Business & Strategy

ബഹ്റൈനിലേക്ക് വരുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് പ്രത്യേക നിര്‍ദേശവുമായി എംബസി.

ബഹ്റൈനിലേക്ക് വരുന്ന ഇന്ത്യക്കാര്‍ക്കു വേണ്ടി പ്രത്യേക നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഇന്ത്യന്‍ എംബസി. മതിയായ മാനദണ്ഡങ്ങള്‍ പാലിക്കാതെ ബഹ്റൈനിലെത്തിയ നിരവധി സന്ദര്‍ശകരെ കഴിഞ്ഞ ദിവസങ്ങളില്‍ വിമാനത്താവളത്തില്‍ വെച്ചുതന്നെ മടക്കി അയച്ച സാഹചര്യത്തിലാണ് മനാമയിലെ ഇന്ത്യന്‍ എംബസി ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്. ബഹ്റൈനിലേക്ക് സന്ദര്‍ശകരായെത്തുന്നവര്‍ പാലിക്കേണ്ട നിബന്ധനകള്‍ സംബന്ധിച്ച് ബഹ്റൈന്‍ എയര്‍പോര്‍ട്ട്സ് അതോറിറ്റിയില്‍ നിന്ന് ലഭിച്ച അറിയിപ്പുകള്‍ ഇന്ത്യന്‍ പൗരന്മാര്‍ ശ്രദ്ധിക്കണമെന്ന് എംബസി ആവശ്യപ്പെട്ടു. അറിയിപ്പ് പ്രകാരം ബഹ്റൈനിലേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ താമസത്തിനുള്ള രേഖകള്‍ കാണിക്കണം. ഹോട്ടല്‍ […]
Read More

ബഹ്റൈൻ സി.എസ് ഐ ദക്ഷിണ കേരള മഹായിടവക ഈ വർഷത്തെ വി.ബി.എസ് നടത്തി.

കുഞ്ഞുങ്ങളുടെ മാനസിക ശാരീരിക ആത്മീയ ഉല്ലാസം ലക്ഷ്യമാക്കി ബഹ്റൈൻ സി.എസ് ഐ ദക്ഷിണ കേരള മഹായിടവകയുടെ ഈ വർഷത്തെ വി.ബി.എസ് സെപ്റ്റംബർ 17 മുതൽ 24 വരെ വിവിധ കാര്യപരിപാടികളോടെ നടത്തുകയുണ്ടായി. 17 ന് സഭാ വികാരി റവ.ഫാ. ഷാബു ലോറൻസ് ഉദ്ഘാടനം ചെയ്ത വി.ബി.എസിൽ അധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളുമായി നിരവധി പേർ പങ്കെടുത്തു. “താങ്ക് യു ജീസസ് ” എന്ന വിഷയത്തിലൂന്നി ഫാ. ഷാബു ലോറൻസ് നേതൃത്വം നൽകിയ ക്ലാസുകളിലെ പാട്ടുകളും, അഭിനയ ഗാനങ്ങളും , […]
Read More

ബഹ്റൈനിൽ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ഓ​വ​ർ​ടൈം അ​ല​വ​ൻ​സ് നി​ർ​ത്ത​ലാ​ക്കാ​ൻ നി​ർ​ദേ​ശം.

മ​നാ​മ: ഓ​വ​ർ​ടൈം അ​ല​വ​ൻ​സ് ന​ൽ​കു​ന്ന​ത് നി​ർ​ത്ത​ലാ​ക്കാ​ൻ സി​വി​ൽ സ​ർ​വി​സ് ബ്യൂ​റോ മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി. പ്രാ​ദേ​ശി​ക പ​ത്ര​മാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.ഓ​വ​ർ​ടൈം ജോ​ലി ചെ​യ്താ​ൽ പ​ക​രം അ​വ​ധി ന​ൽ​കാ​നും അ​ല​വ​ൻ​സ് ന​ൽ​കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​നു​മാ​ണ് നി​ർ​ദേ​ശം. മെ​ഡി​ക്ക​ൽ രം​ഗം ഒ​ഴി​കെ എ​ല്ലാ സ​ർ​ക്കാ​ർ മേ​ഖ​ല​ക​ളി​ലും നി​ർ​ദേ​ശം ബാ​ധ​ക​മാ​ണ്.ശ​മ്പ​ള​ത്തി​നാ​യു​ള്ള ചെ​ല​വു​ക​ൾ പു​ന​ര​വ​ലോ​ക​നം ചെ​യ്ത് യു​ക്തി​സ​ഹ​മാ​ക്ക​ണ​മെ​ന്നും ജൂ​ലൈ​യി​ൽ പു​റ​പ്പെ​ടു​വി​ച്ച നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.
Read More

മത്സരിക്കാനുറച്ച് തരൂര്‍; രാഹുലുമായി പട്ടാമ്പിയില്‍ കൂടിക്കാഴ്ച നടത്തി.

പാലക്കാട്: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയെ കാണാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്ന ശശി തരൂര്‍ എം.പി. എത്തി. യാത്ര പാലക്കാട്ടേക്ക് കടന്നതിന് പിന്നാലെയാണിത്. തിങ്കളാഴ്ച രാവിലെയാണ് പട്ടാമ്പിയിലെ സ്വകാര്യ ഹോട്ടലിലേക്ക് തരൂര്‍ എത്തിയത്. കൂടിക്കാഴ്ചയ്ക്ക് തെരഞ്ഞെടുപ്പുമായി ബന്ധമൊന്നുമില്ലെന്ന് തരൂര്‍ പറഞ്ഞു. രാജസ്ഥാന്‍ മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട് അശോക് ഗഹ്ലോത്തിനോടുള്ള ഹൈക്കമാന്‍ഡിന്റെ അതൃപ്തി കടുക്കുന്നതിനിടെയാണ് തരൂര്‍-രാഹുല്‍ കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. ആരും ഔദ്യോഗികസ്ഥാനാര്‍ഥിയല്ലെന്നും ചിലരുടെ എതിര്‍പ്പിനെ കാര്യമായി എടുക്കുന്നില്ലെന്നും തരൂര്‍ പറഞ്ഞു. ”നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് അതിന് അംഗീകാരം […]
Read More

മുൻ മന്ത്രി ആര്യാടന്‍ മുഹമ്മദ് ‍അന്തരിച്ചു; മരണം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ

കോഴിക്കോട് : മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കേയാണ് അന്ത്യം. കോണ്‍ഗ്രസ്സ് നേതാക്കളിലൊരാളും കേരള നിയമസഭയിലെ മുന്‍ വൈദ്യുതി, ഗതാഗത മന്ത്രിയുമായിരുന്നു ആര്യാടന്‍ മുഹമ്മദ്. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. എഴുപത് വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനാണ് ഇപ്പോള്‍ തിരശ്ശീല വീണിരിക്കുന്നത്.മികച്ച പാര്‍ലമെന്റേറിയനും പ്രഭാഷകനും വായനക്കാരനുമായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ കാലമായി ആര്യാടന്‍ മുഹമ്മദ് രാഷ്ട്രീയ ജീവിതത്തില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. മലപ്പുറം നിലമ്പൂരില്‍ […]
Read More

ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഇന്ത്യയുടെ 76-ാംമത് സ്വാതന്ത്ര്യദിനാഘോഷ൦ സംഘടിപ്പിച്ചു.

ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഇന്ത്യയുടെ 76-ാംമത് സ്വാതന്ത്ര്യദിന ദിനാഘോഷ൦ സംഘടിപ്പിച്ചു. ഇന്ത്യയുടെ 76 ആം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബഹ്‌റൈൻ കേരളീയ സമാജത്തിൽ ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലിന്റെ സാനിധ്യത്തിൽ സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള ദേശീയ പതാക ഉയര്‍ത്തി. സമാജം സീനിയർ അംഗങ്ങളായ ശ്രീ എം പി രഘു ,ശ്രീ എൻ കെ മാത്യു , ശ്രീ ചിക്കൂസ് ശിവൻ , ശ്രീ മനോഹരൻ പാവറട്ടി ശ്രീ ടോണി പെരുമാനൂർ ,ശ്രീ നാഥ് തുടങ്ങി […]
Read More