BMC News Desk

സമസ്ത പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങളുടെ ത്രിദിന ബഹ്റൈന്‍ സന്ദര്‍ശനം വെള്ളിയാഴ്ച മുതല്‍.

സമസ്ത ബഹ്റൈന്‍ മീലാദ് കാമ്പയിന്‍ സമാപനം ഈസാടൗണില്‍ മനാമ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങളുടെ ത്രിദിന ബഹ്റൈന്‍ സന്ദര്‍ശനം നവംബര്‍ 11 (വെള്ളിയാഴ്ച) മുതല്‍ ആരംഭിക്കും. സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ കമ്മറ്റികളുടെ കീഴില്‍ ബഹ്റൈനിലെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലും സ്വദേശി പ്രമുഖരുമായുള്ള കൂടിക്കാഴ്ചകളിലും തങ്ങള്‍ പങ്കെടുക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡ് മാനേജര്‍ മോയിന്‍കുട്ടി മാസ്റ്ററും തങ്ങളെ അനുഗമിച്ച് […]
Read More

കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

കനോലി നിലമ്പൂർ കൂട്ടായ്മയിലെ അംഗങ്ങൾക്കായി സ്പോർട്സ് വിംഗിന്റെ നേതൃത്വത്തിൽ “കനോലിയൻസ് കപ്പ്‌ സീസൺ വൺ” ഇന്റെനൽ ഫുട്ബോൾ ടൂർണമെന്റ് നവംബർ 17ന് ബുർഹാമ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു. ലോകകപ്പിന്റെ മുന്നോടിയായി നടത്തപ്പെടുന്ന ഈ ടൂർണ്ണമെന്റിൽ ആറു ടീമുകൾ ആണ് പങ്കെടുക്കുക എന്നും ഭാരവാഹികൾ അറിയിച്ചു.ഷബീർ മുക്കൻ, രാജേഷ് വി.കെ, അൻവർ നിലമ്പൂർ, തസ്‌ലീം തെന്നാടൻ, തോമസ് വർഗീസ് ചുങ്കത്തിൽ, ജ്യോതിഷ് എന്നിവരെ ടീം മാനേജർമാരായും തെരഞ്ഞെടുത്തു. സംഘാടക സമിതി മീറ്റിങ്ങിൽ കൺവീനർമാരായ ആഷിഫ്‌ വടപുറം, തസ്‌ലീം തെന്നാടൻ, […]
Read More

ബഹ്‌റൈനിലെ വടം വലി പ്രേമികളുടെ കൂട്ടായ്മ ടഗ്ഗ് ഓഫ് വാർ അസോസിയേഷൻ ബഹ്‌റൈൻ ഫൈവ്സ് വടം വലി ടൂർണമെന്റ് സംഘടിപ്പിച്ചു.

ബഹ്‌റൈനിലെ വടം വലി പ്രേമികളുടെ കൂട്ടായ്മ ടഗ്ഗ് ഓഫ് വാർ അസോസിയേഷൻ ബഹ്‌റൈൻ ഫൈവ്സ് വടം വലി ടൂർണമെന്റ് സംഘടിപ്പിച്ചു. നവംബർ 04 വെള്ളിയാഴ്ച സിഞ്ച് അൽ അഹലി സ്റ്റേഡിയംത്തിൽ ആണ് മത്സരം സംഘടിപ്പിച്ചത്.പന്ത്രണ്ട് ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ഒന്നാം സ്ഥാനം തൃശ്ശൂർ ശക്തൻസും, രണ്ടാം സ്ഥാനം എറണാകുളം സ്പാർട്ടൻസും, മൂന്നാം സ്ഥാനം കാലിക്കറ്റ് വൈപെഴ്സും, നാലാം സ്ഥാനം കണ്ണൂരും കരസ്ഥമാക്കി. ടഗ്ഗ് ഓഫ്‌ വാർ അസോസിയേഷൻ ഒഫീഷ്യൽ അംഗം അമൽദേവ് ഒ .കെ ചടങ്ങിൽ സ്വാഗതം […]
Read More

ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്റൈൻ സന്ദർശനം പൂർത്തിയായി : ഗ്രാൻഡ് ഇമാമിനും മാർപാപ്പയ്ക്കും സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി ബഹ്റൈൻ

നാലു ദിവസത്തെ ചരിത്രപരമായ ബഹ്റൈൻ സന്ദർശനം പൂർത്തിയാക്കി ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിലേക്കു മടങ്ങി .അൽ-അസ്ഹറിലെ ഗ്രാൻഡ് ഇമാംമും , മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്‌സിന്റെ ചെയർമാനുമായ ഡോ. അഹമ്മദ് അൽ തയീബിനും ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിൽ സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി .ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് ,ആഭ്യന്തര മന്ത്രാലയം, നാഷണൽ ഗാർഡ് എന്നിവയിലെ ഉന്നതരും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു .ചരിത്ര സന്ദർശനത്തിന് ശേഷം മാർപാപ്പ സഖീർ എയർ […]
Read More

മാർപാപ്പയുടെ ബഹ്റൈൻ സന്ദർശനത്തിൻ്റെ മൂന്നാം ദിനത്തിൽ മാർപാപ്പയുടെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലി നടന്നു

ബഹ്റൈന്റെ ചരിത്രത്തിൽ എന്നും എക്കാലവും സുവർണ്ണ ലിപികളിൽ അടയാളപ്പെടുത്തിയാണ് ആദ്യമായി ഒരു മാർപാപ്പ അറേബ്യയുടെ പവിഴദ്വീപിൽ എത്തിയിരിക്കുന്നത്. നവംബർ മൂന്ന് മുതൽ ആറ് വരെ നടക്കുന്ന നാല് ദിവസത്തെ മാർപാപ്പയുടെ ചരിത്ര സന്ദർശനത്തിന്റെ മൂന്നാം ദിനമായ ഇന്ന് മാർപാപ്പയുടെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലി നടന്നു.ബഹ്റൈന്‍ നാഷണല്‍ സ്റ്റേഡിയത്തിൽ 28,000 പേരാണ് ദിവ്യബലിയിൽപങ്കെടുത്തത്. കുര്‍ബാനയിൽ പങ്കെടുക്കാന്‍ബഹ്റൈൻ, സൗദി അറേബ്യ, കുവൈറ്റ്,ഖത്തർ, യുഎഇ, ഒമാന്‍ ഉൾപ്പടെ മറ്റ് രാജ്യങ്ങളില്‍ നിന്നുമെല്ലാ൦ നിരവധി വിശ്വാസികളാണ് എത്തിച്ചേർന്നത്. ടിക്കറ്റുകള്‍ വഴിയാണ് ഇവിടേക്ക് പ്രവേശനം […]
Read More

വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായാൽ കൊളംബോയിലെ 1500 കോടിയുടെ ചരക്കുനീക്കം ഇവിടെയെത്തും; മന്ത്രി അഹമ്മദ് ദേവർകോവിൽ.

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായാൽ കൊളംബോയിലെ 1500 കോടിയുടെ ചരക്കുനീക്കം ഇവിടെയെത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ടത് കേരളത്തിന്റെ പൊതു ആവശ്യമാണെന്നും ഇതുവഴി സംസ്ഥാനത്തിനുണ്ടാകുന്ന നേട്ടങ്ങള്‍ കണക്കിലെടുത്ത് സമരം പിന്‍വലിച്ച് നാടിന്റെ വികസനവീഥിയില്‍ അണിചേരുവാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തിരമായി തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.രാജ്യത്തെ ചരക്ക് നീക്കത്തിന്റെ 30 ശതമാനത്തോളം വിഴിഞ്ഞം അന്താരാഷ്ട്ര കപ്പല്‍ ചാലിലൂടെയാണെങ്കിലും ചരക്ക് നീക്കത്തിന്റെ മുക്കാല്‍ പങ്കും നിലവില്‍ കൊളംബോയില്‍ നിന്നുമാണ് കൈകാര്യം ചെയ്യുന്നത്. ഇതുവഴി പ്രതിവര്‍ഷം […]
Read More

PF പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസം; 15,000 രൂപ പരിധി റദ്ദാക്കി സുപ്രീംകോടതി.

ന്യൂഡൽഹി: പി എഫ് പെൻഷൻ കേസിൽ സുപ്രീംകോടതി കേരള ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ചു. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈക്കോടതി വിധിയ്ക്ക് അനുകൂലമായി സുപ്രീംകോടതി വിധി. പെന്‍ഷന് നിശ്ചയിച്ച ശമ്പളപരിധി 15000 രൂപയായി നിശ്ചയിച്ച കേന്ദ്ര ഉത്തരവും സുപ്രീംകോടതി റദ്ദാക്കി.പുതിയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറാന്‍ നാല് മാസം കൂടി സമയം കോടതി അനുവദിക്കുകയും ചെയ്തു. ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട ഹർജികളിലാണ് സുപ്രീം കോടതിയുടെ നിർണായക വിധി. ഓഗസ്റ്റ് […]
Read More

റാലിക്കിടെ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാന് വെടിയേറ്റു;

ലാഹോർ: പാകിസ്ഥാനിൽ ലോംഗ് മാർച്ചിനിടെയുണ്ടായ വെടിവയ്പ്പിൽ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാന് പരിക്ക്. എന്നാൽ പരിക്ക് കാര്യമുള്ളതല്ലെന്നാണ് റിപ്പോർട്ട്. ഇമ്രാൻ ഖാനെ സുരക്ഷിത മേഖലയിലേക്ക് മാറ്റി. വസീറാബാദിൽ മാർച്ചിനിടെയായിരുന്നു വെടിവയ്പ്പ്. ഇമ്രാൻ ഖാൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് സമീപത്തായിരുന്നു അക്രമം. ഇമ്രാന്റെ മാനേജർ ഉൾപ്പെടെയുള്ളവർക്ക് വെടിവയ്പ്പിൽ പരുക്കേറ്റു. പതിനഞ്ചോളം പാർട്ടി പ്രവർത്തകർക്കും പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്.ഇമ്രാൻഖാന്റെ വലതുകാലിന് വെടിയേറ്റെന്നാണ് റിപ്പോർട്ട്. രണ്ടുപേരുടെ നില ഗുരുതരമാണ്. അക്രമിയെ പൊലീസ് പിടികൂടി. വെടിവെയ്പ്പിനെ തുടർന്ന് പ്രവർത്തകർ തിക്കിതിരക്കിയതിന് തുടർന്നും ഒട്ടേറെ പേർക്ക് പരിക്കേറ്റു.
Read More

നടിയെ ആക്രമിച്ച കേസ്: വിചാരണ നവംബർ 10 ന് പുനരാരംഭിക്കും; 36 സാക്ഷികൾക്ക് സമൻസ് അയച്ചു.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നവംബര്‍ 10 ന് പുനരാരംഭിയ്ക്കും. വിസ്താരം അവശേഷിയ്ക്കുന്ന 36 സാക്ഷികള്‍ക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി സമന്‍സ് അയച്ചു. മഞ്ജു വാര്യര്‍ അടക്കമുള്ള മൂന്ന് സാക്ഷികള്‍ക്ക് തല്‍ക്കാലം സമന്‍സില്ല. വീണ്ടും വിസ്തരിയ്ക്കണമെങ്കില്‍ പ്രത്യേക അപേക്ഷ നല്‍കണമെന്ന് വിചാരണക്കോടതി വ്യക്തമാക്കി. ഒരിക്കല്‍ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കണമെങ്കില്‍ പ്രത്യേക അപേക്ഷ നല്‍കണമെന്ന് ദിലീപിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് പ്രത്യേക അപേക്ഷ നല്‍കാമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ആദ്യം വിസ്തരിക്കുന്നത് പള്‍സര്‍ സുനിയുടെ സഹ […]
Read More

SFIക്കെതിരെ വെള്ളാപ്പള്ളി നടേശൻ;

ആലപ്പുഴ: എസ് എഫ് ഐ ക്കെതിരെ പരോക്ഷ വിമർശനവുമായി എസ്എൻ‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപപള്ളി നടേശൻ. എസ്എൻഡിപി, എൻഎസ്എസ് കോളജുകളിൽ അച്ചടക്കമില്ലാത്ത വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നടക്കുന്നെന്നും എന്തും ആവാം എന്ന അവസ്ഥയാണെന്നും കേരളാ നവോത്ഥാന സമിതി യോഗത്തിലാണ് വിമർശനം ഉന്നയിച്ചത്. കിടപ്പറയിലെ പോലെ കോളജുകളിൽ വിദ്യാർത്ഥികൾ പെരുമാറുന്നു. ചോദ്യം ചെയ്യാനോ ഉപദേശിക്കാനോ അധ്യാപകർക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ കോളജുകളിൽ മികച്ച അച്ചടക്കം പാലിക്കുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.ലഹരിയുടെ ഉപയോഗം വിദ്യാർത്ഥികളിൽ കൂടുന്നു. ലഹരിക്കെതിരെ ലഘുലേഖ വിതരണം […]
Read More