ബഹ്റൈൻ മീഡിയ സിറ്റിയുടെ ഓണാഘോഷമായ ശ്രാവണ മഹോത്സവം 2022-ൻ്റെ ഭാഗമായി പായസ മത്സരം സംഘടിപ്പിച്ചു.
ആയിരം തെഴിലാളികൾക്ക് ഓണസദ്യയും വിവിധ തരം ഓണാഘോഷങ്ങളുമായി എസ് ടി സി,കിംസ് ഹെൽത്ത് ഹോസ്പിറ്റൽ എന്നിവയുമായി സഹകരിച്ചും ബഹ്റൈനിലെ വിവിധ സംഘടനകളും കൂട്ടായ്മകളുമായും കൈകോർത്തും ബഹ്റൈൻ മീഡിയ സിറ്റി ഒരുക്കുന്ന ഈ വർഷത്തെ 21 ദിവസം നീണ്ടു നിൽക്കുന്ന ഓണാഘോഷമായ യുനീക്കോ “ശ്രാവണ മഹോത്സവം 2022ൻ്റ ഭാഗമായാണ് പായസ മത്സരം സംഘടിപ്പിച്ചത് . ഓണാഘോഷത്തിൻ്റെ 13-ാം ദിവസം 13 ടീമുകൾ പങ്കെടുത്ത പായസ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ശ്രീനിവാസ ടി.പി ക്ക് 100 ഡോളറും ,സർട്ടിഫിക്കറ്റും […]