Business & Strategy

ബഹ്റൈൻ മലയാളി സെയിൽസ് ടീം (BMST) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്‌മ BMST രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഫെബ്രുവരി 16 വെള്ളിയാഴ്ച സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വച്ച് നടത്തിയ ക്യാമ്പിൽ നൂറിൽപരം അംഗങ്ങൾ രക്തം ദാനം ചെയ്തു. പ്രസിഡന്റ് സനിൽ കാണിപ്പയ്യൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ദിലീപ് മോഹൻ സ്വാഗതവും അഡ്വൈസറി ചെയർമാൻ സിജുകുമർ, വനിതാ വിംഗ് കൺവീനർ സ്മിത അഗസ്റ്റിൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ട്രഷറർ ആരിഫ് പോർക്കുളം ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും നന്ദിയും അറിയിച്ചു. ജോയിന്റ് […]
Read More

ബഹ്റൈൻ കേരളീയ സമാജം ഹൃസ്വ ചലച്ചിത്ര മേളയും അവാർഡ് നിശയും മാർച്ച്‌ ഒന്നിന് സംഘടിപ്പിക്കും

ബഹ്‌റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബ് അവാർഡ് നിശയും ഹൃസ്വ ചലച്ചിത്ര മേളയും മാർച്ച് ഒന്നിന് നടത്തും. സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആണ് പരിപാടി സംഘടിപ്പിക്കുക. ബഹ്‌റൈൻ പ്രവാസി കലാകാരന്മാർ നിർമ്മിച്ച ഇരുപത്തിരണ്ടോളം ചിത്രങ്ങളാണ് മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. പ്രശസ്ത ചലച്ചിത്ര സംവിധായകനും ഫെഫ്ക ഡയറക്ട്ടേഴ്‌സ് യൂണിയൻ ജനറൽസെക്രട്ടറിയുമായ ജി എസ് വിജയൻ, ഛായാഗ്രാഹകനും സംവിധായകനുമായ വിപിൻമോഹൻ, സംവിധായകനും കലാ സംവിധായകനും കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റി അംഗവുമായ റോയ് പി തോമസ്‌ എന്നിവരടങ്ങുന്ന […]
Read More

ഇൻഡോ-ഗൾഫ് ഇൻ്റർനാഷണൽ ത്രോബോൾ ചാമ്പ്യൻഷിപ്പ് 2024 വെള്ളിയാഴ്ച നടക്കും

ഇൻ്റർനാഷണൽ ത്രോബോൾ ഫെഡറേഷൻ – ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബുമായി സഹകരിച്ച് വനിതകൾക്കായി ‘ഇന്തോ-ഗൾഫ് ഇൻ്റർനാഷണൽ ത്രോബോൾ ചാമ്പ്യൻഷിപ്പ് 2024’ സംഘടിപ്പിക്കുന്നു . ഫെബ്രുവരി 23-വെള്ളിയാഴ്ച ഇന്ത്യൻ ക്ലബിൽ നടക്കുന്ന ആദ്യ ഇന്തോ-ഗൾഫ് ഇൻ്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ യു.എസ്.എ, ഇന്ത്യ, സൗദി അറേബ്യ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ടീമുകളാണ് പങ്കെടുക്കുന്നത്. ഈ ടൂർണമെൻ്റിൽ പങ്കെടുക്കാൻ ഇൻ്റർനാഷണൽ ത്രോബോൾ ഫെഡറേഷൻ്റെ ഉദ്യോഗസ്ഥരും റഫറിമാരും ഇന്ത്യയിൽ നിന്ന് എത്തുന്നതാണ് . ഫെബ്രുവരി 23 ന് ഉച്ചയ്ക്ക് 2 മണിക്ക് ഇന്ത്യൻ എംബസി […]
Read More

ഒ ഐ സി സി ആലപ്പുഴ ജില്ല കുടുംബ സംഗമം ഫെബ്രുവരി 23 ന്

ഒഐസിസി ആലപ്പുഴ ജില്ല കുടുംബ സംഗമം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 23 വെള്ളിയാഴ്ച വൈകിട്ട് 6 30ന് കലവറ റസ്റ്റോറൻറ് പാർട്ടി ഹാളിൽ വച്ച് ആണ് പരിപാടി നടത്തുക. ഒ ഐ സി സി ബഹ്റൈൻ ദേശീയ നേതാക്കൾ, ഫ്ലവേഴ്സ് ടിവി ടോപ് സിംഗർ സീസൺ 4 ഫെയിം അർജുൻ രാജ് , മലയാള മനോരമ D4 ഡാൻസ് ഫെയിം വൈഷ്ണവി രമേശ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. തരംഗ് മ്യൂസിക് ബഹ്റൈൻ്റെ കരോക്കെ ഗാനമേള, മിമിക്സ് പരേഡ്, സിനിമാറ്റിക് […]
Read More

ജി സി സി കലോത്സവം ഓഫീസ് തുറന്നു

സംസ്ഥാന സ്കൂൾ യുവജനോത്സവ മാതൃകയിൽ ബഹറൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ദേവ്ജി – ബി കെ എസ് ജിസിസി കലോത്സവത്തിന്റെ പുതിയ പതിപ്പിൻ്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു. കലോത്സവത്തിനു മുന്നോടിയായി നടന്ന പൊതുയോഗത്തിൽ സമാജം പ്രസിഡൻ്റ് പി.വി. രാധാകൃഷ്ണപിള്ള കലോത്സവം തീമിൻ്റെ പ്രകാശനവും തുടർന്ന് കലോത്സവ ഓഫീസിൻ്റെ ഉദ്ഘാടനവും നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ കലോത്സവത്തിൻ്റെ ജനറൽ കൺവീനർ നൗഷാദ് കലോത്സവ നടത്തിപ്പിനെക്കുറിച്ച് വിശദീകരിച്ചു. മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ മാർച്ച് ഒന്നിന് […]
Read More

ഫെഡ് ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് (FED Bahrain) സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 23 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ബഹ്‌റൈനിലെ പ്രമുഖ ഹോസ്പിറ്റലായ അൽ റബീഹ് മെഡിക്കൽ സെൻ്റർ മനാമയുമായി സഹകരിച്ച് ആണ് ക്യാമ്പ് നടത്തുന്നത്. ക്യാമ്പിൽ ഡോക്ടർ പി വി ചെറിയാൻ മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം നിർവഹിക്കും. ടോട്ടൽ കൊളസ്ട്രോൾ, FBS, യൂറിക് ആസിഡ്, ബ്ലഡ് പ്രഷർ, SPO2, ബിഎംഐ, പൾസ് റേറ്റ് എന്നിവ ക്യാമ്പിൽ […]
Read More

യൂത്ത് ഫെസ്റ്റ് 2024 ദീപശിഖാ പ്രയാണത്തിന് ഗുദയ്ബിയ ഏരിയ കമ്മറ്റി സ്വീകരണം നൽകി

ഐ വൈ സി സി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2024 ന്റെ പ്രചാ രണത്തിന്റെ ഭാഗമായി നടത്തുന്ന ദീപശിഖ പ്രയാണത്തിന് സ്വീകരണം നൽകി. മനാമ ഏരിയയിൽ നിന്നും എത്തിയ ദീപശിഖ ഗുദയ്ബിയ ഏരിയ പ്രസിഡന്റ് രജീഷ് മഠത്തിലിന് മനാമ ഏരിയ പ്രസിഡന്റ് ഷംഷാദ് കാക്കൂർ കൈമാറി. ഏരിയ സെക്രട്ടറി ലിനീഷ്, ട്രഷറർ ഷിഹാബ് അലി എന്നിവർ നേതൃത്വം നൽകി. ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ, ദീപശിഖ കോഡിനേട്ടർസ് […]
Read More

സിപിഐ (എം) പട്ടിക: 12 ഇടത്തും ഓരോ പേര് മാത്രം, മൂന്നിടത്ത് അന്തിമതീരുമാനം സംസ്ഥാനനേതൃത്വത്തിന് വിട്ടു

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാർത്ഥി പട്ടികക്ക് രൂപമായി. കണ്ണൂരിൽ എം വി ജയരാജനും വടകരയിൽ കെ കെ ശൈലജയും പത്തനംതിട്ടയിൽ ടി എം തോമസ് ഐസകും മത്സരിക്കും. എ വിജയരാഘവൻ പാലക്കാടും മന്ത്രി കെ രാധാകൃഷ്ണൻ ആലത്തൂരും സ്ഥാനാർഥിയാകും. എറണാകുളം, പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലെ സ്ഥാനാർഥിത്വത്തിൽ ധാരണയായിട്ടില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പതിനഞ്ചിൽ 12 മണ്ഡലങ്ങളിലും സ്ഥാനാർത്ഥിയുടെ ഒറ്റ പേരിലേക്ക് സിപിഐഎം എത്തിക്കഴിഞ്ഞു. ജില്ലാ സെക്രട്ടറിമാർ, എംഎൽഎമാർ, മുൻമന്ത്രിമാർ, എംപിമാർ എന്നിവരെ എല്ലാം അണി നിരത്തിയാണ് സിപിഐഎമ്മിൻ്റെ സ്ഥാനാർത്ഥി […]
Read More

എൻ. കെ പ്രേമചന്ദ്രൻ കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി; പ്രഖ്യാപനവുമായി ഷിബു ബേബി ജോൺ

എൻ. കെ പ്രേമചന്ദ്രൻ വീണ്ടും കൊല്ലം ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയാവും. ആർ എസ് പി സംസ്ഥാന സമിതി ഏകകണ്ഠമായി പറഞ്ഞ പേരാണ് പ്രേമചന്ദ്രന്റേതെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. രാജ്യത്തിന് തന്നെ മാതൃകയായി പാർലമെൻ്റിൽ പ്രവർത്തിച്ച എംപിയാണ് പ്രേമചന്ദ്രൻ. അദ്ദേഹം മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ എത്തിച്ചുവെന്നും നിരവധി അപവാദ പ്രചരണങ്ങളെ അതിജീവിച്ചാണ് ഇവിടെവരെ എത്തിയതെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി. കേരളത്തിൽ ധാർമികതയുടെ അംശം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഭരണമാണ് നടക്കുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വരുന്നത് ആരോപണങ്ങൾ […]
Read More

ബാഡ്മിന്റണ്‍ ഏഷ്യ ടീം ചാമ്പ്യന്‍ഷിപ്പ്; ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വനിതകള്‍ക്ക് സ്വര്‍ണം

ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണ്ണം. ചരിത്രത്തിലാദ്യമായാണ് ഇന്ത്യൻ വനിതകൾ ഏഷ്യൻ ബാഡ്മിന്റണിന്റെ ചാമ്പ്യന്മാരാകുന്നത്. ഫൈനലിൽ തായ്‌ലൻഡ് ടീമിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ സുവർണ നേട്ടം ആഘോഷിച്ചത്. രണ്ട് മത്സരങ്ങൾ തായി സംഘം വിജയിച്ചപ്പോൾ മൂന്ന് മത്സരങ്ങളിൽ ഇന്ത്യ ജയം ആഘോഷിച്ചു. ആദ്യ മത്സരത്തിൽ ഇന്ത്യയുടെ പി വി സിന്ധു തായ്‍ലാൻഡിന്റെ സുപാനിഡ കാറ്റേതോംഗിനെ നേരിട്ടു. നേരിട്ടുള്ള ഗെയിമുകൾക്ക് സിന്ധു തായ് താരത്തെ പരാജയപ്പെടുത്തി. 21-12, 21-12 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ വിജയം. രണ്ടാം മത്സരത്തിൽ […]
Read More