ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ പുരസ്‌കാരം ബഹ്‌റൈൻ ദേശീയ വിമാന കമ്പനിയായ ഗൾഫ് എയറിന്.
2022 ലെ സ്‌കൈ ട്രാക്‌സ് വേൾഡ് എയർലൈൻ അവാർഡെന്ന അന്താരാഷ്ട പുരസ്‌കാരമാണ് ഗൾഫ് എയർ കരസ്ഥമാക്കിയത്. ലണ്ടനിലെ ലാങ്ഹാം ഹോട്ടലിൽ വച്ചാണ് അവാർഡ് സമ്മാനിച്ചത് .യാത്രക്കാര്‍ക്ക് കൂടുതല്‍ മികച്ച സേവനങ്ങള്‍ നല്‍കുന്നതിന് 2018ല്‍ ഗള്‍ഫ് എയര്‍ ആരംഭിച്ച പദ്ധതിയുടെ വിജയമാണ് പുരസ്കാര നേട്ടത്തിലേക്ക് നയിച്ചത്.അതിൽ തന്നെ കഴിഞ്ഞ വര്‍ഷങ്ങളില്‍ എയർ ലൈൻ കൈവരിച്ച സേവനമികവ് പരിഗണിച്ചാണ് പുരസ്കാരത്തിന് അർഹമായത്.യാത്രക്കാർക്ക് നൽകി വരുന്ന സേവനങ്ങൾ അടക്കം വിവിധ മേഖലകളില്‍ ഗള്‍ഫ് എയര്‍ പുരോഗതി കൈവരിച്ചതായും പുരസ്കാര നിര്‍ണയ സമിതിയും […]









