Business & Strategy

ബഹ്റൈൻ കേരളീയ സമാജത്തിൽ പുലിച്ചമയ പ്രദർശനം ആരംഭിച്ചു.

ബഹ്റൈൻ കേരളീയ സമാജത്തിൽ വെള്ളിയാഴ്ച അരങ്ങേറുന്ന പുലിക്കളിയുടെ ഭാഗമായി പുലിക്കളിക്കായി തയ്യാറാക്കിയ വിവിധ ചമയങ്ങളുടെ പ്രദർശനം സമാജം ബാബു രാജൻ ഹാളിൽ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.ബുധനാഴ്ചയും വ്യാഴായ്ചയും നടക്കുന്ന പ്രദർശനം പൊതു ജനങ്ങൾക്ക് കാണാനുള്ള സൗകര്യമൊരുക്കിട്ടുണ്ടെന്ന് സമാജം ഭാരവാഹികൾ പി.വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.
Read More

ബഹ്‌റൈൻ സെൻറ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളി ഭാരവാഹികൾ ഇന്ത്യൻ അംബാസിഡറെ കണ്ടു

ബഹ്‌റിനിൽ പുതുതായി നിയമിതനായ ഇന്ത്യൻ അംബാസിഡർ  വിനോദ് കെ ജേക്കബുമായി ബഹ്‌റൈൻ സെന്റ്. പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി മാനേജിങ് കമ്മറ്റി ഭാരവാഹികൾ കൂടികാഴ്ച നടത്തി . റവ. ഫാ. സഞ്ജയ്‌ ബാബു, സെക്രട്ടറി സന്തോഷ്‌ ആൻഡ്രൂസ് ഐസക്ക്, ട്രഷറർ ബൈജു പി. എം., ജോയിന്റ് സെക്രട്ടറി മനോഷ് കോര, മാനേജിങ് കമ്മറ്റി മെമ്പർ പ്രതീഷ് മാത്യു എന്നിവർ ഇന്ത്യൻ കൂടിക്കാഴ്ചയിൽ പങ്കെടുക്കുകയും പുതുതായി നിയമിതനായ ഇന്ത്യൻ സ്ഥാനപതിക്ക് ആശംസകൾ നേരുകയും ചെയ്തു.
Read More

ബഹ്‌റൈൻ ഉൾപ്പെടെ 6 ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഏകീകൃത ടൂറിസ്റ്റ് വിസ ഉടന്‍ നടപ്പിലാക്കും

മനാമ: ആറു ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഏകീകൃത ടൂറിസ്റ്റ് വിസ ഉടന്‍ നടപ്പിലാക്കാന്‍ തീരുമാനം. അബൂദാബിയില്‍ നടന്ന ഫ്യൂച്ചര്‍ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.ഒറ്റ വിസ കൊണ്ട് ടൂറിസ്റ്റുകള്‍ക്ക് ആറ് ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാനുള്ള അവസരം ഉടനുണ്ടാകുമെന്ന് യുഎഇ സാമ്പത്തിക കാര്യമന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അറിയിച്ചു. ടൂറിസം മേഖലയില്‍ സൗദി അറേബ്യക്കുണ്ടായ കുതിപ്പ് ഉച്ചകോടിയില്‍ ചര്‍ച്ചയായി. നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ ടൂറിസ്റ്റ് വിസ പ്രകാരം ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും സ്വതന്ത്രമായി ജിസിസി രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താമെന്നും […]
Read More

ബഹ്റൈൻ പ്രതിഭ 29-മത് കേന്ദ്ര സമ്മേളനം : റിഫ മേഖല സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു.

മനാമ: ഡിസംബർ 15 ന് നടക്കുന്ന പ്രതിഭയുടെ ഇരുപത്തി ഒമ്പതാം കേന്ദ്രസമ്മേളനത്തിന്റെ മുന്നോടിയായി 2023 ഒക്ടോബർ 20 ന് സ: ബബീഷ് നഗറിൽ വെച്ച് നടക്കുന്ന പ്രതിഭ റിഫ മേഖല സമ്മേളനം വിജയിപ്പിക്കാൻ വേണ്ടി സ്വാഗത സംഘം നിലവിൽ വന്നു.റിഫ തറവാട്ടിൽ നടന്ന സ്വാഗത സംഘ രൂപീകരണ യോഗത്തിൽ മേഖല സെക്രട്ടറി മഹേഷ്‌ കെ വി സ്വാഗതം പറഞ്ഞു.മേഖല പ്രസിഡണ്ട്‌ ഷിബു ചെറുതുരുത്തി അധ്യക്ഷനായിരുന്നു.പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ്‌ പതേരി യോഗം ഉദ്ഘാടനം ചെയ്തു.ചന്ദ്രൻ പിണറായി ചെയർമാനും […]
Read More

ബി എം ബി എഫ് ഹെൽപ്പ് ആൻഡ് ഡ്രിങ്ക് സമാപനസമ്മേളനം സെപ്റ്റംബർ 29 ന്

മനാമ:കഴിഞ്ഞ ഒമ്പത് വർഷകാലമായി ബഹ്റൈനിലെ നിരവധി തൊഴിലിടങ്ങളിൽ തൊഴിലാളികൾക്ക് ആശ്വാസമായ പ്രവർത്തനങ്ങൾ ഒരുക്കി സജീവ സാന്നിധ്യമായി തുടരുന്ന മലയാളി ബിസിനസ് ഫോറ൦ നടത്തി വരുന്ന ”ബി.എം.ബി.എഫ് ഹെൽപ്പ് ആൻഡ് ഡ്രിങ്ക് 2023” ന്റെ സമാപന സമ്മേളനം സെപ്റ്റംബർ 29ന് വെള്ളിയാഴ്ച ആയിരത്തോളം തൊഴിലാളികൾ ജോലി ചെയ്യുന്ന തൂബ്ലി സിബാർക്കോ തൊഴിലിടങ്ങളിലാണ് ഒരുക്കിയിരിക്കുന്നത്.ബി എം ബി എഫ് ഹെൽപ് ആൻഡ് ഡ്രിങ്ക് അതിൻ്റെ ഒമ്പതാം വർഷമായ 2023-ൽ 77 ദിവസങ്ങൾ പൂർത്തീകരിക്കുന്നതോടു കൂടിയാണ് വെള്ളിയാഴ്ചയോടെ സമാപനം കുറിക്കുന്നത് രാവിലെ […]
Read More

“കുഞ്ഞിച്ചിരുതേയി” ആൽബ൦ ഓഡിയോ ലോഞ്ച് ഇന്ന് (സെപ്തംബര് 26) ന്

മനാമ: റയാൻ എന്റർടൈൻമെന്റും മിന്നൽ ബീറ്റ്സ് ബഹ്റൈനും ചേർന്ന് നിർമ്മിക്കുന്ന കുഞ്ഞിച്ചിരുതേയി എന്ന ആൽബത്തിന്റെ ഓഡിയോ ലോഞ്ച് സെപ്തംബര് 26 ന് ബഹ്റൈനിലെയും കേരളത്തിലേയും പ്രമുഖ വ്യക്തികളുടെ ഫെയ്സ്ബുക്ക് എക്കൗണ്ട് വഴി റിലീസ് ചെയ്യുന്നു. ബഹ്റൈൻ സമയം വെകുന്നേര൦ 5:00 മണിക്കും, ഇന്ത്യൻ സമയം വെകുന്നേര൦ 7:30നുമാണ് റിലീസ് മിന്നൽ ബീറ്റ്സ് മ്യൂസിക് ബാന്റിലെ അംഗമായ ലിജോ ഫ്രാൻസീസ് എഴുതിയ വരികൾക്ക് സംഗീതം നിവഹിച്ച് ആലപിച്ചിക്കുന്നത് ഐഡിയ സ്റ്റാർ സിംങ്ങറീലുടെ പ്രശസ്തനായ ദീപക് ജെ ആർ ആണ്.റയാൻ […]
Read More

ഗുരുദേവ സോഷ്യൽ സൊസൈറ്റി ശ്രീനാരായണഗുരുദേവൻ്റെ 96 മത് മഹാസമാധി ദിനം ആചരിച്ചു.

സൽമാനിയ കാനു ഗാർഡനിൽ സ്ഥിതിചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ശ്രീനാരായണ ഗുരുദേവൻ്റെ 96 മത് മഹാസമാധി ദിനം സൊസൈറ്റി ഹാളിൽ”ഗുരു പൗർണമി” എന്ന പേരിൽ പ്രമുഖ വാഗ്മിയും, അധ്യാപകനും, പ്രഭാഷകനുമായ ശ്രീ. ബിജു പുളിക്കലേടത്ത് വിശിഷ്ട അതിഥിയായി നേതൃത്വം നൽകി കൊണ്ട് മൂന്നുദിവസം നീണ്ടു നിന്ന പ്രഭാഷണ പരമ്പരയോടുകൂടി ആചരിച്ചു. ഗുരുവിൻ്റെ സന്ദേശങ്ങൾ ഗുരുഭക്തരിലേക്ക് പകർന്നു നൽകിക്കൊണ്ട് ഗുരുദേവ വിശ്വാസികളെ അദ്ദേഹത്തിൻ്റെ ശബ്ദമാധുര്യത്തിൽ ഗുരുദേവൻ്റെ വചനങ്ങളും, കൃതികളും, വിവരിച്ച് ജി എസ് എസ്  നെ ഭക്തി സാന്ദ്രമാക്കുകയും […]
Read More

റവ. ഫാ : അലക്സാണ്ടർ ജെ. കുരിയന് സ്വീകരണം

ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോസ് കത്തീഡ്രലിൽ എക്യൂമെനിക്കൽ കോൺഫെറെൻസിനും ടീനേജെഴ്സ് കൗണ്സിലിംഗിനും നേതൃത്വം നൽകുവാനായി എത്തിച്ചേർന്ന മലങ്കര സഭയുടെ സീനിയർ വൈദികനും അമേരിക്കൻ പ്രസിഡന്റ് ഓഫിസ് ഓഫ് ഗവൺമന്റ്‌ വൈഡ് പോളിസി എക്സിക്യൂട്ടീവ് ഡയറക്ടറും ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററും കൂടിയായ റവ. ഫാ. അലക്സാണ്ടർ ജെ. കുരിയനെ ഇടവക വികാരി റവ. ഫാ സുനില്‍ കുര്യന്‍ ബേബി, ട്രസ്റ്റി ശ്രീ ജീസണ്‍ ജോര്‍ജ്ജ്, സെക്രട്ടറി ശ്രീ ജേക്കബ് പി. മാത്യൂ എന്നിവര്‍ ചേർന്ന് എയർപോർട്ടിൽ സ്വീകരിക്കുന്നു.
Read More

ബഹ്റൈൻ പ്രതിഭ ഇരുപത്തിയൊമ്പതാമത് കേന്ദ്ര സമ്മേളന ലോഗോ ക്ഷണിക്കുന്നു.

ബഹ്റൈനിലെ സാമൂഹിക കലാ സാംസ്ക്കാരിക ജീവകാരുണ്യ കായിക രംഗത്ത് ശബ്ദമില്ലാത്തവൻ്റെ ശബ്ദമായി കഴിഞ്ഞ നാല്പത് വർഷമായി പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണ് ബഹ്റൈൻ പ്രതിഭ. പവിഴ ദ്വീപിലെ പ്രവാസി കൂട്ടായ്മയിൽ അഗ്രഗണ്യരായ ബഹ്റൈൻ പ്രതിഭയുടെ ഇരുപത്തിയൊമ്പതാമത് കേന്ദ്ര സമ്മേളനം ഡിസംബർ മാസം 15 ന് സഖാവ് കൊടിയേരി ബാലകൃഷ്ണൻ നഗറിൽ വെച്ച് നടക്കുകയാണ്. സമ്മേളനത്തിന് അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നതായും.(ബഹ്റൈന് പുറത്തുള്ളവർക്കും അയക്കാവുന്നതാണ്) ഒക്ടോബർ 3 ന് മുമ്പ് അയച്ച് കിട്ടുന്നവയിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് ഉചിതമായ സമ്മാനം നൽകുന്നതാണെന്നും പ്രതിഭ […]
Read More

പാക്‌ട് – പൊന്നോണം: ഓണാഘോഷം അവിസ്മരണീയമാക്കി പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ

പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർവർഷം തോറും സംഘടിപ്പിക്കാറുള്ള “പാക്ട് ഓണം”, ഈ വർഷം ക്രൗൺ പ്ലാസ കോൺഫറൻസ് ഹാളിൽ അതിഗംഭീരമായിആഘോഷിച്ചു. കലാസ്വാദകർക്കും സദ്യ പ്രേമികൾക്കും പാക്ട് അംഗങ്ങൾക്കും മികച്ച ഒരു ഉത്സവാനുഭവം എന്ന നിലയിൽ അവിസ്മരണീയമായി. പ്രൗഢ ഗംഭീരമായ ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ശ്രീ ഇജാസ് അസ്‌ലം, ബഹ്‌റിനിലെ ബിസിനസ് ഐക്കണായ പമ്പാവാസൻ നായർ, പാലക്കാട് പ്രവാസി സെന്റർ വൈസ് പ്രസിഡന്റ് ശശി ചെമ്പനക്കാട്, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ , […]
Read More