ഒഐസിസി ആലപ്പുഴ കുടുംബസംഗമം നാളെ
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഒഐസിസി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഒഐസിസി കുടുംബാംഗങ്ങൾ പങ്കെടുക്കുന്ന കുടുംബസംഗമം നാളെ വൈകുന്നേരം 6 മണി മുതൽ സൽമാനിയ കലവറ റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് വിവിധ കലാ പരിപാടികളോടുകൂടി സംഘടിപ്പിക്കും. ഒഐസിസി ഗ്ലോബൽ, ദേശീയ നേതാക്കൾ പങ്കെടുക്കുമെന്ന് ഒഐസിസി ആലപ്പുഴ ജില്ലാ പ്രസിഡന്റ് മോഹൻ കുമാർ നൂറനാട്, ജില്ലാ ജനറൽ സെക്രട്ടറി ബൈജു ചെന്നിത്തല എന്നിവർ അറിയിച്ചു.