ബഹറൈൻ കേരളീയ സമാജത്തിൽ അത്തപ്പൂക്കള മത്സരത്തിന് തുടക്കമായി.
ബഹറൈൻ കേരളീയ സമാജത്തിൻ്റെ ഓണാഘോഷമായ ശ്രാവണത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായ അത്തപ്പൂക്കള മത്സരത്തിനാണ് ഇന്ന് (26/ 08/ 2022)ന് രാവിലെ ഒൻപത് മണിയോടെ തുടക്കമായത്.രാവിലെ മുതൽ നടന്ന് വരുന്ന പൂക്കള മത്സരത്തിൽ വ്യക്തികളും സമാജം ഉപവിഭാഗങ്ങളും മറ്റ് സംഘടനകളുമടക്കം നിരവധിപേർ പൂക്കള മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ഉച്ചക്ക് ശേഷം മത്സരത്തിൽ പങ്കെടുത്ത പൂക്കളങ്ങളുടെ പ്രദർശനം ഉണ്ടായിരിക്കുന്നതാണ്. പൂക്കള മത്സരത്തിൻ്റെ കൺവീൻ ജോസ് ചാലിശ്ശേരി, അജിത രാജേഷ് എന്നിവരാണ്.ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന വടംവലി മത്സരത്തിൽ മൂന്നോളം വിഭാഗങ്ങളിലായി ഇരുപതോളം ടീമുകൾ […]