Business & Strategy

കെ.പി.എ ബഹ്‌റൈൻ ആശ്രിത സ്വാന്ത്വനം സഹായം നൽകി.

കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈൻ അംഗമായിരിക്കെ മരണപ്പെടുന്ന പ്രവാസികളുടെ നിരാലംബരായ കുടുംബത്തിനു സ്വാന്ത്വനമേകാന്‍ കെ.പി,എ യുടെ നേതൃത്വത്തിൽ നടന്നു വരുന്ന ആശ്രിത സ്വാന്ത്വനം പദ്ധതിയുടെ ഭാഗമായുള്ള സഹായം മരണപ്പെട്ട കൊല്ലം കരുനാഗപ്പള്ളി സ്വദേശി നാസർ സൈനുലാബുദ്ദീന്റെ കുടുംബത്തിനു കൈമാറി. കെ.പി,എ റിഫ ഏരിയ കമ്മിറ്റി ഭാരവാഹികൾ ആയ സുരേഷ് ഉണ്ണിത്താൻ, ഷിബു സുരേന്ദ്രൻ, ജമാൽ കോയിവിള, സാജൻ നായർ, മജു വർഗീസ് കൂടാതെ നാസർ സൈനുലാബുദ്ദീന്റെ സഹപ്രവർത്തകർ എന്നിവര്‍ സന്നിഹിതരായിരുന്നു.
Read More

ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

വിദ്യാഭ്യാസ മന്ത്രാലയവും ട്രാഫിക് ഡയറക്ടറേറ്റും സഹകരിച്ചാണ് ബോധവൽക്കരണ പരിപാടി  സംഘടിപ്പിച്ചത്. ട്രാഫിക് നിയമങ്ങളെക്കുറിച്ചും സ്‌കൂൾ ബസ് സുരക്ഷയെക്കുറിച്ചും സുരക്ഷിതമായ ബോർഡിംഗ്, ഡീബോർഡിംഗ്, ക്രൈസിസ് മാനേജ്‌മെന്റ് ടെക്‌നിക്കുകൾ എന്നിവയെക്കുറിച്ചും  വിദ്യാർത്ഥികളെ  ബോധവത്കരിക്കുകയായിരുന്നു ലക്‌ഷ്യം.   ട്രാഫിക് ഡയറക്ടറേറ്റിലെ പബ്ലിക് റിലേഷൻസ് ഉദ്യോഗസ്ഥരായ സുധിഷും  റാബിയയും  വിദ്യാർത്ഥികൾക്ക്  ശിശു സൗഹൃദ സംവേദനാത്മക മൾട്ടിമീഡിയ സെഷനുകൾ നടത്തി.  അധ്യാപിക പ്രതീക്ഷ ദേശായി   സ്വാഗതം പറഞ്ഞു. വിദ്യാർഥികൾക്കുള്ള ഗതാഗത സുരക്ഷാ നിയമങ്ങളും സ്കൂൾ ബസ് മാർഗനിർദേശങ്ങളും അധികൃതർ വിശദീകരിച്ചു. സ്‌കൂൾ ബസുകളിൽ കയറുന്നതിനുള്ള […]
Read More

കേരള ഫുട്‌ബോൾ അസോസിയേഷൻ, ബഹ്‌റൈന് കീഴിലുള്ള 28 മത് ഫുട്‍ബോൾ ടൂർണമെന്റിനു തുടക്കമായി.

ബഹ്‌റൈൻ: ഈഗിൾ എഫ് സി യുടെ നേതൃത്വത്തിൽ ഹൂറയിലെ അൽ തീയൽ ഗ്രൗണ്ടിൽ ബഹ്‌റൈനിലെ സാസംകാരിക പ്രമുഖരുടെയും , കേരള ഫുടബോൾ അസോസിയേഷൻ , സംഘടകരായ ഈഗിൾ എഫ്.സി ക്ലബ് അംഗങ്ങളുടെയും സാനിധ്യത്തിൽ ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് ടൂർണമെന്റ് ഉത്ഘാടനം ചെയ്തു . ഒക്ടോബർ 27, 28 നവമ്പർ 3, 4 ദിവസങ്ങളിൽ ആയി ഹൂറയിൽ ഗോസി കോംപ്ലെക്സിന് പിൻവശമുള്ള അൽ തീയൽ സ്റ്റേഡിയത്തിൽ ആണ് ടൂർണമെന്റ് നടക്കുന്നത് .അമേച്ച്വർ […]
Read More

സതീശൻ പാച്ചേനിയുടെ വിയോഗത്തിൽ ഐവൈസിസി അനുശോചനയോഗം സംഘടിപ്പിച്ചു.

കേരളാ പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റി അംഗവും കണ്ണൂർ മുൻ ഡി സി സി പ്രസിഡന്റുമായിരുന്ന സതീശൻ പാച്ചേനിയുടെ വിയോഗത്തെ തുടര്‍ന്നു ഐവൈസിസി അനുശോചനയോഗം സംഘടിപ്പിച്ചു. സെഗയാ റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് സംഘടിപ്പിച്ച ചടങ്ങില്‍ ഐ.വൈ.സി.സി. ദേശീയ കമ്മറ്റി പ്രസിഡണ്ട് ജിതിന്‍ പരിയാരം അധ്യക്ഷത വഹിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് അതി ശക്തമായ സ്വാധീനമുള്ള പ്രദേശത്ത് നിന്നും സ്വപ്രയത്നത്താൽ ഉയർന്നു വന്ന കോൺഗ്രസിന്റെ യുവ മുഖമായിരുന്നു പാച്ചേനിയുടേതെന്നും, കണ്ണൂരിൽ തലയെടുപ്പോടുകൂടി നിൽക്കുന്ന ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ആസ്ഥാനം അദ്ദേഹത്തിന്റെ […]
Read More

ദുബായ്-കണ്ണൂർ എയർ ഇന്ത്യാ എക്‌സ്പ്രസ് സർവിസ് നവംബർ 1 മുതൽ.

ദുബൈ വിമാനത്താവളത്തിൽനിന്ന് കണ്ണൂരിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് തുടങ്ങുന്നു. നവംബർ ഒന്നിന് കേരളപ്പിറവി ദിനം മുതലാണ് സർവിസ്. ആഴ്ചയിൽ നാലു ദിവസമാണ് ദുബൈ-കണ്ണൂർ സർവിസ്. ആദ്യ ദിനങ്ങളിൽ ദുബൈയിൽനിന്ന് കണ്ണൂരിലേക്ക് 300 ദിർഹമാണ് ടിക്കറ്റ് നിരക്ക്. അഞ്ചു കിലോ അധിക ബാഗേജും അനുവദിക്കും. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് എയർ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂരിലേക്ക് പറക്കുക. വൈകീട്ട് യു.എ.ഇ സമയം 6:40ന് പുറപ്പെടുന്ന IX 748 വിമാനം കണ്ണൂരിൽ ഇന്ത്യൻ സമയം 11: 50ന് […]
Read More

മാധ്യമ പ്രവർത്തകൻ രാജീവ് വെള്ളിക്കോത്തിന്റെ മാതാവ് അന്തരിച്ചു.

മീഡിയ രംഗ് പ്രോഗ്രാം ഡയറക്ടറും മാധ്യമ പ്രവർത്തകനും ഗായകനുമായ രാജീവ്‌ വെള്ളിക്കോത്തിന്റെ മാതാവ് അന്തരിച്ചു .പരേതനായ പനയന്തട്ട കുഞ്ഞമ്പു നായരുടെ സഹധർമ്മിണി കാഞ്ഞങ്ങാട് വെള്ളിക്കോത്ത് പുറവങ്കര നാരായണി അമ്മ (82).മക്കൾ പ്രേമലത, സുധാകരൻ, രാജലക്ഷ്മി, രാജീവ്‌
Read More

ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു.

സോഷ്യലിസ്റ്റ് നേതാവും മുന്‍മന്ത്രിയുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു. 82 വയസായിരുന്നു. കോഴിക്കോട്ടെ മെയ്ത്ര ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. മഹാരാഷ്ട്രയില്‍ ബെല്‍ഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്‌മിലയുടെയും മകളായ ഉഷാദേവി 1958 ലാണ് വീരേന്ദ്രകുമാറിന്റെ ജീവിത സഖിയായത്. ലോകം മുഴുവന്‍ സഞ്ചരിച്ച വീരേന്ദ്രകുമാറിന്റെ യാത്രകളിലെല്ലാം അവരും ഒപ്പമുണ്ടായിരുന്നു. എം.വി. ശ്രേയാംസ് കുമാര്‍ ഉള്‍പ്പടെ നാല് മക്കളാണുള്ളത്.
Read More

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് പ്രമേയം പാസാക്കി.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് പ്രമേയം പാസാക്കി. ഗവർണറുടെത് സർവകലാശാല നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായ നടപടിയാണെന്നും സിൻഡിക്കേറ്റ് വിലയിരുത്തി. വിസിമാരുടെ രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടി സർവകലാശാലകളുടെ കുതിപ്പ് സ്തംഭിപ്പിക്കാനുള്ള നീക്കമാണെന്ന് പ്രമേയം കുറ്റപ്പെടുത്തി.വിസിമാ‍ര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുന്ന ഗവ‍ര്‍ണ‍ര്‍ക്കെതിരെ നിലപാട് കടുപ്പിക്കാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനം. സര്‍വകലാശാല നിയമനങ്ങളിൽ ഗവ‍ര്‍ണര്‍ പരസ്യമായി രംഗത്തെത്തിയതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്. പിന്നാലെ 11 സ‍ര്‍വകലാശാലകളിലെയും വിസിമാരോട്‌ ഗവർണർ രാജി ആവശ്യപ്പെടുകയായിരുന്നു
Read More

ടി20 ലോകകപ്പ്; യുവിയുടെ റെക്കോര്‍ഡ് ഇനി ഹിറ്റ് മാന് സ്വന്തം.

ഡിസ്‌നി: ടി20 ലോകകപ്പില്‍ അര്‍ദ്ധ സെഞ്ച്വറിയോടെ രോഹിത് ശര്‍മ്മയുടെ തിരിച്ചു വരവിനാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്.കുറച്ചു നാളുകളായി ക്രീസില്‍ ഉറച്ചു നില്‍ക്കാന്‍ കഴിയാതെ ആരാധകരെയും ക്രിക്കറ്റ് പ്രേമികളെയും രോഹിത് നിരാശയുടെ വക്കില്‍ എത്തിച്ചിരുന്നു. എന്നാല്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ രോഹിത് 53 റണ്‍സ് നേടിയ സന്തോഷത്തിലാണ് ആരാധകര്‍. എന്നാല്‍ ചെറിയൊരു സന്തോഷത്തില്‍ മാത്രം ആ ആവേശം ഒതുങ്ങുന്നില്ല. ട്വിന്റി20 ലോകകപ്പില്‍ ഒരു ഇന്ത്യന്‍ റെക്കോര്‍ഡു കൂടിയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. യുവരാജ് സിംഗിന്റെ റെക്കോര്‍ഡാണ് രോഹിത്ത് ശര്‍മ്മ മറികടന്നിരിക്കുന്നത്. പത്താം […]
Read More

കെ.പി.സി.സി അംഗം സതീശന്‍ പാച്ചേനി അന്തരിച്ചു.

കണ്ണൂര്‍ ഡി.സി.സി മുന്‍ പ്രസിഡന്‍റും കെ.പി.സി.സി അംഗവുമായ സതീശന്‍ പാച്ചേനി (54) അന്തരിച്ചു. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഒക്ടോബര്‍19ന് രാത്രി 11ഓടെയാണ് അദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തുടര്‍ന്ന് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ചികിത്സ. ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച പകല്‍ 11.30ഓടെ മരിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ നിന്നും കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലെത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. തളിപ്പറമ്ബിനടുത്തുള്ള പാച്ചേനിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനും കര്‍ഷക തൊഴിലാളിയുമായ പരേതരായ പാലക്കീല്‍ ദാമോദരന്‍റേയും മാനിച്ചേരി നാരായണിയുടെയും മൂത്ത മകനായി […]
Read More