ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ ഇന്ത്യൻ രാഷ്ട്രപതിയെ കാണാന്‍ നാളെ ഡല്‍ഹിയിലേയ്ക്ക്.
ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ രാഷ്ട്രപതിയെ കാണാന്‍ ഡല്‍ഹിയിലേയ്ക്ക് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ആഗസ്റ്റ് 25ന് വ്യാഴാഴ്ച രാവിലെ 9.30ന് മന്ത്രി ഡോ.ആര്‍ ബിന്ദു യാത്രയയപ്പ് നല്‍കും. തിരുവനന്തപുരം: ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കാണാന്‍ ന്യൂഡല്‍ഹിയിലേയ്ക്ക്. 27ന് ഉച്ചയ്ക്ക് 12നാണ് രാഷ്ട്രപതി ഭവനില്‍ വച്ച് രാഷ്ട്രപതിയെ നേരില്‍ കാണുവാന്‍ അവസരം ലഭിച്ചിരിക്കുന്നത്. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയിലേയ്ക്ക് പോകുന്ന ഭിന്നശേഷിക്കുട്ടികളടങ്ങുന്ന സംഘത്തിനെ […]