മനാമ: ഗംഭീര കാഴ്ചകളും വിനോദങ്ങളുമൊരുക്കിയാണ് ഇത്തവണ ബഹ്റൈൻ പുതു വർഷത്തെ വരവേറ്റത്. ബഹ്റൈൻ ടൂറിസം ആന്റ് എക്സിബിഷൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ അവന്യുസ് പാർക്ക്, മാറാസി ബീച്ച്, വാട്ടർ ഗാർഡൻ സിറ്റി, ഹാർബർ റോ എന്നിവിടങ്ങളിൽ നടന്ന കരിമരുന്ന് പ്രകടന൦ കണ്ട് നിന്നവരുടെ മനം നിറച്ചു.ബഹ്റൈൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പുതുവത്സരാഘോഷത്തിനാണ് ആയിരങ്ങൾ ഇത്തവണ സാക്ഷിയായത്. അവന്യൂസ് പാർക്കിൽ രാത്രി 10 മുതൽ പുതുവത്സാരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.ഒപ്പം ഡിജെ ലോറെൻസോയുടെ മാസ്മരിക പ്രകടനനവും, ഡ്രോൺ ഷോയും , […]