BMC News Desk

കേരളത്തിന്റെ സാമൂഹിക നവോത്ഥാന മൂല്യങ്ങൾ തിരിച്ചുപിടിക്കാം. പ്രവാസി വെൽഫെയർ.

മനാമ: കൊളോണിയൽ ആധിപത്യത്തിൽ നിന്ന് രാജ്യം സ്വതന്ത്രമായതിന് പിന്നാലെ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ തീരുമാനപ്രകാരം മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 – ലെ സംസ്ഥാന പുനഃസംഘടന നിയമ പ്രകാരം ഐക്യ കേരളം രൂപം കൊണ്ടതിൻ്റെ 66 -ആം വാർഷിക ദിനമാണ് ഇന്ന് പത്തൊന്പതാം നൂറ്റാണ്ടിന്റെ ഒടുവിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കേരളത്തിൽ ഉണ്ടായ സാംസ്കാരികവും മതപരവുമായ പരിഷ്കരണ പ്രവർത്തനങ്ങൾ ആയിരുന്നു നാം ഇന്ന് കാണുന്ന പുരോഗമന കേരളത്തിന് വഴി തുറന്നത്. എന്നാൽ ഇന്ന് […]
Read More

ബഹ്‌റൈന്‍ എയര്‍ഷോയില്‍ ചരിത്രത്തില്‍ ആദ്യമായി ഇസ്രായേല്‍ പ്രതിരോധ സ്ഥാപനം പങ്കെടുക്കുന്നു.

നവംബര്‍ 9 മുതല്‍ 11 വരെ  നടക്കുന്ന ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ഷോയില്‍ ചരിത്രത്തില്‍ ആദ്യമായി ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് (ഐഎഐ) പങ്കെടുക്കും. സിവില്‍ ഏവിയേഷന്‍, റഡാറുകള്‍, ഏവിയോണിക്സ്, എയര്‍ ഡിഫന്‍സ് സിസ്റ്റംസ്, കോസ്റ്റല്‍ ഗാര്‍ഡ്, ഡ്രോണ്‍ ഗാര്‍ഡ് സിസ്റ്റങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ അത്യാധുനിക വ്യോമയാന ഉല്‍പ്പന്നങ്ങള്‍ ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് എയര്‍ഷോയില്‍ പ്രദര്‍ശിപ്പിക്കും.ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ഒപ്പിട്ട അബ്രഹാം കരാര്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് ബഹ്‌റൈനും ഇസ്രായേലും തമ്മിലുള്ള സഹകരണ ശക്തമായിരുന്നു.എബ്രഹാം ഉടമ്പടി […]
Read More

ആരോഗ്യനില മോശമായി; ശരദ് പവാര്‍ ആശുപത്രിയില്‍..

മുംബൈ: ആരോഗ്യനില മോശമായ എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയിലാണ് ശരദ് പവാറിനെ പ്രവേശിപ്പിച്ചത്.ബുധനാഴ്ചയോടെ ആശുപത്രി വിടാനാകുമെന്ന് എന്‍.സി.പി അധികൃതര്‍ പറഞ്ഞു. ആശുപത്രി വിട്ട ശേഷം ശരദ് പവാര്‍ നവംബര്‍ നാല്, അഞ്ച് തീയതികളില്‍ ഷിര്‍ദിയില്‍ നടക്കുന്ന പാര്‍ട്ടി ക്യാമ്ബുകളില്‍ പങ്കെടുക്കുമെന്നും എന്‍.സി.പി വ്യക്തമാക്കി. ഇക്കഴിഞ്ഞ ഏപ്രില്‍ 11നും ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
Read More

ഇ.ഡി കേസില്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ ലഖ്നോ കോടതി തള്ളി;

ലഖ്നോ: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ ലഖ്നോ കോടതി തള്ളി. സിദ്ദീഖ് കാപ്പനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്.യു.എ.പി.എ കേസില്‍ കാപ്പന് സുപ്രീംകോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.ഉത്തര്‍പ്രദേശ് ജയിലില്‍ കഴിയുന്ന സിദ്ദീഖ് കാപ്പന് ഇ.ഡി കേസില്‍കൂടി ജാമ്യം ലഭിച്ചാലേ ജയില്‍ മോചിതനാകാന്‍ സാധിക്കുകയുള്ളൂ.ദലിത് ബാലിക കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഹാഥറസിലേക്കു പോകുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദീഖ് കാപ്പന്‍ അറസ്റ്റിലായത്. തുടര്‍ന്ന് കാപ്പനെയും കൂടെ അറസ്റ്റിലായ കാമ്ബസ് ഫ്രണ്ട് നേതാക്കളെയും യു.എ.പി.എ […]
Read More

കേരളത്തിൽ പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി.

കേരളത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി എകീകരിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി.വിവിധ സമിതികളുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാരിന്റെ നടപടി. നിലവില്‍ പല സ്ഥാപനങ്ങളിലും വ്യത്യസ്‌ത പെന്‍ഷന്‍ പ്രായം ആയിരുന്നു. നിലവില്‍ വിരമിച്ചവര്‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ല. കെ എസ് ഇ ബി, കെ എസ് ആര്‍ ടി സി, വാട്ടര്‍ അതോറിറ്റി എന്നിവയ‌്ക്കും പുതിയ ഉത്തരവ് ബാധകമല്ല. ഇവിടങ്ങളിലെ പെന്‍ഷന്‍ പ്രായം പഠിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
Read More

മോര്‍ബി തൂക്കുപാലം അപകടം : മരണപ്പെട്ടവരില്‍ രാജ്കോട്ട് എംപിയുടെ 12 കുടുംബാംഗങ്ങളും..

ഗുജറാത്തിലെ മോര്‍ബിയിലുണ്ടായ തൂക്കുപാലം അപകടത്തില്‍ മരണസംഖ്യ 141 ആയിരിക്കുകയാണ്. മരണപ്പെട്ടവരില്‍ രാജ്കോട്ട് എംപി മോഹന്‍ഭായ് കല്യാണ്‍ജി കുന്ദരിയയുടെ 12 കുടുംബാംഗങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.എംപി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.എനിക്ക് 12 കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടു. അഞ്ച് കുട്ടികളും മരണപ്പെട്ടവരിലുണ്ട്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.”- ബിജെപി എംപിയായ മോഹന്‍ഭായ് കുന്ദരിയ പറഞ്ഞു.
Read More

ചൈനീസ് ലോണ്‍ ആപ്പുകള്‍ക്കെതിരെ അടിയന്തര നടപടി എടുക്കാൻ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

ന്യൂഡല്‍ഹി: രാജ്യത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചൈനീസ് ആപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചൈനീസ് ലോണ്‍ ആപ്പുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹ്രസ്വ കാലയളവില്‍ വായ്പ ലഭിക്കുന്നതിനാല്‍ സാധാരണ ജനങ്ങള്‍ കബളിപ്പിക്കപ്പെടുന്നുണ്ട്. സമൂഹത്തിലെ ദുര്‍ബലരും താഴ്ന്ന വരുമാനക്കാരുമായ ആളുകളെ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഇത്തരം ലോണ്‍ ആപ്പുകള്‍ ഗുരുതര പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. അമിതമായ പലിശയില്‍ പണം നല്‍കുന്ന ഇത്തരം ലോണ്‍ ആപ്പുകള്‍ക്കെതിരെ രാജ്യത്തുടനീളം നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നത്. റിസര്‍വ് […]
Read More

ഗുജറാത്തിലെ തൂക്കുപാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 141 ആയി ;177 ഓളം പേരെ രക്ഷപ്പെടുത്തി;

ഗാന്ധിനഗര്‍: ഗുജറാത്തിലെ മോര്‍ബി ജില്ലയില്‍ തൂക്കുപാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 141 ആയി. 177 ഓളം പേരെ ഇതുവരെ രക്ഷപ്പെടുത്തി. ഇനിയും അനേകം പേരെ കണ്ടെത്താനുണ്ടെന്നാണ് വിവരം. ഇവര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്. തൂക്കുപാലം തകര്‍ന്നുവീഴുമ്ബോള്‍ സ്ത്രീകളും കുട്ടികളും അടക്കം 500 ഓളം പേര്‍ പാലത്തിലുണ്ടായിരുന്നതായാണ് പുറത്തുവരുന്ന കണക്കുകള്‍. രക്ഷപ്പെടുത്തിയ പലരുടേയും നില അതീവഗുരുതരാവസ്ഥയിലാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. സൈന്യം, എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ്, കോസ്റ്റ്ഗാര്‍ഡ് തുടങ്ങിയ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. തിരച്ചിലിനായി ഡ്രോണ്‍ അടക്കമുള്ളവയും ഉപയോഗിക്കുന്നുണ്ട്. മച്ചു […]
Read More

കെ.പി.എ ബഹ്‌റൈൻ ആശ്രിത സ്വാന്ത്വനം സഹായം നൽകി.

കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈൻ അംഗമായിരിക്കെ മരണപ്പെടുന്ന പ്രവാസികളുടെ നിരാലംബരായ കുടുംബത്തിനു സ്വാന്ത്വനമേകാന്‍ കെ.പി,എ യുടെ നേതൃത്വത്തിൽ നടന്നു വരുന്ന ആശ്രിത സ്വാന്ത്വനം പദ്ധതിയുടെ ഭാഗമായുള്ള സഹായം മരണപ്പെട്ട കൊല്ലം കരുനാഗപ്പള്ളി സ്വദേശി നാസർ സൈനുലാബുദ്ദീന്റെ കുടുംബത്തിനു കൈമാറി. കെ.പി,എ റിഫ ഏരിയ കമ്മിറ്റി ഭാരവാഹികൾ ആയ സുരേഷ് ഉണ്ണിത്താൻ, ഷിബു സുരേന്ദ്രൻ, ജമാൽ കോയിവിള, സാജൻ നായർ, മജു വർഗീസ് കൂടാതെ നാസർ സൈനുലാബുദ്ദീന്റെ സഹപ്രവർത്തകർ എന്നിവര്‍ സന്നിഹിതരായിരുന്നു.
Read More

ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

വിദ്യാഭ്യാസ മന്ത്രാലയവും ട്രാഫിക് ഡയറക്ടറേറ്റും സഹകരിച്ചാണ് ബോധവൽക്കരണ പരിപാടി  സംഘടിപ്പിച്ചത്. ട്രാഫിക് നിയമങ്ങളെക്കുറിച്ചും സ്‌കൂൾ ബസ് സുരക്ഷയെക്കുറിച്ചും സുരക്ഷിതമായ ബോർഡിംഗ്, ഡീബോർഡിംഗ്, ക്രൈസിസ് മാനേജ്‌മെന്റ് ടെക്‌നിക്കുകൾ എന്നിവയെക്കുറിച്ചും  വിദ്യാർത്ഥികളെ  ബോധവത്കരിക്കുകയായിരുന്നു ലക്‌ഷ്യം.   ട്രാഫിക് ഡയറക്ടറേറ്റിലെ പബ്ലിക് റിലേഷൻസ് ഉദ്യോഗസ്ഥരായ സുധിഷും  റാബിയയും  വിദ്യാർത്ഥികൾക്ക്  ശിശു സൗഹൃദ സംവേദനാത്മക മൾട്ടിമീഡിയ സെഷനുകൾ നടത്തി.  അധ്യാപിക പ്രതീക്ഷ ദേശായി   സ്വാഗതം പറഞ്ഞു. വിദ്യാർഥികൾക്കുള്ള ഗതാഗത സുരക്ഷാ നിയമങ്ങളും സ്കൂൾ ബസ് മാർഗനിർദേശങ്ങളും അധികൃതർ വിശദീകരിച്ചു. സ്‌കൂൾ ബസുകളിൽ കയറുന്നതിനുള്ള […]
Read More