Business & Strategy

കേരളീയ സമാജം മലയാളം പാഠശാല പ്രാരംഭ ക്ലാസ്സുകളിലേക്ക് രജിസ്ട്രേഷൻ’ ആരംഭിച്ചു.

മനാമ: ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാലയിലെ 2023-24 അധ്യയനവർഷത്തെ പ്രാരംഭ ക്ലാസ്സുകളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. മാതൃഭാഷാ പഠനം ആഗ്രഹിക്കുന്ന അഞ്ച് വയസ്സ് പൂർത്തിയായ കുട്ടികൾക്കാണ് പ്രവേശനം. അതിനായി നിർദ്ദിഷ്ട ഓൺലൈൻ ഫോറത്തിൽ  https://forms.gle/UFmsjBdjYwkJS1HB8     മാർച്ച് 1 ബുധനാഴ്ചയ്ക്ക് മുമ്പായി രജിസ്റ്റർ ചെയ്യണം.മുൻഗണനാക്രമമനുസരിച്ച് ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറ്  കുട്ടികൾക്കായിരിക്കും പ്രവേശനം നൽകുകയെന്ന് സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരയ്ക്കലും അറിയിച്ചു. കേരള സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള , മലയാളം മിഷൻ്റെ  ഇന്ത്യയ്ക്ക് […]
Read More

ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം നിലമ്പൂർ സ്വദേശി മരിച്ചു

നിലമ്പൂർ എടക്കര തയ്യൽ മൂസയുടെ മകൻ മുഹമ്മദ്​ തയ്യൽ (46) ഹൃദയാഘാതം മൂലം ബഹ്‌റൈനില്‍ നിര്യാതനായി. ഉറക്കത്തിലാണ്​ മരണം സംഭവിച്ചത് പതിനാറ്​ വർഷമായി ബഹ്​റൈൻ പ്രവാസിയാണ്. ബഹ്​റൈനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകൻ സലാം മമ്പാട്ടുമൂലയുടെ സഹോദരിയുടെ മകളുടെ ഭർത്താവാണ്​. മനാമയിൽ ഷിഫ്​റ്റിംഗ്​ കമ്പനിയിൽ തൊഴിലാളിയാണ്​. മാതാവ്​ സൈനബ, ഭാര്യ സബ്​ന, മക്കൾ ഷദീദ്, ഷാഹിദ്, ഷഹാന.കെ എം സി സി മയ്യിത്ത്​ പരിപാലന വിങ്ങിന്‍റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലയക്കാനുള്ള നടപടികൾ തുടരുകയാണ്.
Read More

‘അഗ്നിപഥ് പദ്ധതി; ഹർജികൾ തള്ളി ഡൽഹി ഹൈക്കോടതി

അഗ്നിപഥ് പദ്ധതിയെ ചോദ്യം ചെയ്തുള്ള ഹർജിയിൽ കഴമ്പില്ലെന്ന് നിരീക്ഷിച്ചതിനെ തുടർന്ന് ഹർജികൾ ഡൽഹി ഹൈക്കോടതി തള്ളി.അഗ്നിപഥ് ദേശീയ താൽപ്പര്യം മുൻനിർത്തിയുള്ള പദ്ധതിയാണെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതിയ്ക്ക് ഇടപെടാൻ കഴിയില്ല. നമ്മുടെ സൈന്യം മികച്ചതാണെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനപ്പെട്ട ഉത്തരവാദിത്വമാണെന്നും കോടതി അഭിപ്രായപ്പെട്ടു. നേരത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പദ്ധതിക്കെതിരെ ഫയൽ ചെയ്യപ്പെട്ട ഹർജികൾ സുപ്രീം കോടതിയിൽ എത്തുകയും […]
Read More

മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ സഹായം കൈമാറി.

മനാമ: ഗുരുതരമായ അസുഖം ബാധിച്ച് സൽമാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മനാമ സെൻട്രൽ മാർക്കറ്റ് മാലയാളി അസോസിയേഷൻ അംഗമായ സൈനുദ്ദീന് മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ സഹായം കൈമാറി.അദ്ദേഹത്തെ തുടർ ചികിൽസിക്കായി എത്രയും പെട്ടെന്ന് നാട്ടിൽ എത്തിക്കാണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. സാമ്പത്തികമായി വളരെ പ്രയാസം അനുഭവിക്കുന്ന സൈനുദ്ദീനായാണ് സാമ്പത്തിക സഹായവും കുടുംബത്തിനുള്ള വിമാന ടിക്കറ്റും എംസിഎംഎം ചാരിറ്റി കൺവീനർ മുഹമ്മദ് റാഫി രക്ഷാധികാരി ലത്തീഫ് മരകാട്ടിനു കൈമാറിയത്,ചടങ്ങിൽ സെക്രട്ടറി അഷ്‌കർ പൂഴിതല, ക്യാബിനറ്റ് അംഗങ്ങളായ നൗഷാദ് […]
Read More

ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് വാർഷിക ദിനം ശ്രദ്ധേയമായി

മനാമ: ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് വാർഷിക  ദിനം ‘ഫാന്റസിയ-2023’  ശനിയാഴ്ച ആഘോഷിച്ചു. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അതിഥികളുടെയും വൻ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു . ജഷൻമാൾ  ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും സ്കൂളിന്റെ നേട്ടങ്ങൾ ആഘോഷിക്കാനും  ഒരുമിച്ചു ചേരുന്നതിനും വേദിയൊരുക്കിയ  വാർഷിക ദിനാചരണം ഉജ്ജ്വല വിജയമായിരുന്നു. മുഖ്യാതിഥി വിദ്യാഭ്യാസ റിസ്‌ക് അസസ്‌മെന്റ് ആൻഡ് ലീഗൽ അഫയേഴ്‌സ് ആക്ടിംഗ് ഡയറക്ടർ റീം അൽ സനൈ,  വിദ്യാഭ്യാസ വിദഗ്ധരായ സാറാ ഇബ്രാഹിം അൽദേരാസി, റീം മുഹമ്മദ് അൽദാൻ, […]
Read More

തജ്ഹീസേ റമളാൻ പോസ്റ്റർ പ്രകാശനം ചെയ്തു.

മനാമ : സമസ്ത ബഹ്റൈൻ മനാമ ഏരിയ കമ്മിറ്റി റമദാനിന്റെ മുന്നോടിയായി തജ്ഹീസേ റമളാൻ എന്ന ശീർഷകത്തിൽ വിപുലമായ പ്രഭാഷണ സദസ്സ് സംഘടിപ്പിക്കുകയാണ്. ഹൂറ തഅലീമുൽ ഖുർആൻ മദ്റസയുടെ സിൽവർ ജൂബിലി സമാപന സമ്മേളന വേദിയിൽ വെച്ച് പരിപാടിയുടെ പോസ്‌റ്റർ ചെറുമോത്ത് ഉസ്താദ് സമസ്ത ബഹ്റൈൻ ആക്ടിംഗ് ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് സാഹിബിന് നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു. അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സയ്യിദ് യാസിർ ജിഫ്രി തങ്ങൾ, അശ്റഫ് അൻവരി ചേലക്കര, […]
Read More

ഗുജറാത്തിൽ വീണ്ടും ഭൂചലനം, ഒരാഴ്ചക്കിടയിൽ നാലാമത്തേത്

അഹമദാബാദ്: ഗുജറാത്തിൽ ഭൂചലനം അനുഭവപ്പെട്ടു. ഗുജറാത്തിലെ രാജ്കോട്ടിലാണ് റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഉച്ചക്ക് 3.21 ഓടെയായിരുന്നു ഭൂചലനമെന്ന് ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്കോട്ടിന് വടക്കു-പടിഞ്ഞാറായി 270 കിലോമീറ്റർ അകലെ ഭൂനിരപ്പിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലാണ് ഇപ്പോഴത്തെ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. 8 ദിവസത്തിനിടയിലില്‍ ഗുജറാത്തിൽ റിപ്പോർട്ട് ചെയ്യുന്ന അഞ്ചാമത്തെ ഭൂചലനമാണിത്.
Read More

ഗൾഫ് മാധ്യമം സീനിയർ റിപ്പോർട്ടർ സിജു ജോർജ്ജിന് പടവ് കുടുംബ വേദി ഹൃദ്യമായ യാത്രയയപ്പ് നൽകി.

പ്രെസിഡൻറ് സുനിൽ ബാബു, രക്ഷാധികാരി ഷംസ് കൊച്ചിൻ,എന്നിവർ ചേർന്ന് പടവ് കുടുംബ വേദിക്ക് വേണ്ടി മൊമെന്റോ സമ്മാനിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ പട്ടാമ്പി, രക്ഷാധികാരി ഉമ്മർ പാനായിക്കുളം എന്നിവർ സിജു ജോർജ്ജിന് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു
Read More

മാധ്യമപ്രവർത്തകൻ സിജു ജോർജിന് ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം (BKSF) യാത്രയയപ്പ് നൽകി.

ഡപ്യൂട്ടേഷൻ കാലാവധി പൂർത്തീകരിച്ച് ബഹ്‌റൈനിൽ നിന്നും യാത്ര തിരിക്കുന്ന ഗൾഫ് മാധ്യമം ദിനപ്പത്രം ചീഫ് റിപ്പോർട്ടർ സിജു ജോർജിന് ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം (BKSF) യാത്രയയപ്പ് നൽകി. കെസിറ്റി ബിസിനസ് സെന്ററിൽ നടന്ന ചടങ്ങിൽ രക്ക്ഷാധികാരി സുബൈർ കണ്ണൂർ അധ്യക്ഷത വഹിച്ചു. ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു. കാസിം പാടത്തകായിൽ, മണിക്കുട്ടൻ, അൻവർ കണ്ണൂർ, സത്യൻ പേരാമ്പ്ര, അൻവർ ശൂരനാട്, സലീം നമ്പ്ര, നൗഷാദ് പൂനൂർ, ഗംഗൻ തൃക്കരിപ്പൂർ, ജാബിർ തിക്കോടി, സൈനൽ കൊയിലാണ്ടി, രഞ്ജിത്ത് […]
Read More

അര്‍ഹതയില്ലാത്ത സ്ഥാനങ്ങളില്‍ നിന്നും രക്ഷിതാക്കളല്ലാത്തവര്‍ ഒഴിഞ്ഞു പോകണം; യു.പി.പി

ഇന്ത്യൻ സ്കൂള്‍ നിലവിലെ സാഹചര്യത്തില്‍ ഇത്രയേറെ സാമ്പത്തീക പ്രതിസന്ധിയിലാക്കിയത് നിലവില്‍ രക്ഷിതാക്കളല്ലാത്ത ഭരണകര്‍ത്താക്കളായവരുടെ അശ്രദ്ധയും തെറ്റായ സമീപനങ്ങളുമാണെന്ന ധാര്‍മ്മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് ആ സ്ഥാനങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണമെന്ന് യു.പി.പി.ഭാരവാഹികള്‍ നടത്തിയ പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രാജ്യത്ത് കോവിഡ് സാഹചര്യം കഴിഞ്ഞിട്ടും അതിന്‍റെ ആനുകൂല്ല്യവും പറഞ്ഞ് ഭരണത്തില്‍ കടിച്ചു തൂങ്ങി നില്‍ക്കുന്നതില്‍ എന്ത് ന്യായമാണുള്ളത്.തങ്ങളുടെ കുട്ടികള്‍ സ്കൂളില്‍ പഠിക്കുന്നില്ല എന്ന ഒറ്റ കാരണം കൊണ്ടാണോ പൊതു പരിക്ഷയ്ക്ക് മറ്റുള്ള സ്കൂളില്‍ എത്തി ചേരേണ്ട […]
Read More