സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്തു; 182 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മന്ത്രിസഭയിൽ
തിരുവനന്തപുരം: ഭരണഘടനക്കെതിരായ പരാമർശത്തെ തുടർന്ന് മന്ത്രിസ്ഥാനമൊഴിഞ്ഞ സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 182 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് സജി ചെറിയാൻ്റെ മടങ്ങിവരവ്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു. ജൂലൈ മൂന്നിനു സജി ചെറിയാൻ മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിലാണ് ഭരണഘടനക്കെതിരെ പരാമർശം […]