Business & Strategy

നവാസ് ഷെരീഫിന് ശേഷം ആദ്യം; പാക് വിദേശകാര്യമന്ത്രി ഇന്ത്യയില്‍

ഗോവ: പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭുട്ടോ സര്‍ദാരി ഇന്ത്യയിലെത്തി. ഗോവയില്‍ നടക്കുന്ന രണ്ടുദിവസത്തെ ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗൈനസേഷനിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് പാക് മന്ത്രി എത്തിയത്. കൂട്ടായ്മയിലെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നും യോഗത്തില്‍ പങ്കെടുക്കാനുള്ള തന്റെ തീരുമാനം എസ്സിഒയോടുള്ള പാകിസ്ഥാന്റെ ശക്തമായ പ്രതിബദ്ധതയെ വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് 2014ല്‍ ഇന്ത്യാ സന്ദര്‍ശനം നടത്തിയതിന് ശേഷം, ആദ്യമായാണ് പാകിസ്ഥാനില്‍ നിന്ന് ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ഇന്ത്യാ സന്ദര്‍ശനത്തിന് […]
Read More

കനോലി നിലമ്പൂർ കൂട്ടായ്മയുടെ വിഷു ഈസ്റ്റർ ഈദ് ആഘോഷം ശ്രദ്ധേയമായി.

കനോലി നിലമ്പൂർ കൂട്ടായ്മ അൽ ഹിലാൽ ഹോസ്പിറ്റൽ സൽമാബാദ് ബ്രാഞ്ചിൽ വെച്ച് നടത്തിയ വിഷു ഈസ്റ്റർ ഈദ് പ്രോഗ്രാം ജനപങ്കാളിത്തവും മികച്ച കലാപരിപാടികൾ കൊണ്ടും ശ്രദ്ധേയമായി ഒപ്പം മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. പ്രസിഡൻറ് ഷബീർ മുക്കൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി രജീഷ് ആർ പി സ്വാഗതം പറഞ്ഞു. സ്ഥാപക പ്രസിഡൻറ് സലാം മമ്പാട്ടുമൂല, അൽ ഹിലാൽ സൽമാബാദ് ബ്രാഞ്ച് പ്രതിനിധി ഫൈസൽ ഖാൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ട്രഷറർ ജംഷീദ് വളപ്പൻ നന്ദിയും […]
Read More

മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി; മാനനഷ്ടക്കേസിൽ ബിബിസിക്ക് സമൻസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേക്ഷണത്തിൽ ബിബിസിക്ക് സമൻസ്. ബിജെപി നേതാവ് വിനയ് കുമാർ സിംഗ് നൽകിയ മാനനഷ്ടക്കേസിൽ, ഡൽഹിയിലെ രോഹിണി കോടതിയാണ് സമൻസ് അയച്ചിരിക്കുന്നത്. ബിബിസിക്ക് പുറമെ വിക്കിപീഡിയയ്ക്കും, ഇന്റർനെറ്റ് ആർക്കൈവിനും കോടതി സമൻസ് അയച്ചിട്ടുണ്ട്. 30 ദിവസത്തിനുള്ളിൽ രേഖാമൂലമുള്ള മറുപടി സമർപ്പിക്കാനാണ് നിർദേശം. കേസിൽ ഈ മാസം 11ന് കോടതി വാദം കേൾക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയോ, ആർഎസ്എസുമായും വിശ്വഹിന്ദു പരിഷത്തുമായും ബന്ധപ്പെട്ട മറ്റേതെങ്കിലും വിഷയങ്ങളോ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് ബിജെപി നേതാവ് […]
Read More

ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന് “ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ” ഇടത്പക്ഷ ബഹ്റൈൻ കൂട്ടായ്മ സ്വീകരണം നൽകി

മനാമ : ഹൃസ്വ സന്ദർശനത്തിനായിബഹ്റൈനിൽ എത്തിയ കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന് ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ഇടതുപക്ഷ മതേതര ബഹ്റൈൻ കൂട്ടായ്മ പ്രതിനിധികൾ സ്വീകരണം നൽകി,ബഹ്റൈൻ എൻ.സി.പി ചാപ്റ്റർ പ്രസിഡണ്ട് ഫൈസൽ എഫ്.എം.നവകേരള രക്ഷാധികാരീഷാജി മൂതല,ഐ എംസിസി പ്രസിഡണ്ട്.മൊയ്തീൻ പുളിക്കൽ,പ്രതിഭ മുഖ്യരക്ഷാധികാരി പി ശ്രീജിത്ത്,രക്ഷാധികാരി സമിതി അംഗങ്ങളായ,സി.വി.നാരയണൻ ,സുബൈർ കണ്ണൂർ,എ,വി.അശോകൻ ,ബിനു മണ്ണിൽ,മനോജ് മാഹി,രാജേഷ് ആറ്റടപ്പ,ലിവിൻ കുമാർ,പ്രതിഭ സിക്രട്ടറി,, പ്രതീപ് പത്തേരി,പ്രസിഡണ്ട് :അഡ്വ.ജോയ് വെട്ടിയാടൻ,എന്നിവർ സന്നിഹിതരായിരിന്നു,
Read More

ബഹ്‌റൈൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

രക്തദാനം മഹാദാനം എന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തപ്പെടുന്ന രക്തദാന ക്യാമ്പ് മെയ് 5 വെള്ളിയാഴ്ച രാവിലെ 7 മുതൽ ഉച്ചക്ക് 12 മണിവരെ സൽമാനിയാ മെഡിക്കൽ കോംപ്ലെക്സിൽ വച്ചാണ് നടത്തപ്പെടുന്നത്. രക്തദാന ക്യാമ്പിലേക്ക് രക്തം നൽകുവാൻ താല്പര്യം ഉള്ള സുമനസ്സുകൾ മുകളിൽ പ്രതിപാദിച്ച സമയത്ത് സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ എത്തിച്ചേരേണ്ടതാണെന്നും ഭാരവാഹികൾ അറിയിച്ചു രക്തം ദാനം ചെയ്യുന്നതിലൂടെ ഒരു ജീവൻ തന്നെ രക്ഷിക്കാൻ സാധിക്കും എന്ന മഹത്തായ കാര്യം ഓർമിച്ചുകൊണ്ട് എല്ലാവരും ഈ പുണ്യപ്രവർത്തിയിൽ പങ്കാളികൾ […]
Read More

വോയിസ് ഓഫ് ബഹ്‌റൈൻ മെയ് ദിനാഘോഷം സംഘടിപ്പിച്ചു.

വോയിസ് ഓഫ് ബഹ്‌റൈൻ  നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി   അസ്‌ക്കറിലെ ഒരു ലേബർ ക്യാമ്പിൽ  നൂറോളം തൊഴിലാളി സഹോദരങ്ങളോടൊപ്പം വോയിസ് ഓഫ് ബഹ്‌റൈൻ ഈ വർഷത്തെ മെയ്ദിനാഘോഷവും മധുര  പലഹാരങ്ങളും ഭക്ഷണവും നൽകി ആഘോഷിക്കുകയും ചെയ്ദുവോയിസ് ഓഫ്ബഹ്‌റൈൻ* പ്രസിഡൻറ് പ്രവീൺ കുമാർ ഉൽഘാടനം ചെയ്ത പരിപാടിയിൽ എക്സിക്യൂട്ടീവ് അംഗങ്ങൾ ആശംസ അറിയിക്കുകയും വൈസ് പ്രസിഡന്റ് മോഹൻദാസ് നന്ദി പറയുകയും ചെയ്തു.ഇതിന് വേണ്ടി സഹായസഹകരണങ്ങളും പ്രോൽസാഹനം നൽകിയ എല്ലാ സൻമനസ്സുകൾക്കും ഹൃദയം നിറഞ്ഞ നന്ദി.
Read More

ലിസ്റ്റീരിയ രോഗ ഭീതി; വിപണിയില്‍ നിന്ന് ചോക്കലേറ്റ് ഉല്പന്നങ്ങള്‍ തിരിച്ച്‌ വിളിച്ച്‌ കാഡ്ബറി

യുകെയിലെ വിപണിയില്‍ നിന്ന് ചോക്കലേറ്റ് ഉല്പന്നങ്ങള്‍ തിരിച്ച്‌ വിളിച്ച്‌ കാഡ്ബറി. ലിസ്റ്റീരിയ രോഗ ഭീതി കാരണമാണ് കമ്ബനി ഉല്പന്നങ്ങള്‍ പിന്‍വലിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.തിരിച്ചു വിളിച്ച ബാച്ചുകളില്‍ നിന്നുള്ള ചോക്കലേറ്റുകള്‍ വാങ്ങിയവര്‍ കഴിക്കരുതെന്ന മുന്നറിയിപ്പ് കാഡ്ബറി നല്‍കിയിട്ടുണ്ട്.അവ തിരികെ കമ്ബനിക്ക് തന്നെ നല്‍കിയാല്‍ പണം നല്‍കുമെന്നും കമ്ബനി അറിയിച്ചിട്ടുണ്ട്. യുകെയിലെ ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഉല്‍പന്നങ്ങള്‍ വാങ്ങിയവരോട് ഇവ കഴിക്കരുതെന്ന നിര്‍ദേശവും ഏജന്‍സി നല്‍കിയിട്ടുണ്ട്. കമ്ബനിയുടെ മറ്റ് ബാച്ച്‌ ഉല്പന്നങ്ങളില്‍ പ്രശ്‌നങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് […]
Read More

ഒരാൾക്ക് പരമാവധി നാല് സിംകാർഡുകൾ; നിയന്ത്രണം ഉടൻ

ന്യൂഡല്‍ഹി: വ്യക്തികള്‍ക്ക് അനുവദിക്കുന്ന സിം കാര്‍ഡുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.ഒരാള്‍ക്ക് പരമാവധി നാല് സിം കാര്‍ഡ് മാത്രം ഉപയോഗിക്കാമെന്ന തരത്തിലേക്ക് പരിമിതപ്പെടുത്താനാണ് കേന്ദ്രനീക്കം.നേരത്തെ ഇത് ഒൻപതായിരുന്നു. പുതിയ ചട്ടം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.വ്യാജ സിം ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഉപഭോക്താക്കളുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാതെ സിം കാര്‍ഡ് നല്‍കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി എടുക്കാനും രണ്ട് ലക്ഷം രൂപ പിഴ ചുമത്താനും നിയമമുണ്ട്.
Read More

തൂക്കിലേറ്റിയുള്ള വധശിക്ഷയ്ക്ക് ബദല്‍മാര്‍ഗം പരിശോധിക്കാന്‍ വിദഗ്ധസമിതി രൂപീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി:ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായി അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കടരമണി സുപ്രീംകോടതിയെ അറിയിച്ചു. സമിതി അംഗങ്ങള്‍ ആരൊക്കെ ആകണമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തൂക്കിലേറ്റുന്നതിനെതിരെ അഡ്വ. ഋഷി മല്‍ഹോത്ര സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഹര്‍ജി അവധിക്കുശേഷം ജൂലൈയില്‍ പരിഗണിക്കാന്‍ മാറ്റി. തൂക്കിലേറ്റുന്നത് ദീര്‍ഘസമയം നീണ്ട വേദനയ്ക്കും പീഡനത്തിനും കാരണമാകുമെന്നും വേദന കുറഞ്ഞ ബദല്‍മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം.
Read More

നടന്‍ മനോബാല അന്തരിച്ചു

ചെന്നൈ: നടനും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹാസ്യ കഥാപാത്രങ്ങളാണ് കൂടുതലായി കൈകാര്യം ചെയ്തിരുന്നത്. എഴുനൂറോളം ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്. 40 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. പ്രശസ്ത സംവിധായകന്‍ ഭാരതിരാജയുടെ അസിസ്റ്റന്റായി സിനിമാ മേഖലയില്‍ എത്തിയ മനോബാല 1982 ല്‍ ആഗയാ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി രംഗത്ത് എത്തുന്നത്. പിന്നീട് പിള്ളൈ നില, ഊര്‍കാവലന്‍, മല്ല് വെട്ടി മൈനര്‍ […]
Read More