BMC News Desk

ബഹ്റൈൻ മലയാളി സെയിൽസ് ടീം (BMST) ഓണം ആഘോഷിച്ചു.

മനാമ: ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽ ടീം BMSTയുടെ ആഭിമുഖ്യത്തിൽ നിരവധി കലാപരിപാടികളോടെ പൊന്നോണം 2022 എന്നപേരിൽ ഓണാഘോഷം സംഘടിപ്പിച്ചു . അദ്ലിയ ബാൻ സാങ് തായ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ചെണ്ട മേളത്തോട് കൂടി മാവേലിയെ എതിരേറ്റു. തിരുവാതിരക്കളിയും ഓണപ്പാട്ടുകളും നൃത്ത നൃത്യങ്ങളും കൊണ്ട് പരിപാടി വർണാഭമാക്കി.പ്രസിഡൻ്റ് സിജു കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്റൈൻ ICRF ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. കൂടാതെ […]
Read More

പ്രവാസികളുടെ ജീവിത ശൈലിയിൽ കാതലായ മാറ്റം അനിവാര്യം ; ഡോ. ജൂലിയൻ ജോണി

മനാമ: ഹൃദയ സംബന്ധമായ രോഗങ്ങൾ കുറക്കാൻ നമ്മുടെ ജീവിത ശൈലിയിൽ കാതലായ മാറ്റം അനിവാര്യമാണെന്ന് പ്രമുഖ ഹ്രദയാരോഗ്യ വിദഗ്‌ധനും കിംസ് ഹോസ്‌പിറ്റലിലെ കാർഡിയോളജി സ്പെഷ്യലിസ്റ്റുമായ ഡോ. ജൂലിയൻ ബോണി അഭിപ്രായപ്പെട്ടു. ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി സഹകരിച്ചു നടത്തുന്ന തണലാണ് കേമ്പയിനിന്റെ ഭാഗമായി മുഹറഖ് ഏരിയ സംഘടിപ്പിച്ച സ്നേഹ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളിൽ ഹൃദയാഘാതവും ഹാർട്ട് അറ്റാക്കും വർധിച്ചു വരുന്നതിന്റെ കാരണം അശാസ്ത്രീയമായ രീതിയിലുള്ള ഭക്ഷണരീതിയും ഉറക്കക്കുറവും ആണ്. കാർബോ ഹൈഡ്രേറ്റ്, സോഡിയം ബൈ […]
Read More

സൗദിയുടെ കായിക ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി പെൺകുട്ടി ദേശീയ ഗെയിംസിന്‍റെ ഭാഗമാകുന്നു

റിയാദ്: സൗദിയുടെ കായിക ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി പെൺകുട്ടി ദേശീയ ഗെയിംസിന്‍റെ ഭാഗമാകുന്നു.സൗദി ദേശീയ ഗെയിംസിലാണ് മലയാളിയായ കൊടുവള്ളിക്കാരി ഖദീജ നിസയുമുള്ളത്. 44 കായിക ഇനങ്ങളിൽ സഊദിയിലെ താരങ്ങൾ ഏറ്റുമുട്ടുമ്പോൾ ബാഡ്മിന്‍റൺ വ്യക്തിഗത ചാമ്പ്യൻഷിപ്പിലാണ് 16 കാരി ഖദീജ നിസ പോരാടാനെത്തുന്നത്. രണ്ടര മാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സൗദിയിലെയും വിദേശത്തെയും താരങ്ങളോട് ഏറ്റുമുട്ടിയാണ് ഖദീജ നിസ ഈ നേട്ടം സ്വന്തമാക്കിയത്.സൗദിയിൽ ജനിച്ച വിദേശികൾക്കും ഗെയിംസിൽ പങ്കാളികളാകാം എന്ന ഇളവാണ് ഖദീജ നിസക്ക് സഹായകമായത്. […]
Read More

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഫുട്ബോൾ ടൂർണ്ണമെന്റിൽ വിജയികളായി ഷോസ്റ്റോപ്പേഴ്സ് .

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഒളിമ്പ്യൻ അബ്ദുൾറഹ്മാൻ റോളിംഗ്, ട്രോഫിക്കു വേണ്ടിയുള്ള ഫുട്ബോൾ ടൂർണ്ണമെൻറ് സമാപിച്ചു. രണ്ട് ദിവസങ്ങളിലായി ബഹ്റൈൻ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ കീഴിലുള്ള എട്ട് ടീമുകൾ മാറ്റുരച്ച മൽസരങ്ങളിൽ,ഷോസ്റ്റോപ്പേഴ്സ്‌ ആണ് വിജയം കരസ്ഥമാക്കിയത്. ഫൈനലിൽ ഷോ സ്റ്റോപ്പേഴ്സ് എഫ്.സി അൽ കേരളാവി എഫ് സി യുമായാണ് ഏറ്റുമുട്ടിയത്.വ്യാഴാഴ്ച വൈകിട്ട് ഹൂറ അൽ തീൽ സ്റ്റേഡിയത്തിൽ ബഹ്റൈൻ ഇന്ത്യൻ എംബസി സെക്കൻറ് സെക്രട്ടറി രവിശങ്കർ ശുക്ല ഫുട്ബാൾ ടൂർണ്ണമെന്റ് കിക്കോഫ് ചെയ്തു. ബഹ്റൈൻ മീഡിയ സിറ്റി […]
Read More

സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ.

ന്യൂഡൽഹി: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ത്യ സന്ദർശിക്കുന്നു. അടുത്ത മാസം പകുതിയോടെ ഇന്ത്യ സന്ദർശിക്കുമെന്നാണ് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്തോനേഷ്യയിലേക്കുള്ള യാത്രാമധ്യേ ന്യൂഡൽഹിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണം അനുസരിച്ച് ഇന്ത്യയിൽ എത്തുന്ന മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ  പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തും. ഏതാനും മണിക്കൂറുകൾ മാത്രമായിരിക്കും സന്ദർശനം എന്നാണ് വിവരം. ഉക്രെയ്നിലെ റഷ്യൻ യുദ്ധം, ഇന്ത്യയോ സഊദി അറേബ്യയോ ചേരാത്ത പാശ്ചാത്യ സഖ്യ ഉപരോധം എന്നിവയെ […]
Read More

ചരിത്രം കുറിച്ച് ഐ എസ് ആർ ഒ; ജിഎസ്എൽവി മാർക്ക് 3 വിക്ഷേപിച്ചു.

ന്യൂഡൽഹി: 36 ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള ഐ എസ് ആർ ഒയുടെ ജിഎസ്എൽവി മാർക്ക് ത്രീ വിക്ഷേപിച്ചു.ചരിത്രദൗത്യമായ ജിഎസ്എൽവി 3ന്റെ ചരിത്ര വിക്ഷേപണം വിജയകരമെന്ന്‌ ഐഎസ്ആർഒ. ഒറ്റയടിക്ക് 5400 കിലോയുടെ 36 ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ട് ജിഎസ്എൽവി മാർക്ക് ത്രീ അർധരാത്രി 12.07നാണ് വിക്ഷേപിച്ചത്. നെറ്റ്‌വർക്ക് ആക്‌സസ് അസോസിയേറ്റഡ് ലിമിറ്റഡിന്റെ (വൺവെബ്) 36 ചെറിയ ബ്രോഡ്‌ബാൻഡ് കമ്മ്യൂണിക്കേഷൻ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ഇസ്രോയെ സംബന്ധിച്ച് ഏറെ നിർണായകവും വാണിജ്യ വിക്ഷേപണ രംഗത്തെ പുതിയ ചുവടുവെപ്പും കൂടിയാണ് ഈ ദൗത്യം. കാരണം, ചരിത്രത്തിൽ […]
Read More

സഊദി ഊർജ മന്ത്രി ഇന്ത്യയിൽ; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വർധിപ്പിക്കും.

ന്യൂ ഡൽഹി: സഊദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ ഇന്ത്യയിൽ. സന്ദർശന വേളയിൽ അബ്ദുൽ അസീസ് രാജകുമാരൻ ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തി. സഊദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം വർധിപ്പിക്കുന്നതിനെക്കുറിച്ചും അവർ തമ്മിലുള്ള സംയുക്ത സഹകരണത്തിനുള്ള അവസരങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. പെട്രോളിയം മന്ത്രി ഹർദീപ് സിങ്, വൈദ്യുതി മന്ത്രി രാജ് കുമാർ സിങ് ഇന്ത്യൻ വ്യവസായ മേഖലയിലെ നിരവധി നേതാക്കളുമായി ചർച്ച നടത്തി.
Read More

ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ സ്റ്റുഡന്റസ് കൗൺസിൽ സ്ഥാനമേറ്റു.

മനാമ: പുതുതായി തിരഞ്ഞെടുത്ത സ്‌കൂൾ പ്രിഫെക്ട്‌മാരുടെ സ്ഥാനാരോഹണ  ചടങ്ങ് ബുധനാഴ്ച ഇന്ത്യൻ സ്‌കൂൾ  റിഫ കാമ്പസ്  ഓഡിറ്റോറിയത്തിൽ നടന്നു. വിദ്യാർത്ഥികൾക്ക്  സ്‌കൂൾ തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ള  അവസരമാണ് ഇതിലൂടെ കൈവരുന്നത്.  സ്‌കൂൾ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം-അക്കാദമിക്‌സ്   മുഹമ്മദ് ഖുർഷിദ് ആലം, പ്രിൻസിപ്പൽ പമേല സേവ്യർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ   പങ്കെടുത്തു. ഹെഡ് ബോയ് ആൽവിൻ കുഞ്ഞിപറമ്പത്ത്, ഹെഡ് ഗേൾ മറിയം അഹമ്മദ് ഫാത്തി ഇബ്രാഹിം,  അസി. ഹെഡ് ബോയ് ബ്ലെസ്വിൻ ബ്രാവിൻ, അസി. ഹെഡ് […]
Read More

കെഎംസിസി ബഹ്‌റൈൻ വയനാട് : ഹരിതം 22 പ്രവര്‍ത്തന സംഗമം ശനിയാഴ്ച്ച.

കെ എം സി സി ബഹ്റൈന്‍ വയനാട് ജില്ല കമ്മിറ്റി ഹരിതം 22 എന്ന ശീര്‍ഷകത്തില്‍ പ്രവര്‍ത്തന സംഗമം 22/10/22ന് ശനിയാഴ്ച്ച രാത്രി 7 മണിക്ക് മനാമ കെ എം സി സി ആസ്ഥാന മന്ദിരത്തിലെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കും. സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ (സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ്) നേതൃത്വം നൽകുന്ന പ്രാര്‍ത്ഥനയോടെ പരിപാടികൾക്ക് തുടക്കമാകും.കെ എം സി സി ബഹ്റൈന്‍ പ്രസിഡന്‍റ് ഹബീബ് റഹ്മാന്‍ സാഹിബ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ […]
Read More

കോഴിക്കോട് ഫെസ്റ്റ് ഇന്ന്; അഡ്വ: ടി. സിദ്ധിക്കിനേയും ,അഡ്വ. പ്രവീൺ കുമാറിനേയും ബഹ്‌റൈൻ വിമാനത്താവളത്തിൽ സ്വീകരിച്ചു.

ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചിന്തൻ ശിബിർ നോട്‌ അനുബന്ധിച്ച് ഇന്ന്, വെള്ളിയാഴ്ച (21.10.22) വൈകുന്നേരം 6 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടക്കുന്ന കോഴിക്കോട് ഫെസ്റ്റ് 2022ൽ പങ്കെടുക്കാൻ എത്തിച്ചേർന്ന കെ പി സി സി വർക്കിംഗ്‌ പ്രസിഡന്റ്‌ അഡ്വ ടി. സിദ്ധിക്ക് എം എൽ എ, കോഴിക്കോട് ഡി സി സി പ്രസിഡന്റ്‌ അഡ്വ. പ്രവീൺ കുമാർ എന്നിവർക്ക് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൽകിയ സ്വീകരണം നൽകി. ബഹ്‌റൈൻ മീഡിയ […]
Read More