Business & Strategy

“അനക്ക് എന്തിന്റെ കേടാ”സിനിമയുടെ റീലീസ് ദിനം ബഹ്‌റൈനിൽ ആഘോഷിച്ചു.

മനാമ:ബഹ്‌റൈൻ മീഡിയ സിറ്റിക്ക് കീഴുള്ള ബിഎംസി പ്രൊഡക്ഷന്റെ ബാനറിൽ പ്രമുഖ സാമൂഹിക പ്രവർത്തകനും ,ലോകകേരള സഭാഅംഗവുമായ ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച “അനക്ക് എന്തിന്റെ കേടാ” എന്ന സിനിമയുടെ റിലീസ് ദിനം ബഹ്‌റൈനിൽ ആഘോഷിച്ചു. ബിഎംസി ഹാളിൽ നടന്ന പരിപാടിൽ ഫ്രാൻസിസ് കൈതാരത്തിന്റെ സുഹൃത്തുക്കൾ,ബി എംസി കുടുബാഗങ്ങൾ , സിനിമയിലെ അഭിനയാതാക്കൾ കുടുംബാഗ്ഗങ്ങൾ, എന്നിവർക്കൊപ്പം ബഹ്‌റൈൻ പ്രവാസി സമൂഹത്തിൽ നിന്നുള്ള നിരവധി ആളുകളു൦ ഒത്തുകൂടി ഒരുക്കിയ ആഘോഷം കലാസാംസ്കാരിക പ്രേമികൾക്കും വേറിട്ട അനുഭവമായി മാറി. കേരളത്തിലെ അറുപത്തി രണ്ടോളം […]
Read More

തൊഴിലാളികൾക്ക് ആശ്വാസമായ പ്രവർത്തനങ്ങൾ ഒരുക്കി കാരുണ്യ വെൽഫെയർ ഫോറം ബഹ്‌റൈൻ ചാപ്റ്റർ.

ബഹ്‌റൈൻ: മാതൃകാപരമായ പ്രവർത്തനങ്ങളാണ് രൂപം കൊണ്ട് വളരെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ കാരുണ്യ വെൽഫെയർ ഫോറം ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടന്ന് വരുന്നത്.വേനൽക്കാലത്തെ കൊടും ചൂടിൽ ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ പുറം തൊഴിലിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് ഏറെ ആശ്വാസമാകുകയാണ് “ഹങ്കർ ഫ്രീ എക്സ്പാട്രിയേറ്റ്സ്” എന്ന ആശയത്തിൽ ഊന്നിയുള്ള ഇവരുടെ പ്രവർത്തങ്ങൾ. ഒരുകൂട്ടം ഉദാര മനസ്കരായ ആളുകൾ തങ്ങൾക്ക് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് കൊണ്ടാണ് ഇത്തരം സത്പ്രവർത്തനങ്ങൾ നടത്തി വരുന്നത് ഇക്കഴിഞ്ഞ ദിവസം ട്യൂബ്‌ളിയിലെ വർക്ക് സൈറ്റിൽ ഒരുക്കിയ […]
Read More

“അനക്ക് എന്തിൻറെ കേടാ ” എന്ന സിനിമ നിറഞ്ഞ സദസ്സിൽ പ്രദർശന൦ തുടരുന്നു.

ജാതി വിവേചനം പ്രമേയമാക്കി ബഹ്‌റൈൻ മീഡിയാ സിറ്റിയുടെ കീഴിലുള്ള ബിഎംസി ഫിലിം പ്രൊഡക്ഷൻെറ ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച് മാധ്യമ പ്രവർത്തകൻ ഷെമീർ ഭരതന്നൂർ സംവിധാന൦ ചെയ്ത “അനക്ക് എന്തിൻറെ കേടാ ” എന്ന സിനിമ ഇന്ന്, ഓഗസ്റ്റ് നാലിന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തി. മികച്ച പ്രേക്ഷക പിന്തുണയാണ് സിനിമയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത് എന്നും, തിങ്ങി നിറഞ്ഞ തിയറ്ററുകളിൽ നിന്നും സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരും നല്ല അഭിപ്രായമാണ് അറിയിക്കുന്നത് എന്നും. സിനിമാ പ്രേമികൾ ഈ ചിത്രത്തെ ഏറ്റെടുത്തതിൽ […]
Read More

രാഹുല്‍ ഗാന്ധി ഇനി യോഗ്യന്‍; അയോഗ്യത കല്‍പ്പിച്ച വിധിക്ക് സുപ്രീം കോടതിയുടെ സ്‌റ്റേ, എം.പി സ്ഥാനം തിരികെ കിട്ടും

ന്യൂഡല്‍ഹി: ‘മോദി’ പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയ്ക്ക് അയോഗ്യത കല്‍പ്പിച്ച സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സ്റ്റേ നല്‍കണമെങ്കില്‍ അസാധരണ സാഹചര്യം വേണമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും, എം.പി സ്ഥാനം തിരികെ കിട്ടും. അഡ്വ. മനു അഭിഷേക് സിങ്വിയാണ് രാഹുല്‍ ഗാന്ധിക്കുവേണ്ടി കോടതിയില്‍ ഹാജരായത്. മഹേഷ് ജഠ്മലാനിയാണ് പരാതിക്കാരനു വേണ്ടി ഹാജരായത്. ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേശ് […]
Read More

ജനന- മരണ രജിസ്‌ട്രേഷന് മാതാപിതാക്കളുടെ ആധാര്‍ നിര്‍ബന്ധം; ബില്ല് പാസാക്കി ലോക്‌സഭ

ദില്ലി: രാജ്യത്ത് ജനന- മരണ രജിസ്‌ട്രേഷന് മാതാപിതാക്കളുടെ ആധാര്‍ നിര്‍ബന്ധമാക്കി കൊണ്ടുള്ള നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ദേശീയ-സംസ്ഥാന തലങ്ങളില്‍ ജനന-മരണ രജിസ്‌ട്രേഷന് വ്യക്തമായ ഡാറ്റാ ബേസ് നിര്‍മ്മിക്കുകയെന്നതാണ് ഭേഭഗതി ലക്ഷ്യമിട്ടുന്നത്. രജിസ്‌ട്രേഷനുകളുടെ ഏകോപനത്തിന് ദേശീയതലത്തില്‍ രജിസ്ട്രാര്‍ ജനറലിനെയും സംസ്ഥാനതലത്തില്‍ ചീഫ് രജിസ്ട്രാറെയും ജില്ലാതലത്തില്‍ രജിസ്ട്രാറെയും നിയമിക്കുമെന്ന് ബില്ലില്‍ പറയുന്നു. ജനസംഖ്യ രജിസ്റ്റര്‍, തെരഞ്ഞെടുപ്പുകള്‍, റേഷന്‍കാര്‍ഡുകള്‍ എന്നിവ തയ്യാറാക്കുമ്പോള്‍ ഡാറ്റാ ബേസ് ഉപകാരപ്പെടുമെന്നാണ് വിലയിരുത്തല്‍. കുഞ്ഞിന്റെ ജനന സമയത്ത് രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ നിശ്ചിത തുക നല്‍കി […]
Read More

വക്കം പുരുഷോത്തമന്റെ ഭൗതിക ശരീരം ചൊവ്വാഴ്ച്ച രാവിലെ കെപിസിസിയിൽ പൊതുദർശനത്തിന് വയ്ക്കു൦ ; ബുധനാഴ്ച്ച സംസ്കാരം

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ ഭൗതിക ശരീരം ആഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് 11.30 മുതല്‍ 12.30 വരെ കെപിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. ഭൗതിക ശരീരത്തില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അന്ത്യോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം കെപിസിസിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, എംപിമാര്‍, എംഎല്‍എമാര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളും ഭാരവാഹികളും അന്ത്യോപചാരം അര്‍പ്പിക്കും. കുമാരപുരത്തെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന ഭൗതികദേഹം ആഗസ്റ്റ് ഒന്നിന് രാവിലെ 9.30ന് […]
Read More

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു. 96 വയസായിരുന്നു. കുമാരപുരത്തെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. നിയമസഭാ മുന്‍ സ്പീക്കറും മൂന്നുതവണ സംസ്ഥാന മന്ത്രിയുമായിരുന്നു. മിസോറാം, ത്രിപുര ഗവര്‍ണര്‍ പദവിയും വഹിച്ചിട്ടുണ്ട്. ആന്റമണ്‍ നിക്കോബാര്‍ ദ്വീപിലെ ലഫ്റ്റനന്റ് ഗവര്‍ണറായിരുന്നു. രണ്ടുതവണ ആലപ്പുഴയില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 5 തവണ ആറ്റിങ്ങലിൽ നിന്ന് നിയമസഭയിലെത്തി.1928 ഏപ്രിൽ 12നാണ് വക്കം പുരുഷോത്തമൻ്റെ ജനനം. സ്റ്റുഡൻറ്സ് കോണ്ഗ്രസിലൂടെ 1946ൽ രാഷ്ട്രീയത്തിലെത്തി. 1971 മുതൽ 77 വരെ കൃഷി, തൊഴിൽ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചു. […]
Read More

അധികാരദണ്ഡ് കൊണ്ടുനടക്കണ്ട; കൊളോണിയൽ രീതി ഉപേക്ഷിച്ച് നാവികസേന

ന്യൂഡൽഹി: ഓഫീസർ റാങ്കിലുള്ളവർ അധികാരദണ്ഡ് കൊണ്ടുനടക്കുന്ന രീതി ഉപേക്ഷിച്ച് നാവികസേന. ബ്രിട്ടീഷ് കൊളോണിയൽ രീതികൾ ഒഴിവാക്കുന്നതിന്റെ ഭാ​ഗമായാണ് തീരുമാനം. യൂണിറ്റ് മേധാവികളുടെ ഓഫീസിൽ ബാറ്റൺ വയ്ക്കാനാണ് നിർദേശം. അതേസമയം ഓഫീസിൽ നടക്കുന്ന അധികാരമാറ്റച്ചടങ്ങിൽ ബാറ്റൺ കൈമാറുന്നതു തുടരും. യുദ്ധക്കപ്പലുകളിലെയും നേവൽ ബേസിലെയും കമാൻഡിംഗ് ഓഫീസർമാരും പൊലീസ്, വിജിലൻസ് തുടങ്ങിയ വകുപ്പുകളിലെ ഓഫീസർമാരുമടക്കമുള്ള മുതിർന്ന ഉദ്യോ​ഗസ്ഥർ ഇതുവരെ ബാറ്റൺ വഹിച്ചിരുന്നു. നാവികസേന ഒഴികെയുള്ള സൈനിക വിഭാ​ഗങ്ങൾ ബാറ്റൺ കൊണ്ടുനടക്കുന്നത് തുടരും. കൊളോണിയൽ ശേഷിപ്പുകൾ ഒഴിവാക്കുന്നതിന്റെ ഭാ​ഗമായി കഴിഞ്ഞവർഷം നാവികസേന പതാകയിൽ […]
Read More

ആലുവ കൊലപാതകം: അസഫാക്കിന്റെ പശ്ചാത്തലം തേടി അന്വേഷണസംഘം ബിഹാറിലേക്ക്

ആലുവ:ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ അന്വേഷണ സംഘം ബിഹാറിലേക്ക്. പ്രതി അസ്ഫാക്ക് ആലത്തിന്റെ പശ്ചാത്തലം അറിയുന്നതിനായാണ് അന്വേഷണസംഘം ബിഹാറിലേക്ക് പോവുക. അന്വേഷണ സംഘത്തിലെ മൂന്നുപേരാവും പോവുക. പ്രതിക്കെതിരെ കൊലപാതകം, പോക്‌സോ, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ആകെ 9 വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. അതേസമയം, കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു. കീഴ്മാട് പൊതുശ്മശാനത്തിൽ ഭോജ്പുരി ആചാരപ്രകാരമായിരുന്നു സംസ്‌കാര ചടങ്ങുകൾ. നാട് ഒന്നാകെ ക്രൂരമായി കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞിന് യാത്രമൊഴി നൽകാനായി എത്തിയിരുന്നു. വികാരനിർഭരമായ കാഴ്ചകളാണ് ആലുവയിൽ […]
Read More

ശ്രദ്ധേയമായി ബഹ്റൈൻ തൃശ്ശൂർ കുടുംബവും,ടഗ് ഓഫ് വാർ അസ്സോസിയേഷൻ ബഹ്റൈനും ഒരുക്കിയ വടംവലി മത്സരം.

ബഹ്‌റൈൻ: അത്യധികം ആവേശകരവും ജനശ്രദ്ധയും നേടിയാണ് പവിഴദ്വീപിലെ തൃശ്ശൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ബഹ്റൈൻ തൃശ്ശൂർ കുടുംബവും,പ്രമുഖ വടം വലി സംഘമായ ടഗ് ഓഫ് വാർ അസ്സോസിയേഷൻ ബഹ്റൈനും സംയുക്തമായി സിഞ്ചിലെ അൽ അഹ് ലി സ്‌റ്റേഡിയത്തിൽ ജില്ലാതല വടംവലി മത്സരം സംഘടിപ്പിച്ചത്.കാണികൾക്ക് ഗൃഹാതുര ഓർമ്മകൾ സമ്മാനിച്ച വടംവലി മത്സരത്തിന്റെ ഫൈനലിൽ അരികൊമ്പൻസ് കണ്ണൂരിനോട് ബലപരീക്ഷണത്തിൽ പൊരുതി വൈപ്പേഴ്സ് കാലിക്കറ്റ് ജേതാക്കളായി.കെ.എൽ 10 മലപ്പുറം ടീമാണ് മൂന്നാം സ്ഥാന൦ കരസ്ഥമാക്കിയത്. മത്സരത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പ്രമുഖ സാമൂഹിക പ്രവർത്തകരായ […]
Read More