ഇന്ത്യാഗേറ്റില്‍ നേതാജി പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു
ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ ഇന്ത്യാഗേറ്റില്‍ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായാണ് പ്രതിമ അനാച്ഛാദനവും നടത്തിയത്. 28 അടി ഉയരവും 280 മെട്രിക് ടണ്‍ ഭാരവുമുള്ളതാണ് പ്രതിമ. നിര്‍മാണത്തിന് ആവശ്യമായ ഗ്രാനൈറ്റ് 1665 കിലോമീറ്റര്‍ അകലെയുള്ള തെലങ്കാനയില്‍നിന്നാണ് ഡല്‍ഹിയിലെത്തിച്ചത്. രാഷ്ട്രപതി ഭവന്‍ മുതല്‍ നാഷണല്‍ സ്റ്റേഡിയം വരെയും സെന്‍ട്രല്‍ വിസ്ത പുല്‍ത്തകിടിയും ഉള്‍പ്പെടുന്ന പ്രദേശമാണ് ‘കര്‍ത്തവ്യപഥ്’. രാഷ്ട്രപതി ഭവന്‍ മുതല്‍ […]