Kerala

നെയാറ്റിൻകരയിൽ മൂന്നാം ക്ലാസുകാരനെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു; ഇളയച്ഛനെതിരെ പൊലീസിൽ പരാതി.

ന്യൂസ് ഡെസ്ക് : (www.baharainmediacity.com) തിരുവനന്തപുരം നെയ്യാറ്റിൻകര തൊഴുക്കല്ലിൽ മൂന്നാം ക്ലാസുകാരനെ ബിയർ കുടിപ്പിച്ചതായി പരാതി. ഇളയച്ഛൻ ആണ് എട്ടുവയസ്സുകാരനെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചത്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ നെയാറ്റിൻകര പൊലീസിൽ പരാതി നൽകി. ഇളയച്ഛനായ മനുവിനെതിരെ കേസെടുക്കമെന്ന് പൊലീസ് അറിയിച്ചു.
Read More

ഗവർണർ ആർഎസ്എസിന്റെ മെഗാ ഫോൺ എന്ന് ചെന്നിത്തല; പ്രമേയം കൊണ്ടുവന്നാൽ പിന്തുണക്കും.

ന്യൂസ് ഡെസ്ക് : (www.bahrainmediacity.com)ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർ എസ് എസിന്റെ മെഗാഫോൺ എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അങ്ങനെ ഒരാളുമായാണ് സർക്കാർ രണ്ട് വർഷം ഒത്തുകളിച്ചത്. സർക്കാരിനെ അംഗീകരിക്കുമ്പോൾ ഗവർണർ മഹാൻ, അല്ലെങ്കിൽ മോശം എന്ന നിലപാട് ശരിയല്ല. ഗവർണർക്ക് രാഷ്ട്രീയ അജണ്ടയുണ്ട്. സിഎഎ സമയത്ത് അത് വ്യക്തമായിരുന്നു. ഗവർണറെ പിൻവലിക്കാൻ സർക്കാർ പ്രമേയം കൊണ്ടുവന്നാൽ പ്രതിപക്ഷം പിന്തുണക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഗവർണർക്കെതിരെ മന്ത്രി എം ബി രാജേഷും രംഗത്തുവന്നു. ഗവർണറുടെ പ്രവൃത്തി […]
Read More

25 കോടി രൂപയുടെ ഓണം ബംപർ അനൂപിന്

തിരുവനന്തപുരം: കേരള സർക്കാരിന്റെ 25 കോടി രൂപയുടെ ഓണം ബംപർ അനൂപിന്. ശ്രീവരാഹം സ്വദേശി അനൂപിനെ തേടിയാണ് ആ ഭാഗ്യമെത്തിയത് . പണം ഇല്ലാത്തതിനാൽ മകന്റെ കുടുക്ക പൊട്ടിച്ച് എടുത്ത ടിക്കറ്റിനാണ് സമ്മാനമടിച്ചതെന്ന് അനൂപ് മാധ്യമങ്ങളോടു പറഞ്ഞു. ഓട്ടോ ഡ്രൈവറാണ് അനൂപ്. ശനിയാഴ്ച രാത്രി എടുത്ത TJ 750605 എന്ന ടിക്കറ്റിനാണ് ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 25 കോടി രൂപ ലഭിച്ചത്. തിരുവനന്തപുരം ജില്ലയിലെ പഴവങ്ങാടിയിൽ‍ വിറ്റ ടിക്കറ്റാണിത്. ആറ്റിങ്ങൽ ഭഗവതി ഏജൻസിയിൽ നിന്നാണു  പഴവങ്ങാടിയിൽ‍ […]
Read More

പൊതു ഗതാഗതത്തിൽ മ്യൂസിക് സിസ്റ്റം പ്രവർത്തിപ്പിക്കുന്നത് തടയണം; മനുഷ്യാവകാശ കമ്മീഷൻ.

പൊതു ഗതാഗതത്തിനുള്ള വാഹനങ്ങളിൽ മ്യൂസിക് സിസ്റ്റം പ്രവർത്തിപ്പിക്കുന്നത് പോലെയുള്ള നിയമ ലംഘനങ്ങൾ ഉണ്ടാകാതിരിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ അതീവ ജാഗ്രത പുലർത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പൊതു വാഹനങ്ങളിൽ സ്റ്റീരിയോ സിസ്റ്റം ഉപയോഗിക്കുന്നതിനെതിരെ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ്. ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ പാസാക്കിയ ഉത്തരവുകൾ കർശനമായി പാലിക്കുന്നതിന് വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ കമ്മീഷനെ അറിയിച്ചു. നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ പിഴ ചുമത്താറുണ്ട്. ഫിറ്റ്നസ് സർട്ടിഫിക്കേറ്റിനായി വാഹനങ്ങൾ […]
Read More

മുകേഷ് അംബാനി ഗുരുവായൂരിലെത്തി; അന്നദാനഫണ്ടിലേക്ക് 1.51 കോടിയുടെ ചെക്ക് നല്‍കി.

തൃശ്ശൂര്‍: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. കാണിക്കയായി അദ്ദേഹം 1.51 കോടിയുടെ ചെക്ക് അന്നദാനഫണ്ടിലേക്ക് നല്‍കി. ഇളയ മകന്‍ ആനന്ദിന്റെ പ്രതിശ്രുതവധു രാധികാ മര്‍ച്ചന്റ്, റിലയന്‍സ് ഡയറക്ടര്‍ മനോജ് മോദി എന്നിവര്‍ക്കൊപ്പമാണ് മുകേഷ് അംബാനിയെത്തിയത്. തെക്കേ നടപ്പന്തലിന് മുന്നില്‍ വെച്ച് ദേവസ്വം അധികൃതര്‍ അദ്ദേഹത്തെ സ്വീകരിച്ചു. ‘കുറച്ചു കാലമായി ഇവിടെ വന്നിട്ട്. ഇപ്പോള്‍ വരാനായി. വളരെ സന്തോഷം. സ്വീകരണത്തിന് നന്ദി’ മുകേഷ് അംബാനി പറഞ്ഞു.ക്ഷേത്രത്തിലെത്തിയ […]
Read More

അന്വേഷണ മികവ്; കണ്ണൂര്‍ എ സി പിയായ പി പി സദാനന്ദന് ക്രൈം ബ്രാഞ്ച് എസ് പിയായി പുതിയ പദവി.

കണ്ണൂര്‍ എ സി പിയായ പി പി സദാനന്ദന് അന്വേഷണ മികവിനുള്ള അംഗീകാരം. ക്രൈംബ്രാഞ്ച് എസ് പിയായി തിരുവനന്തപുരത്താണ് പി പി സദാനന്ദനെ ആഭ്യന്തരവകുപ്പ് നിയോഗിച്ചത്. നിരവധി പ്രമാദമായ കേസുകള്‍ ശാസ്ത്രീയ അന്വേഷണമികവിലൂടെ തെളിയിച്ച പി പി സദാനന്ദന്‍ കേരള പൊലീസ് സേനയിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരിലൊരാളായാണ് സേനയില്‍ അറിയപ്പെടുന്നത്. അടുത്തകാലത്ത്‌ കേരളത്തെ ഞെട്ടിച്ച കോടികളുടെ മയക്കുമരുന്ന് കേസിൽ നൈജീരിയൻ സ്വദേശിനിയുൾപ്പെടെയുള്ളവരെ പിടികൂടാൻ അദ്ദേഹം നേതൃത്വം നൽകിയ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞു, ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് […]
Read More

യുവത്വവും പ്രസരിപ്പും സഭയ്ക്ക് മുതൽക്കൂട്ടാവുമെന്ന് മുഖ്യമന്ത്രി; ചരിത്രത്തിലേക്കാണ് ഷംസീർ നടന്നു കയറിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്.

കേരള നിയമസഭയുടെ 24ാ-മത് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എ.എൻ ഷംസീറിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും.താരതമ്യേന ചെറിയ പ്രായത്തിൽ സഭാധ്യക്ഷ സ്ഥാനത്ത് വന്ന നിരവധി പേരുണ്ട്. ആ നിലയിലാണ് ഷംസീറിന്റെ സ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘മികവാർന്ന ആ പാരമ്പര്യത്തെ കൂടുതൽ ശക്തവും ചൈതന്യവത്തായി മുന്നോട്ട് കൊണ്ടുപോകുന്നതിന് കഴിയുമെന്നതിൽ സംശയമില്ല. ഇതിലും കുറഞ്ഞ പ്രായത്തിൽ അധ്യക്ഷസ്ഥാനത്ത് വന്ന സി.എച്ച് മുഹമ്മദ് കോയയെ പോലുള്ളവരുടെ കാര്യം മറക്കുന്നില്ല. അത്രത്തോളം എളുപ്പമില്ലെങ്കിലും പ്രായത്തെ കടന്ന് നിൽക്കുന്ന പരിജ്ഞാനവും […]
Read More

ആറന്മുള ഉത്രട്ടാതി വള്ളംകളി; ഏഴാം തവണയും കിരീടം മല്ലപ്പുഴശേരിക്ക്.

ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ മല്ലപ്പുഴശ്ശേരി ഏഴാം കിരീടം നേടി. ബി ബാച്ചിൽ ഇടപ്പാവൂര്‍ പള്ളിയോടമാണ് വിജയി.എ ബാച്ച് വള്ളങ്ങളുടെ ഫൈനലിൽ വള്ളപ്പാടകലെ കുറിയന്നൂരിനെ തോൽപ്പിച്ചാണ് മല്ലപ്പുഴശ്ശേരി കിരീടം നേടിയത്.ലൂസേഴ്‌സ് ഫൈനലില്‍ പ്രയാര്‍, ഇടയാറന്മുള, പുന്നംതോട്ടം, ഇടയാറന്മുള പള്ളിയോടങ്ങളാണ് മത്സരിക്കുക. മത്സര വള്ളംകളിയുടെ ഉദ്ഘാടനം മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനാണ് നിര്‍വഹിച്ചത്. എൻ.എസ്.എസ്. പ്രസിഡന്‍റ് ഡോ.എം.ശശികുമാർ സമ്മാനദാനം നിർവഹിക്കും. കെ.എസ്. മോഹനൻ ക്യാഷ് അവാർഡ് വിതരണം ചെയ്യും.
Read More

ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയിലേക്ക് 60 രൂപ മാത്രം; മെട്രോ ചൂളം വിളിച്ച് രാജനഗരിയിലേക്ക്.

കൊച്ചി: ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം കൊച്ചി മെട്രോ തൃപ്പൂണിത്തുറയുടെ രാജനഗരിയിലേക്ക് ചൂളംവിളിച്ചെത്തുന്നു. പേട്ടയില്‍ നിന്നും എസ്എന്‍ ജങ്ഷന്‍ വരെയുള്ള പാതയാണ് ഗതാഗതത്തിനൊരുങ്ങുന്നത്. പേട്ട – എസ് എന്‍ ജങ്ഷന്‍ റൂട്ട് പ്രധാനമന്ത്രി തുറന്നുകൊടുക്കുന്നതോടെ ഇതിലൂടെയുള്ള യാത്രാ സര്‍വീസിനും തുടക്കമാകും. ഈ റൂട്ടില്‍ സുരക്ഷാ പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയായിരുന്നു. യാത്രാ സര്‍വീസിന് ആവശ്യമായ അനുമതിയും ലഭിച്ചിട്ടുണ്ട്. ഉദ്ഘാടന ശേഷം ഉടന്‍ തന്നെ യാത്രാ സര്‍വീസ് തുടങ്ങാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് കൊച്ചി മെട്രോ അധികൃതര്‍ പറഞ്ഞു. എസ് എന്‍ ജങ്ഷന്‍ വരെ […]
Read More

സമൂഹ്യ പ്രവർത്തകർ തുണയായി 13 വർഷമായി നാടണയാൻ കഴിയാതിരുന്ന ബഹറൈൽ പ്രവാസി നാട്ടിലേക്ക് പുറപ്പെട്ടു.

മനാമ : തിരുവനന്തപുരം കുളത്തൂർ ഉച്ചക്കട സ്വദേശിയായ കെ. ചന്ദ്രൻ നാട്ടിലേയ്ക്ക് യാത്രയാക്കിയതായി സാമൂഹ്യപ്രവർത്തകൻ സുധീർ തിരുനിലത്ത് പറഞ്ഞു. പതിമൂന്ന് വർഷമായി കുടുംബവുമായി ബന്ധമില്ലാതിരുന്ന ചന്ദ്രൻ 2009 ആഗസ്റ്റ് 18ന് ആണ് ബഹ്റൈനിലെത്തിയത്. പിന്നീട് വിസ പുതുക്കാതെ അനധികൃതമായി കഴിയുകയായിരുന്നു.അംവാജിൽ നിർമാണത്തൊഴിലാളിയായ ഇദ്ദേഹത്തെ മുഹറഖിൽ നിന്നാണ് നീണ്ട നാളത്തെ തിരച്ചിലിനൊടുവിൽ സുധീർ തിരുനിലത്ത് ഉൾപ്പെടെയുള്ള സാമൂഹ്യ പ്രവർത്തകർ കണ്ടെത്തിയത്. തന്റെ പിതാവിനെ കണ്ടെത്താൻ ചന്ദ്രന്റെ മകളായ അഞ്ജു സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ അഭ്യർഥനയെ തുടർന്നാണ് ഇവർ ചന്ദ്രനെ […]
Read More