BMC News Desk

അന്യസംസ്ഥാനത്തിരുന്നും സ്വന്തം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാം;കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.

ഡല്‍ഹി: അന്യസംസ്ഥാനങ്ങളില്‍ താമസമാക്കിയവര്‍ക്ക് സ്വന്തം സംസ്ഥാനത്ത് തന്നെ വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പദ്ധതിയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇപ്പോഴുള്ള സ്ഥലങ്ങളില്‍ താമസിച്ചുകൊണ്ടു തന്നെ സ്വന്തം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാനാകും. ഇതിന്റെ പൈലറ്റ് പദ്ധതി പരീക്ഷിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. റിമോട്ട് ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്റെ പ്രോട്ടോടൈപ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വികസിപ്പിച്ചത്. പ്രത്യേകം ക്ഷണിക്കപ്പെട്ട രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്ക് മുമ്ബില്‍ ജനുവരി 26 ന് നടക്കുന്ന ചടങ്ങില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ പദ്ധതി അവതരിപ്പിക്കും. ഇതിന്റെ പ്രവര്‍ത്തനവും വിശദീകരിക്കും. […]
Read More

ദോഷകരമായ പദാർത്ഥം അടങ്ങിയ മിഠായികളുടെ ഇറക്കുമതിയും വിൽപ്പനയും ബഹ്‌റൈൻ നിരോധിച്ചു.

കുട്ടികൾക്കിടയിൽ വളരെ പ്രചാരത്തിലുള്ള ജെലാറ്റിൻ അടങ്ങിയ ഈ ജെല്ലി മിഠായിയിൽ കൊഞ്ചാക്ക് അടങ്ങിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഏഷ്യയുടെ ചില ഭാഗങ്ങളിൽ വളരുന്ന കിഴങ് വർഗമാണ് കൊഞ്ചാക്ക്.ഗ്ലൂക്കോമാനൻ എന്നറിയപ്പെടുന്ന ലയിക്കുന്ന ഡയറ്ററി ഫൈബറിന്റെ സമ്പന്നമായ ഉറവിടം നിർമ്മിക്കാൻ ഇത് ഉപയോഗിക്കുന്നു. ഗ്ലൂക്കോമാനൻ ,ഉയർന്ന ഫൈബർ ഉൽപ്പന്നങ്ങൾ പോലെ, ദഹനപ്രശ്നങ്ങൾക്ക് കാരണമായേക്കാം.മറ്റ് ജെലാറ്റിൻ ഉൽപന്നങ്ങളെപ്പോലെ വായിൽ അലിഞ്ഞു ചേരാത്ത ഒരു ജെലാറ്റിനസ് ഘടനയാണ് കൊൻജാക് മിഠായികൾക്ക് ഉള്ളത്.ചില കൊഞ്ചാക് മിഠായികൾ മുതിർന്നവരിലും കുട്ടികളിലും ശ്വാസം മുട്ടലിനും , മരണത്തിനും കാരണമായിട്ടുണ്ട്.
Read More

ഫ്രണ്ട്‌സ് വനിതാസമ്മേളനം ; ഫാത്തിമ ശബരിമാല പങ്കെടുക്കും, സഫിയ അഹമ്മദ് അൽകൂഹിജി ഉത്ഘാടനം നിർവഹിക്കും

മനാമ : “നവലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക്” എന്ന വിഷയത്തിൽ ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം നടത്തുന്ന സമ്മേളനത്തിൽ പ്രമുഖ മോട്ടിവേഷണൽ സ്പീക്കറും സാമൂഹ്യ പ്രവർത്തകയുമായ ശബരിമാല പങ്കെടുക്കും. തമിഴ്‌നാട്ടിലെ ദിണ്ടിഗലിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശബരിമാല 2002-ൽ കടലൂർ ജില്ലയിലെ കാട്ടുമണ്ണാർഗുഡിക്കടുത്തുള്ള എളേരി സ്‌കൂളിൽ അധ്യാപികയയാണ് ഒദ്യോഗിക ജീവിതം ആരംഭിച്ചത്. ജോലിയേക്കാൾ രാജ്യമാണ് മുഖ്യമെന്നു പറഞ്ഞ് സർക്കാർ സ്‌കൂളിലെ ജോലി ഉപേക്ഷിച്ച് പിന്നീട് പൊതുപ്രവർത്തനം ആരംഭിക്കുകയായിരുന്നു അവർ. 2002 മുതൽ പൊതു പ്രവർത്തന മേഖലയിൽ സജീവമാണ് ശബരിമാല. […]
Read More

ബഫർ സോൺ: സർവെ നമ്പരടങ്ങിയ ഭൂപടം പ്രസിദ്ധീകരിച്ചു

ബഫർ സോണിൽ ഉൾപ്പെട്ട പ്രദേശങ്ങളുടെ സർവെ നമ്പർ അടങ്ങിയ ഭൂപടം പ്രസിദ്ധീകരിച്ചു. ജനവാസ കേന്ദ്രങ്ങളേയും നിർമ്മിതികളേയും ഒഴിവാക്കി സംരക്ഷിത മേഖലയ്ക്ക് ചുറ്റുമുള്ള ബഫർ സോൺ ഭൂപടം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ സർവെ നമ്പർ കൂടി ഉൾപ്പെടുത്തിയ ഭൂപടമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്. ഓരോ സ്ഥാപനത്തിനും നിറമാണ് ഭൂപടത്തിൽ നൽകിയിരിക്കുന്നത്. ഇതിലുള്ള പരാതികൾ ജനുവരി 7 മുതൽ നൽകാം. സ്ഥലപരിശോധന നടത്തി റിപ്പോർട്ട് തയാറാക്കാനുള്ള സമിതിയുടെ കാലാവധി നീട്ടിയിട്ടുണ്ട്. ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയുടെ കാലാവധി നീട്ടി നൽകി. […]
Read More

ക്രിസ്തുമസ് ആഘോഷം – ബഹ്‌റൈൻ കേരളീയ സമാജത്തിൽ കെ ജി മാർക്കോസിന്റെ ഗാനമേള

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ക്രിസ്തുമസ്സാഘോഷം 29 ന് വൈകീട്ട് 7.30 ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് നടക്കുമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള പത്രക്കുറിപ്പിലൂടെ അറിയിച്ചു. കൊറോണക്ക് ശേഷമുള്ള വിപുലമായ ക്രിസ്തുമസ്സ് ആഘോഷത്തിൽ പ്രശസ്ത പിന്നണി ഗായകൻ കെ ജി മാർക്കോസ് നയിക്കുന്ന ഗാനമേളയാണ് മുഖ്യ ആകർഷണം. സമാജത്തിലെ കുരുന്നുകളും മുതിർന്നവരും അവതരിപ്പിന്ന കരോൾ ഗാനങ്ങൾ, നാടൻ കരോൾ എന്നിങ്ങനെ വിവിധ കലാപരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി അരങ്ങിലെത്തും. മുൻകൂട്ടി രജിസ്റ്റർ […]
Read More

മോദിയെ താഴെ ഇറക്കാൻ ഭൂരിപക്ഷത്തെ ഒപ്പം നിർത്തണം:’ എ കെ ആന്റണി

തിരുവനന്തപുരം: മോദിയെ താഴെ ഇറക്കാൻ ന്യൂനപക്ഷം മാത്രം പോരാ, ഭൂരിപക്ഷത്തെ ഒപ്പം നിർത്തണമെന്ന പ്രസ്താവനയുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ കെ ആന്റണി. ‘മഹാഭൂരിപക്ഷം ജനങ്ങളെ നമുക്കൊപ്പം നിർത്തണം’- എ.കെ ആന്‍റണി കോൺഗ്രസിന്‍റെ സ്ഥാപകദിനത്തോട് അനുബന്ധിച്ചുള്ള പരിപാടിയിൽ പറഞ്ഞു. മോദിക്കെതിരായ സമരത്തിൽ ഭൂരിപക്ഷത്തെ അണിനിരത്തണം. മുസ്ലിമിന് പള്ളിയിൽ പോകാം, ക്രിസ്ത്യാനിക്ക് പള്ളിയിൽ പോകാം. ഹൈന്ദവ സുഹൃത്തുക്കൾ ആരെങ്കിലും അമ്പലത്തിൽ പോയാൽ, നെറ്റിയിൽ തിലകം ഇട്ടാലോ ഉടൻ അവരിൽ മൃദു ഹിന്ദുത്വം ആരോപിക്കുന്നത് ശരിയല്ലെന്നും എ […]
Read More

5ജി തിരുവനന്തപുരത്തും എത്തി,

കൊച്ചിയ്ക്കും ഗുരുവായൂരിനും പുറമേ ജിയോ ട്രൂ 5G സേവനങ്ങൾ തിരുവനന്തപുരത്തും ലഭ്യമായി തുടങ്ങി. കോർപറേഷൻ പരിധിയിലും നെയ്യാറ്റിൻകര നഗരസഭാ പ്രദേശങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിലാണ് തുടക്കത്തിൽ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ജിയോ 5ജി ഇന്ന് മുതലാണ് തിരുവനന്തപുരത്ത് ലഭ്യമായിത്തുടങ്ങിയത്. തമ്പാനൂർ, വിമാനത്താവളം, ടെക്നോപാർക്ക് ഉൾപ്പടെയുള്ള 120 സ്ഥലങ്ങളിലാണ് ജിയോ ട്രൂ 5ജി ലഭ്യമാകുന്നത്.5ജി ഹാൻഡ്സെറ്റുള്ള ഉപഭോക്താക്കൾക്ക് അധിക ചിലവുകളൊന്നുമില്ലാതെ 1 Gbps+ വേഗതയിൽ അൺലിമിറ്റഡ് ഡാറ്റയിൽ 5ജി സേവനം സ്വീകരിക്കാൻ കഴിയും. കേരളത്തിൽ 5ജി നെറ്റ്‌വർക്ക് ഒരുക്കുന്നതിനായി ഇതിനോടകം 6000 […]
Read More

സോളാര്‍ പീഡനക്കേസ് കെട്ടുകഥ, ഉമ്മന്‍ ചാണ്ടി പത്തരമാറ്റുള്ള രാഷ്ട്രീയ നേതാവ്’; എ.കെ ആന്റണി

സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. സിബിഐ റിപ്പോർട്ട് അതിശയപ്പെടുത്തുന്നില്ല. സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു. സോളാര്‍ പീഡനക്കേസ് ഒരു കെട്ടുകഥയാണ്. ഉമ്മൻ ചാണ്ടിയെ കുട്ടിക്കാലം മുതൽ അറിയാം. ഉമ്മൻചാണ്ടി അഗ്നിശുദ്ധി വരുത്തി പത്തരമാറ്റുള്ള രാഷ്ട്രീയ നേതാവാണെന്ന് തെളിയിച്ചതായും എ.കെ ആന്റണി പറഞ്ഞു. വിഷയത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന നേതാവ് കെ.സി ജോസഫും രംഗത്തെത്തി. […]
Read More

അര്‍ജന്റീനയില്‍ മെസ്സിയുടെ ടാറ്റൂ കുത്താന്‍ ആരാധകരുടെ തിരക്ക്.

ലോകകപ്പ് ഫുട്ബോള്‍ വിജയത്തിനു പിന്നാലെ അര്‍ജന്റീനയില്‍ ലയണല്‍ മെസ്സിയുടെ ടാറ്റൂ കുത്താന്‍ ആരാധകരുടെ വന്‍തിരക്കെന്ന് റിപ്പോർട്ട്. അർജന്റീനിയൻ തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ ടാറ്റൂ ഷോപ്പുകള്‍ക്ക് മുന്നിലാണ് മെസിയുടെ ടാറ്റുവിനായുള്ള നീണ്ട ക്യൂ. അടുത്ത രണ്ടാഴ്ചത്തേക്ക് വരെയുള്ള ബുക്കിങ് ഫുൾ ആയെന്നാണ് ഷോപ്പുടമകള്‍ പറയുന്നത്. ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നത് മെസ്സി കപ്പില്‍ മുത്തമിടുന്ന ചിത്രമാണ്.കപ്പിന്റെ ചിത്രവും ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ മുഖവും പച്ച കുത്തുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്. കഴിഞ്ഞ ദിവസം ടീമംഗങ്ങളായ എമിലിയാനോ മാര്‍ട്ടിനെസും എയ്ഞ്ചല്‍ ഡി മരിയയും […]
Read More

കഴിയുടെ ചെമ്മീൻ ബഹ്‌റൈൻ കേരളീയസമാജം ഡയമണ്ട് ജൂബിലി ഹാളിൽ 2023 ഫെബ്രുവരി 24 ന് അരങ്ങേറും

ബഹ്‌റൈനിൽ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത കഥാകൃത്ത് തകഴിയുടെ വിശ്വ വിഖ്യാത നോവാലയ ചെമ്മീൻ, അതിന്റെ നാടക ആവിഷ്കാരം 2023 ഫെബ്രുവരി 24 വെള്ളിയാഴ്ച്ച വൈകീട്ട് 7.30 ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേരുന്നതാണ്.നാടകത്തിന്റെ ആദ്യ പോസ്റ്റർ റിലീസിംങ്ങും, സ്ക്രിപ്റ്റ് വിതരണ ചടങ്ങും ഡിസംബർ 25 ഞായറാഴ്ച സമാജം ബാബുരാജ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ച് സമാജം പ്രസിഡന്റ്‌ പി. വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. […]
Read More