ബഹ്റൈനിൽ ആസ്വാദനത്തിന്റെ അനുഭൂതി ഒരുക്കി ഇന്തോ-ബഹ്‌റൈൻ നൃത്ത സംഗീതോത്സവം തുടരുന്നു.
മാനമ: കണ്ണിനും കാതിനും മനസ്സിനും ആസ്വാദനത്തിന്റെ അനുഭുതിയുമായാണ് ബഹ്റൈനിൽ ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ കേരളീയസമാജം സംഘടിപ്പിക്കുന്ന എട്ടുദിവസത്തെ നൃത്ത സംഗീതോത്സവമായ ഇന്തോ-ബഹ്‌റൈൻ നൃത്ത സംഗീതോത്സവം തുടരുന്നത്. മനാമയിലെ കേരളീയ സമാജം ഓഡിറ്റോറിയത്തിൽ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരനാണ് വെള്ളിയാഴ്ച പരിപാടി ഉദ്ഘാടനം ചെയ്തത്. വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങൾ കലാസ്വാദകരെ സംബന്ധിച്ചിടത്തോളം അക്ഷരാർഥത്തിൽ ഉത്സവദിനങ്ങളാണ്. ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫ, ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ, […]









