BMC News Desk

ഷെയ്ഖ് നാസർ ബിൻ ഹമദ് യൂത്ത് സിറ്റി 2030 സന്ദർശിച്ചു

രാജാവിന്റെ മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള പ്രതിനിധിയായ ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് സെക്രട്ടറി ജനറൽ അയ്മെൻ ബിൻ തൗഫീഖ് അൽ മൊയ്‌ദ്, യുവജനകാര്യ മന്ത്രി റാവാൻ ബിൻത് നജീബ് തൗഫീഖി എന്നിവർക്കൊപ്പം യൂത്ത് സിറ്റി 2030 സന്ദർശിച്ചു. യുവാക്കളെ ശാക്തീകരിക്കുന്നതിനും സമഗ്രമായ ദേശീയ വികസനത്തെ പിന്തുണയ്ക്കുന്നതിൽ അവരുടെ പങ്ക് വർദ്ധിപ്പിക്കുന്നതിനുമുള്ള രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ദർശനത്തിന്റെ വ്യക്തമായ […]
Read More

ഓഐസിസി എറണാകുളം ജില്ല : കാവ്യ സംഗമം സംഘടിപ്പിച്ചു

ബഹ്റൈൻ ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റിയുടെ കലാ വിഭാഗമായ കലാവേദിയുടെ നേതൃത്വത്തിൽ “കാവ്യ സംഗമം” എന്ന പേരിൽ കവികളുടെ ഒത്തുചേരൽ സംഘടിപ്പിച്ചു. ബഹ്റൈനിലെ അറിയപ്പെടുന്ന കവികളും സാംസ്കാരിക പ്രവർത്തകരും ഒത്തു ചേർന്ന സദസ്സ്. ഈ സദസ്സിൽ ബഹ്റൈനിലെ അറിയപ്പെടുന്ന കവികൾ അവരുടെ കവിതകൾ അവതരിപ്പിക്കുകയും കവിതകളെക്കുറിച്ച് ചർച്ചയും വിശകലനങ്ങളും നടത്തുകയും ചെയ്തു. കവികളായ ദീപ ജയചന്ദ്രൻ, ആശാ രാജീവ്‌, മോഹൻ പുത്തൻഞ്ചിറ, സിബി ഇലവുപാലം, ആദർശ് മാധവൻകുട്ടി, ഹേമ വിശ്വംഭരൻ, ഇ.വി. രാജീവൻ എന്നിവർ കവിത അവതരിപ്പിച്ചു. […]
Read More

ഐ.വൈ.സി.സി നോർക്ക റൂട്ട്സ് ക്ലാസ്സ്‌ സംഘടിപ്പിച്ചു

നോർക്ക റൂട്ട്സിൻ്റെ വിവിധ പദ്ധതികളെക്കുറിച്ചും പ്രവാസി ക്ഷേമനിധിയെക്കുറിച്ചും ബോധവൽക്കരണം നൽകുന്നതിനായി ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, ബഹ്‌റൈൻ കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക സബ് സെന്ററുമായി സഹകരിച്ചു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സൽമാനിയഇന്ത്യൻ ഡിലൈറ്റ്സ് ഹാളിൽ വെച്ചാണ് പരിപാടി നടന്നത്.നോർക്ക റൂട്ട്സിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചും, പ്രവാസി മലയാളികൾക്ക് ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചും, പ്രവാസി ക്ഷേമനിധി പദ്ധതിയെക്കുറിച്ചും നോർക്ക ഇൻചാർജ് സക്കറിയ, ബഹ്‌റൈൻ കേരളീയ സമാജം ചാരിറ്റി വിംഗ് കൺവീനർ കെ ടി സലിം എന്നിവർ […]
Read More

ബഹ്‌റൈൻ പ്രതിഭയുടെ മുപ്പതാമത് കേന്ദ്ര സമ്മേളനം 2025 ഡിസംബര്‍ 19ന്

ബഹ്റൈനിലെ സാമൂഹിക കലാ സാംസ്ക്കാരിക ജീവകാരുണ്യ കായിക രംഗത്ത് ശബ്ദമില്ലാത്തവന്റെ ശബ്ദമായി കഴിഞ്ഞ നാല്പത് വർഷത്തില്‍ ഏറെ ആയി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ബഹ്‌റൈൻ പ്രതിഭയുടെ മുപ്പതാമത് കേന്ദ്ര സമ്മേളനം 2025 ഡിസംബര്‍ 19ന് സഖാവ് സീതാറാം യെച്ചൂരി നഗറില്‍ വച്ച് നടക്കും. സമ്മേളനത്തിനു അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നതായും ആഗസ്ത് 5നു മുന്‍പ് അയച്ചു കിട്ടുന്നവയില്‍ നിന്നും തെരഞ്ഞെടുക്കപെടുന്ന ലോഗോയ്ക്ക് ഉചിതമായ സമ്മാനം നല്‍കുന്നതാണെന്നും പ്രതിഭ ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡണ്ട് ബിനു മണ്ണില്‍ എന്നിവര്‍ അറിയിച്ചു. […]
Read More

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ രാമായണമാസ ആചരണവും കർക്കടകവാവിന് പിത്യ തർപ്പണ ബലിയും ഒരുക്കുന്നു

സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഈ വർഷത്തെ രാമായണ മാസാചരണത്തിന് വർണ്ണാഭമായ തുടക്കമായി. ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെ ഒരു മാസക്കാലമാണ് രാമായണമാസാചരണം സംഘടിപ്പിച്ചിരിക്കുന്നത് ഈ ദിവസങ്ങളിൽ സൊസൈറ്റിയിൽ എല്ലാ ദിവസവും വൈകിട്ട് 7.20 മുതൽ 8.30 വരെ രാമായണ പാരായണവും, പ്രാർത്ഥനയും ഉണ്ടായിരിക്കുമെന്നും, കൂടാതെ സൊസൈറ്റിയിൽ ഈ വർഷവും കർക്കിടക വാവ് ദിവസം പിത്യതർപ്പണ ബലിയിടാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് അതിനുള്ള അവസരം ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു. കർക്കിടകവാവ് ദിവസമായ […]
Read More

സാന്ത്വനം ദുബായ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സാന്ത്വനം ദുബായ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദുബായ് ബ്ലഡ് ഡൊണേഷൻ സെന്ററിൽ വെച്ചാണ് ക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. രക്തദാനം മഹാദാനമാണെന്ന ആപ്തവാക്യത്തെ അന്വർത്ഥമാക്കുന്ന ജനപങ്കാളിത്തമാണ് ബ്ലഡ് ഡൊണേഷൻ സെന്ററിൽ കാണാൻകഴിഞ്ഞത്. പ്രസ്തുത പരിപാടിയിൽ സാന്ത്വനം മാനേജിങ് കമ്മറ്റി അംഗങ്ങൾ സാന്ത്വനം കുടുംബാംഗങ്ങൾ ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു.
Read More

ബഹ്‌റൈൻ എ. കെ. സി. സി. ക്ക് പുതിയ ഭാരവാഹികൾ

സീറോ മലബാർ സഭയുടെ കാത്തലിക് കോൺഗ്രസിന്റെ ബഹ്‌റൈൻ ഭാരവാഹികളെ തിരഞ്ഞെടുത്തു.ചാൾസ് ആലുക്ക പ്രസിഡണ്ടായും, ജീവൻ ചാക്കോ സെക്രട്ടറിയായും, നേതൃത്വം നൽകുന്ന,ഭരണ സമിതിയിൽ വൈസ് പ്രസിഡന്റ് പോളി വിതയത്തിലും,ട്രഷറർ ജിബി അലക്സുമാണ്.മറ്റു ഭാരവാഹികളായി ജെൻസൻദേവസ്സി, രതീഷ് സെബാസ്റ്റ്യൻ, ഡേവിഡ് തോമ്മാന, ജസ്റ്റിൻ ജോർജ്, ജോൺ ആലപ്പാട്ട്, അലക്സ്കറിയ, മോൻസി മാത്യു എന്നിവരാണ്. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ കമ്മിറ്റിയുടെ കീഴിൽ എഴുപത്തിമൂന്ന് രാജ്യങ്ങളിൽ കത്തോലിക്കാ കോൺഗ്രസിന്റെ കമ്മറ്റികൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. കത്തോലിക്ക കോൺഗ്രസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഏവരെയും സ്വാഗതം […]
Read More

കാലം മായ്ക്കാത്ത ഓർമ്മകളുമായി ഉമ്മൻ‌ചാണ്ടി ജനഹൃദയങ്ങളിൽ ജീവിക്കുന്നു – ഒഐസിസി

കാലം മായ്ക്കാത്ത ഓർമ്മകളുമായി ഉമ്മൻ‌ചാണ്ടി ജനഹൃദയങ്ങളിൽ എക്കാലവും ജീവിക്കും എന്ന് ഒഐസിസി യുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടത്തിയ ഉമ്മൻ ചാണ്ടിയുടെ രണ്ടാമത് ചരമദിനത്തോട് അനുബന്ധിച്ചു നടത്തിയ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു. മരണപ്പെട്ട് രണ്ടു വർഷം കഴിഞ്ഞിട്ടും പുതുപ്പള്ളി പള്ളിയിലെ കല്ലറയിൽ എത്തിച്ചേരുന്ന ആളുകൾക്ക് ഉമ്മൻ‌ചാണ്ടി ഭരിച്ച കാലഘട്ടത്തിൽ ആനുകൂല്യങ്ങൾ ലഭിച്ച ആളുകൾ മാത്രമല്ല. ആനുകൂല്യങ്ങളും, സൗജന്യങ്ങളും ലഭിച്ചതും, ലഭിക്കാത്തവരുമായ ലക്ഷകണക്കിന് ആളുകൾ ഇന്നും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. മറ്റ് നേതാക്കൾക്ക് […]
Read More

വിനോദ് ഭാസ്കറിന്റെ വേർപാട് – അനുശോചന യോഗം തിങ്കളാഴ്ച (21 -07 -2025 ) സമാജത്തിൽ

ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) സ്ഥാപകനും, സംസ്ഥാന പ്രസിഡണ്ടും, പ്രമുഖ സാമൂഹിക പ്രവർത്തകനുമായിരുന്ന വിനോദ് ഭാസ്ക്കറിന്റെ അകാല നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന അനുശോചന യോഗം ജൂലൈ 21 തിങ്കളാഴ്ച രാത്രി 8 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കേരളത്തിലും, ഇന്ത്യയുടെ മറ്റ്‌ സംസ്ഥാനങ്ങളിലും, വിദേശ രാജ്യങ്ങളിലും രക്തദാന രംഗത്തും മറ്റ് സേവന രംഗത്തും ഒട്ടേറെ പേർക്ക് ഉപകാരപ്പെടുന്ന രീതിയിൽ ബിഡികെയെ സ്ഥാപിച്ചു വളർത്തിയെടുത്ത വിനോദ് ഭാസ്ക്കറിന്റെ വേർപാടിൽ […]
Read More

കളിമുറ്റമായിപാഠശാല അവധിക്കാലം ഉല്ലാസമാക്കി അക്ഷരമുറ്റം

ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാലയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച അക്ഷരമുറ്റം ഉല്ലാസക്കളരി ശ്രദ്ധേയമായി.കുട്ടികളിൽ സാമൂഹിക ശേഷികളും മനോഭാവങ്ങളും വളർത്തിക്കൊണ്ടുവരിക എന്ന പഠനപ്രക്രിയയുടെ സുപ്രധാന ലക്ഷ്യങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പഠനകളരിയിൽ വിവിധ കോഴ്സുകളിൽ പഠിക്കുന്ന ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു. പഠനം കൂടുതൽ ‘രസകരമാക്കാൻ സഹായിക്കുന്നതിനൊപ്പം സാമൂഹിക കഴിവുകൾ വളർത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരം കളരികൾ സംഘടിപ്പിക്കുന്നതെന്ന് സമാജം ആക്ടിംഗ് പ്രസിഡൻ്റ് ദിലീഷ് കുമാറും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും പറഞ്ഞു.പ്രമുഖ നാടക – നാടൻ […]
Read More