Business & Strategy

വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം- അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

മനാമ: രാവിലെ 8 മണി മുതൽ 12 മണിവരെ ഒരുക്കിയ ക്യാമ്പിൽ വോയിസ് ഓഫ് ട്രിവാന്ഡ്രം ബഹ്‌റൈൻ ഫോറം പ്രസിഡന്റ് പ്രമോദ് മോഹന്റെയും സെക്രട്ടറി സരിത വിനോജിന്റെയും മറ്റ് എക്സിക്യൂട്ടീവ് ഭാരവാഹികളുടെയും വോളന്റിസിന്റെയും നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ 330ഓളം രജിസ്ട്രേഷൻ നടക്കുകയും ചെയ്തു. മെഡിക്കൽ ക്യാമ്പിനോട് അനുബന്ധിച്ച് വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറത്തിന് വേണ്ടിയുള്ള പ്രിവിലേജ് കാർഡ് ഹോസ്പിറ്റൽ മാനേജ്മെന്റ് കയ്യിൽ നിന്നും സാമൂഹ്യപ്രവർത്തകനായ കെ ടി സലീം ഏറ്റു വാങ്ങി ഉത്‌ഘാടന കർമ്മം […]
Read More

കുട്ടികൾക്ക് നവ്യാനുഭവമായി “സമ്മർ ഡിലൈറ്റ്”

ടീൻസ് ഇന്ത്യയും ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷനും സംയുക്തമായി “സമ്മർ ഡിലൈറ്റ് 2023” എന്ന പേരിൽ സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പ് പരിപാടികളുടെ വ്യത്യസ്തതയും പുതുമയും കൊണ്ട് ഏറെ ശ്രദ്ധേയമാവുന്നു. പ്രശസ്ത മോട്ടിവേഷനൽ ട്രെയിനറും പ്രമുഖ ലൈഫ് കോച്ചുമായ നുഅ്മാൻ വയനാട്, സി.എച്ച്.ആർ.ഡി.ട്രെയിനർ, അഡോളസെൻസ് കൗൺസിലർ, ഷോർട്ട് ഫിലിം സംവിധായകൻ, അഭിനേതാവ് തുടങ്ങിയ മേഖലയിൽ പ്രശസ്‌തനായ അൻസാർ നെടുമ്പാശ്ശേരി എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. ഇവരെ കൂടാതെ വിവിധ മേഖലയിൽ കഴിവ് തെളിയിച്ച ബഹ്‌റൈനിലെ പ്രമുഖരും വൈവിധ്യമാർന്ന വിഷയങ്ങൾ കൈകാര്യംചെയ്യുന്നുണ്ട്. […]
Read More

ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് പ്രവാസികൾക്ക് ഉപയോഗപ്പെടുത്തുക. പ്രവാസി വെൽഫയർ

മനാമ: വിദേശ രാജ്യങ്ങളിൽ പലവിധ കാരണങ്ങളാൽ ദുരിതത്തിൽ അകപ്പെടുന്ന പ്രവാസികൾക്ക് സഹായവും ആശ്വാസവുമാകേണ്ട ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് അർഹതപ്പെട്ട ആളുകൾക്ക് വേണ്ടത്ര ഉപയോഗപ്പെടുന്നില്ല എന്നാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ലോക്സഭയിൽ അവതരിപ്പിച്ച കണക്കുകളിലൂടെ വ്യക്താവുന്നത്. പ്രവാസികളിൽ നിന്ന് വിവിധ മാർഗങ്ങളിലൂടെ ശേഖരിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ദുരിതത്തിൽ അകപ്പെടുന്ന പ്രവാസി ഇന്ത്യക്കാർക്ക് അതത് ഘട്ടങ്ങളിൽ കാര്യക്ഷമമായി വിനിയോഗിക്കണം. പലപ്പോഴും ഫണ്ടുകൾ കിട്ടാതിരിക്കുമ്പോൾ സാമൂഹിക പ്രവർത്തകരുടെയും മറ്റ് പ്രവാസികളുടെയും കാരുണ്യത്തിന് കൈനീട്ടുന്ന ദുരവസ്ഥ മാറണം എന്ന് […]
Read More

പഴവർഗങ്ങളിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കുമെന്ന് മന്ത്രി എം ബി രാജേഷ്; ലക്ഷ്യം ലഹരിമുക്ത സംസ്ഥാനം

ലക്ഷ്യം ലഹരിമുക്ത സംസ്ഥാനം, മന്തിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ച് മന്ത്രി എം ബി രാജേഷ്. സംസ്ഥാനത്ത് ലഹരിമുക്ത പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് വിമുക്തി പദ്ധതിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും. വിമുക്തി മാതൃകാ പഞ്ചായത്തുകൾ പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു. മയക്കുമരുന്ന് വ്യാപനത്തിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും.എക്‌സൈസിനൊപ്പം എസ് പി സി കേഡറ്റുകളെ ഉൾപ്പെടുത്തി ലഹരിമരുന്ന് വ്യാപനം പഠിക്കാൻ സംവിധാനം. കള്ള് ഷാപ്പുകൾക്ക് ഒരേ ഡിസൈൻ കൊണ്ടുവരും. ഷാപ്പുകൾക്ക് നക്ഷത്ര പദവി നൽകാനാണ് തീരുമാനം. കള്ള് […]
Read More

പ്രവാസി കമ്മീഷൻ സിറ്റിംഗ് കണ്ണൂരിൽ വെച്ച് നടന്നു; പരിഹാരത്തിനായി എൺപത് പരാതികൾ.

കണ്ണൂർ: പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമായുള്ള കേരള സർക്കാറിന്റെ പ്രവാസി കമ്മീഷൻ സിറ്റിംഗ് കണ്ണൂരിൽ വെച്ച് നടന്നു. കാസർകോഡ് , വയനാട്, കണ്ണൂർ എന്നീ ജില്ലകളിലെ എൺപതോളം പ്രവാസി കാര്യ പ്രശ്ന പരിഹാര കേസുകളാണ് കമ്മീഷൻ മുമ്പാകെ വന്നത്. പ്രവാസി കമ്മീഷൻ ചെയർമാൻ റിട്ടയേഡ് ജസ്റ്റിസ് പി.ഡി.രാജൻ കമ്മീഷൻ അംഗങ്ങളായ പി.എം.ജാബിർ , പീറ്റർ മാത്യു, അഡ്വ: ഗഫൂർ.പി.ലില്ലീസ് പ്രവാസി കമ്മീഷൻ സിക്രട്ടറി.എ.ഫാസിൽ എന്നിവരടങ്ങിയ കമ്മീഷനാണ് അദാലത്തിൽ സംബന്ധിച്ചത്. ഇവരെ സ്വീകരിക്കാൻ എത്തിച്ചേർന്ന മുൻ പ്രവാസി കമ്മീഷൻ അംഗം […]
Read More

ഡൽഹി വിമാനത്താവളത്തിൽ സ്‌പൈസ്‌ജെറ്റ് വിമാനത്തിന് തീപിടിച്ചു

ന്യൂഡൽഹി: സ്‌പൈസ്‌ജെറ്റ് വിമാനത്തിന് തീ പിടിച്ചു. ഡൽഹി വിമാനത്താവളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് സ്‌പൈസ് ജെറ്റ് ടർബോപ്രോപ്പ് വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചത്. എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനീയർ (AME) ബേയിൽ എഞ്ചിൻ ഗ്രൗണ്ട് റൺ നടത്തുമ്പോൾ എഞ്ചിനുകളിൽ ഒന്നിൽ തീപിടുത്തമുണ്ടാകുകയായിരുന്നു. മെയിന്റനൻസ് ജീവനക്കാർ സുരക്ഷിതരാണെന്ന് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. എയർലൈനിന്റെ എടിആർ വിമാനം അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് എൻജിനുകളിലൊന്നിൽ തീപിടിത്തം കണ്ടത്. അഗ്നിശമന സേനയെ വിളിച്ച് തീ അണച്ചു. ടാക്‌സിവേയിലെ വിമാനത്തിലെ യാത്രക്കാരനാണ് തീ ആളിപ്പടരുന്നത് […]
Read More

ഐവൈസിസി കബീർ മുഹമ്മദ് അനുശോചന യോഗം സംഘടിപ്പിച്ചു

മനാമ: ഐവൈസിസി ഹമദ് ടൗൺ ഏരിയ വൈസ് പ്രസിഡന്റ് കബീർ മുഹമ്മദിന്റെ അകാല നിര്യാണത്തിൽ അനുശോചിച്ച് യോഗം സംഘടിപ്പിച്ചു. ഹമദ് ടൌൺ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗത്തിൽ പ്രസിഡന്റ് നസീർ പൊന്നാനി അധ്യക്ഷത വഹിച്ചു.ഹമദ് ടൗണിലെ സംഘടനയുടെ സൗമ്യ മുഖമായിരുന്നു കബീർ എന്ന് ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി അനുസ്മരിച്ചു. നാട്ടിൽ സജീവമായി സംഘടനാ പ്രവർത്തനം നടത്തിയിരുന്ന കബീർ ബഹ്രൈനിലെത്തിയിട്ടും സഹജീവികളെ സഹായിക്കുന്നതിലും സംഘടനാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു എന്ന് അദ്ദേഹത്തെ അനുസ്മരിച്ച് ഭാരവാഗികൾ അഭിപ്രായപ്പെട്ടു. അലൻ […]
Read More

”വിജയക്കുതിപ്പിൽ ചന്ദ്രയാൻ 3”; അഞ്ചാം ഭ്രമണപഥം ഉയർത്തൽ വിജയം

ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചാന്ദ്രയാൻ 3 ചന്ദ്രനോട് കൂടുതൽ അടുത്തു. അഞ്ചാം ഭ്രമണപഥം ഉയർത്തലും വിജയകരമായി നിർവഹിച്ചതായി ഐ എസ് ആർ ഒ അറിയിച്ചു. അടുത്ത മാസം ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥം കടക്കും.ഇപ്പോൾ പേടകം 127609 കിലോമീറ്റർ x 236 കിലോമീറ്റർ ഭ്രമണപഥത്തിലാണ്. ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രയാന്റെ അവസാന ഭ്രമണപഥമാണ് ഇത്. ഇനി ഒരു തവണ കൂടി ഭൂമിയെ ചുറ്റിയ ശേഷം പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കുതിക്കും.മാസം ഒന്നിന് പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ഉയർത്തുന്നതിനുള്ള […]
Read More

ശ്രദ്ദേയമായി വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ലേഡീസ് വിങ്ങ് ഒരുക്കിയ ”വേനൽശലഭങ്ങൾ”

വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ലേഡീസ് വിങ്ങിന്റെ നേത്രത്വത്തിൽ വേനൽശലഭങ്ങൾ എന്ന പേരിൽ കുട്ടികൾക്ക് വേണ്ടി അൽഹിലാൽ ഹോസ്പിറ്റൽ സൽമാബാദിൽ വെച്ച് കളറിംഗ് & ഡ്രായിങ് കോംപറ്റീഷൻ നടത്തി.50 ഓളം കുട്ടികൾ പങ്കെടുത്തു . ലേഡീസ് വിങ് പ്രസിഡണ്ട് അനുഷ്‌മ പ്രശോഭിന്റെ അധ്യക്ഷതയിൽ ലേഡീസ് വിങ് സെക്രെട്ടറി നീതു കിഷോർ സ്വാഗത പ്രസഗം നിർവഹിച്ചു . സീനിയർ ക്രീയേറ്റീവ് ഡിസൈനർ മുഹമ്മദ് അൻസാരി ,ലീഫ് ആർട്ടിസ്റ് സജീഷ് പന്തളം, ആർട്ടിസ്റ്റ് സാമ്രാജ് ആർ നായർ എന്നിവർ […]
Read More

അബുദാബിയിൽ പുതിയ മെർസ് കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന

അബുദാബി: അബുദാബിയിൽ പുതിയ മെർസ്-കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രിയാണ് മാരകമായേക്കാവുന്ന മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസിന്റെ (MERS-CoV) കേസ് അബുദാബിയിൽ സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം അൽ ഐൻ നഗരത്തിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ച 28 കാരനായ ഒരാൾ വൈറസിന് പോസിറ്റീവ് കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന (WHO) യുഎൻ ബോഡി വ്യക്തമാക്കി.അതേസമയം, അദ്ദേഹവുമായി സമ്പർക്കം പുലർത്തിയിരുന്ന 108 പേരെ ആരോഗ്യ ഉദ്യോഗസ്ഥർ പരിശോധിച്ചുവെങ്കിലും അണുബാധകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ലോകാരോഗ്യ […]
Read More