സ്‌പെയിനിലെ രാജാവുമായി മന്ത്രി മുഹമ്മദ് റിയാസ് കൂടിക്കാഴ്ച നടത്തി.
സ്‌പെയിനിൽ നടക്കുന്ന ലോകത്തെ രണ്ടാമത്തെ വലിയ ടൂറിസം മേളയായ ഫിത്തൂറിൽ ശ്രദ്ധേയ സാന്നിധ്യമായി കേരളം. കേരളത്തിന്റെ പ്രധാന ടൂറിസം വിപണികളിലൊന്നായ സ്‌പെയിനുമായുള്ള ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.സ്‌പെയിനിലെ ഫിലിപ്പ് ആറാമൻ രാജാവ് മാഡ്രിഡിൽ മേള ഉദ്ഘാടനം ചെയ്തു. മേളയിലെ ഇൻക്രെഡിബിൾ ഇന്ത്യ പവിലിയൻ സന്ദർശനവേളയിൽ ഫിലിപ്പ് ആറാമനും രാജ്ഞി ലെറ്റീസിയയുമായി കേരള പ്രതിനിധിസംഘത്തെ നയിക്കുന്ന മന്ത്രി പി എ മുഹമ്മദ് റിയാസ് സംവദിച്ചു.കേരള ടൂറിസം പവിലിയന്റെ ഉദ്ഘാടനം മന്ത്രിയും സ്‌പെയിനിലെ ഇന്ത്യൻ അംബാസഡർ ദിനേശ് പട്‌നായിക്കും ചേർന്ന് […]









