോടെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക്. തിങ്കളാഴ്‌ച മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവ് പോലെ പ്രവര്‍ത്തിക്കും. കണ്ടെയിന്‍മെന്റ് സോണിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തൽക്കാലം തുറക്കില്ല. ഇവിടെ ഓൺലൈൻ ക്ലാസ് തുടരണം. സ്ഥാപനങ്ങൾ പ്രോട്ടോക്കോൾ പാലിക്കണമെന്ന് ജില്ലാ കളക്‌ടർ പറഞ്ഞു. സംസ്ഥാനത്ത് നിപയിൽ ഇന്നും ആശ്വാസം. പുതിയ പോസിറ്റീവ് കേസുകളില്ല. ഇന്നലെ രാത്രിയും ഇന്നുമായി  വന്ന എല്ലാ പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ള 915 പേരാണ് നിലവിൽ ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള […]
Read More

വീണാ ജോർജിനെതിരെ അധിക്ഷേപം : കെ എം ഷാജിക്കെതിരെ കേസെടുത്ത് വനിതാക്കമ്മീഷൻ

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയ മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരേ കേരള വനിത കമ്മിഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി പറഞ്ഞു. മന്ത്രി വീണാ ജോര്‍ജിനെതിരെ നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. തൻറെ കര്‍മ്മ രംഗത്ത് ശക്തമായ ഇടപെടലുകള്‍ നടത്തുകയും മികച്ച രീതിയില്‍ ജനപിന്തുണ നേടുകയും ചെയ്ത ഒരു സ്ത്രീയെയാണ് തികച്ചും വൃത്തികെട്ട […]
Read More

പ്രവാസി ലീഗൽ സെൽ സംഘടിപ്പിക്കുന്ന “കണക്ടിംഗ് പീപ്പിൾ ” ഇന്ന് (സെപ്‌റ്റംബർ 23) നടക്കും.

മനാമ: ഇന്ന് (സെപ്‌റ്റംബർ 23) ന് ഉമ്മുൽ ഹസ്സം കിംസ് ഹെൽത്ത് ഒമ്പതാം നിലയിലെ ഓഡിറ്റോറിയത്തിലാണ് പ്രവാസി ലീഗൽ സെൽ “കണക്ടിംഗ് പീപ്പിൾ ” പരിപാടി ഒരുക്കുന്നത്.ഇന്ത്യ, ശ്രീലങ്ക, ബംഗ്ലദേശ്, നേപ്പാൾ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞർ പങ്കെടുക്കു൦. വൈകിട്ട് 7:40 -ന് ആരംഭിക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി പ്രവാസി ലീഗൽ സെൽ ഭാരവാഹികൾ അറിയിച്ചു .
Read More

കാരുണ്യത്തിന്റെ കരങ്ങളുമായി കാരുണ്യ വെല്‍ഫെയര്‍ ഫോറം ബഹ്‌റൈന്‍ ചാപ്റ്റര്‍

മനാമ: ബഹ്‌റൈൻ പ്രവാസി സമൂഹത്തിൽ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളുമായി മികവുറ്റ പ്രവർത്തങ്ങൾ നടത്തി വരുന്ന കാരുണ്യ വെല്‍ഫെയര്‍ ഫോറം ബഹ്‌റൈന്‍ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ ദിവസം ആലിയിലെ വര്‍ക്ക് സൈറ്റില്‍ ഒരുക്കിയ പരിപാടിയില്‍ നിരവധി തൊഴിലാളികള്‍ക്ക് ഭക്ഷണ പദാര്‍ത്ഥങ്ങളും, പഴവര്‍ഗ്ഗങ്ങളും ,ശീതള പാനീയങ്ങളും ഉള്‍പ്പെടെയുള്ളവ വിതരണം ചെയ്തു. ”ഹങ്കര്‍ ഫ്രീ എക്‌സ്പാട്രിയേറ്റ്‌സ്’’ എന്ന ആശയത്തില്‍ ജൂലൈയിൽ ആരംഭിച്ച് ഇപ്പോഴും തുടരുന്ന കാരുണ്യയുടെ ഇത്തരം പ്രവർത്തനങ്ങൾ വേനല്‍ക്കാലത്ത് കൊടും ചൂടില്‍ ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളില്‍ പുറം തൊഴിലില്‍ ഏര്‍പ്പെടുന്ന […]
Read More