കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു
ഉദയഗിരി ഗ്രാമപഞ്ചായത്തിലെ വടക്കൻ ഞാലിപ്പറമ്പിൽ ടോണി മാത്യുവിന്റെ ഉടമസ്ഥതയിലുള്ള, പന്നി ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഈ ഫാമിലെയും രോഗബാധിത മേഖലയിലുള്ള മറ്റ് ആറ് ഫാമുകളിലെയും മുഴുവൻ പന്നികളെയും അടിയന്തിരമായി ഉന്മൂലനം ചെയ്ത് മറവ് ചെയ്യാനും പ്രഭവ കേന്ദ്രത്തിനു പുറത്ത് 10 കിലോമീറ്റർ ചുറ്റളവിൽ രോഗനിരീക്ഷണം ഏർപ്പെടുത്താനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉത്തരവിട്ടു. രോഗബാധിത മേഖലയിലെ മനീഷ് മോഹൻദാസ് കിളിർകുന്നേൽ, സുനിൽ ഉപ്പൻമാക്കൽ, ജിംസൺ മാത്യു പൂച്ചവാലേൽ, ബിജു […]