BMC News Desk

ബഹ്‌റൈൻ ഈസ്റ്റ്‌ റിഫാ ഏരിയ കെഎംസിസി കമ്മിറ്റി ഒക്ടോബർ മുതൽ ഡിസംബർ വരെ.

ബഹ്‌റൈൻ ഈസ്റ്റ്‌ റിഫാ ഏരിയ കെഎംസിസി കമ്മിറ്റി ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ വിവിധ പരിപാടികളോടെയാണ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ അബ്‌ദുറഹ്‌മാൻ രണ്ടത്താണി സാഹിബ് മുഖ്യ അതിഥിയായി പങ്കെടുക്കും.വെള്ളിയാഴ്ച ( 07/10/2022) രാത്രി 8മണിക്ക്,സി എച്ഛ് അനുസ്മരണവും, ത്രയിമാസ ക്യാമ്പ് ഉദ്‌ഘാടനവും റിഫ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ (സമസ്ത മദ്രസ്സ ഡെൽമൻ ബേക്കറിക്ക് സമീപമാണ്) സംഘടിപ്പിക്കുന്നത്. ഐഎംസി മെഡിക്കൽ സെന്ററുമായി സഹകരിച്ചു മെഡിക്കൽ ക്യാമ്പ്, ഏകദിന വോളിബാൾ മത്സരം, ഏകദിന ഫുട്ബോൾ മത്സരം […]
Read More

ശ്രദ്ധേയമായി “സംസ്കൃതി ശബരീശ്വരം വിഭാഗ് “ഓണോത്സവം 22”

സംസ്കൃതി ബഹ്‌റൈൻ ശബരീശ്വരം വിഭാഗ് ഓണോത്സവം 22 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ സ്കൂൾ റിഫാ ക്യാമ്പസിൽ സെപ്റ്റംബർ 30 ന് വെള്ളിയാഴ്ച കാലത്ത് 9 മണി മുതൽ വൈകുന്നേരം 5 മണി വരെ നടന്ന ഓണാഘോഷത്തിൽ വിവിധ യൂണിറ്റുകളുടെ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. സംസ്കൃതി ശബരീശ്വരം ഭാഗിന് കീഴിലെ വിവിധ യൂണിറ്റുകൾ പങ്കെടുത്ത പൂക്കള മത്സരം ശ്രദ്ധേയമായി. ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ കൗൺസിൽ (കെ സി ഇ സി ) പ്രസിഡണ്ട് […]
Read More

കൊച്ചിൻ കലാഭവൻറെ അങ്കമാലി ഫ്രാഞ്ചൈസ് പ്രവർത്തനമാരംഭിച്ചു.

ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, കർണാട്ടിക് മ്യൂസിക്, സുംബാ ഡാൻസ് എന്നിവയിൽ പരിശീനത്തിനുള്ള സൗകര്യവുമായാണ് കരയാംപറമ്പ് എളവൂർ കവലയ്ക്ക് സമീപമുള്ള സ്പ്രിംഗ്ഫീൽഡ് കെട്ടിടത്തിൻറെ ഒന്നാം നിലയിൽ കൊച്ചിൻ കലാഭവന്റെ അങ്കമാലി ഫ്രാഞ്ചൈസ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഫ്രാഞ്ചൈസിന്റെ ഔപചാരികമായ ഉദ്ഘാടനം അങ്കമാലി എംഎൽഎ . റോജി എം ജോൺ നിർവഹിച്ചു. കൊച്ചിൻ കലാഭവൻ പ്രസിഡണ്ട് ഫാദർ ചെറിയാൻ വിശിഷ്ട അതിഥിയായി. കൊച്ചിൻ കലാഭവൻ സെക്രട്ടറി കെ എസ് പ്രസാദ്, ട്രഷറർ അലി അക്ബർ, കറുകുറ്റി പഞ്ചായത്ത് പ്രസിഡണ്ട് ലതിക […]
Read More

ഗുരുദേവ സോഷ്യൽ സോഷ്യൽ സൊസൈറ്റിയിൽ വിദ്യാരംഭം സംഘടിപ്പിച്ചു.

ബഹ്‌റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വർഷം തോറും നടക്കാറുള്ള വിദ്യാരംഭം ഇന്ന് വിജയദശമി ദിനത്തിൽ നടത്തപ്പെട്ടു. ബഹ്‌റൈൻ അൽഹിലാൽ ഹോസ്പിറ്റലിലെ സീനിയർ ന്യൂറോളജിസ്റ് ഡോക്ടർ രൂപ്ചന്ദ് ചടങ്ങുകൾക്ക് നേതൃത്വം നൽകി.. പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിൽ രാവിലെ 05:30 മുതൽ നടന്ന ചടങ്ങുകളിൽ നിരവധി കുട്ടികൾ അറിവിന്റെ ആദ്യക്ഷരം കുറിച്ചു.
Read More

2022ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം 3 പേർക്ക്.

2022ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം 3 പേർക്ക്. അലൈൻ ആസ്പെക്റ്റ്, ജോൺ എഫ് ക്ലോസർ, ആന്റൺ സീലിംഗർ എന്നിവർക്കാണ് പുരസ്ക്കാരം. ബുധനാഴ്ച രസതന്ത്ര മേഖലയിലും വ്യാഴാഴ്ച സാഹിത്യത്തിനുമുള്ള അവാർഡുകൾ പ്രഖ്യാപിക്കും. ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം വെള്ളിയാഴ്ചയും സാമ്പത്തിക മേഖലയിലെ സമ്മാനം ഒക്ടോബർ 10 നും പ്രഖ്യാപിക്കും. അലൈൻ ആസ്പെക്റ്റ് ഫ്രാൻസിൽ നിന്നുള്ള ഭൗതികശാസ്ത്രജ്ഞനാണ്. ജോൺ എ ക്ലോസർ അമേരിക്കയിൽ നിന്നും, ആന്റൺ സീലിംഗർ ഓസ്ട്രിയയിൽ നിന്നുള്ള ശാസ്ത്രജ്ഞനുമാണ്. ക്വാണ്ടം ഇൻഫർമേഷൻ സയൻസിൽ നൽകിയ സംഭാവനകൾക്കാണ് […]
Read More

എസ്. എൻ. സി.എസിന്റെ വിദ്യാരംഭ ചടങ്ങുകൾക്കായി കെ ജയകുമാർ ഐ.എ.എസ് ബഹ്‌റൈനിൽ എത്തി.

മനാമ: ബഹ്‌റൈൻ ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാരംഭ ചടങ്ങിനായി കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും, മലയാളം സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസിലറും, കവിയും, ഗാനരചയിതാവുമായ കെ ജയകുമാർ IAS നെ എസ് എൻ സി എസ് ചെയർമാൻ ശ്രീ സുനീഷ് സുശീലനും ആക്ടിങ് സെക്രട്ടറി ശ്രീ. പ്രസാദ് വാസുവും, വൈസ് ചെയർമാൻ സന്തോഷ്‌ ബാബുവും മറ്റ് ബോർഡ്‌ ഓഫ് ഡയറക്ടർസ് അംഗങ്ങളും, കുടുംബാംഗങ്ങളും ചേർന്ന് ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ വച്ച് സ്വീകരിച്ചു. വിജയദശമി […]
Read More

പ്രഥമ സി.എച് മുഹമ്മദ് കോയ സ്മാരക ട്രോഫി അൽ റീഫ് പനേഷ്യക്ക്.

മനാമ. കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സി.എച് അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഏകദിന വോളിബോൾ ടൂർണ്ണമെന്റിൽ അൽ റീഫ് പനീഷ്യ ജേതാക്കളായി. ആലിയിലെ അൽ ആലി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ടൂർണ്ണമെന്റിൽ അൽ റീഫ് പനേഷ്യ ആന്തലൂസ് സ്ട്രൈക്കേഴ്സിനെ എതിരില്ലാത്ത രണ്ടു സെറ്റുകൾക്ക്‌ പരാചയപെടുത്തിയാണ് ഷിഫാ അൽജസീറ മെഡിക്കൽ സെന്റർ സി.എച്ച് മുഹമ്മദ് കോയ സ്മാരക വിന്നേഴ്‌സ് ട്രോഫി സ്വന്തമാക്കിയത്. ബഹ്‌റൈനിലെ എട്ട് പ്രമുഖ ക്ലബുകൾ പങ്കെടുത്ത ടൂർണ്ണമെന്റിൽ സ്കൈ ഇൻട്രാനെഷണൽ, അൽ കപ്പീസ് […]
Read More

മഹാത്മാ ഗാന്ധിയുടെ 153-ാം ജന്മദിനം ആഘോഷിച്ച് ബഹ്‌റൈൻ ഒഐസിസി.

മനാമ : ലോകവും, നമ്മുടെ നാടും ആശാന്തിയിലേക്ക് പോകുമ്പോൾ അവയ്ക്ക് പരിഹാരമായി സ്വീകരിക്കാൻ പറ്റുന്നത് ഗാന്ധിയൻ ദർശനങ്ങൾ ആണെന്ന് ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ രാഷ്ട്ര പിതാവ് മഹാത്മജിയുടെ നൂറ്റിയമ്പത്തിമൂന്നാമതു ജന്മദിന ആഘോഷത്തിൽ പങ്കെടുത്ത ഒഐസിസി നേതാക്കൾ അഭിപ്രായപ്പെട്ടു. നമ്മുടെ നാട്ടിൽ മുൻപ് എങ്ങും ഇല്ലാത്ത വിധത്തിൽ വർഗീയ ശക്തികൾ ശക്തി പ്രാപിച്ചുകൊണ്ട് ഇരിക്കുവാണ്. ഇത് രാജ്യത്ത് സമാധാനം കാംഷിക്കുന്ന ആളുകളുടെ ജീവന് പോലും ഭീഷണിയാണ്. ഭൂരിപക്ഷ വർഗീയതയും, ന്യുനപക്ഷ വർഗ്ഗീയതയും ഒരുപോലെ ആപത്ത് ആണ്. […]
Read More

അർബുദ രോഗികൾക്ക് ബഹ്‌റൈൻ പ്രവാസിയായ ആറുവയസുകാരിയുടെ കാരുണ്യ സ്പർശം.

മനാമ:ആറു വയസ്സുകാരി ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി ആർ.ജെയ്ൽ പട്രീഷ്യയുടെ കാരുണ്യ പ്രവർത്തനം മാതൃകയായി. ക്യാൻസർ ബാധിതരായ കുട്ടികളെ സഹായിക്കാൻ ഈ കുരുന്നു തന്റെ 33 സെന്റീമീറ്റർ നീളമുള്ള മുടി ദാനം ചെയ്തു. ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിലെത്തിയാണ് മുടി കൈമാറിയത്. ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായാണ് ജെയ്ൽ. കാൻസർ ചികിത്സയിലൂടെയോ മറ്റ് കാരണങ്ങളാലോ സ്വന്തമായി മുടി നഷ്ടപ്പെട്ട കുട്ടികൾക്ക് യഥാർത്ഥ ഹെയർ വിഗ്ഗുകൾ നിർമ്മിക്കാൻ ഈ കാരുണ്യ പ്രവൃത്തിയിലൂടെ കഴിയും. ചികിത്സയ്ക്കിടെ മുടി കൊഴിയുന്ന […]
Read More

അറ്റ്‍ലസ് രാമചന്ദ്രന്റെ സംസ്‍കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം നടക്കും.

ദുബൈ: അന്തരിച്ച പ്രവാസി വ്യവസായിയും സിനിമാ നിര്‍മാതാവുമായ അറ്റ്‍ലസ് രാമചന്ദ്രന്റെ സംസ്‍കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം നാല് മണിക്ക് ദുബൈ ജബല്‍ അലി ശ്‍മശാനത്തില്‍ നടക്കും. ഞായറാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയിലെ ആസ്റ്റര്‍ മന്‍ഖൂല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ജയില്‍ മോചനത്തിന് ശേഷം അറ്റ്‍ലസ് ജ്വല്ലറി വീണ്ടും തുറക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണം.
Read More