GCC

ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ കന്നഡ ഭവന൦ ബഹ്‌റൈനിൽ; ഉദ്ഘാടനം സെപ്റ്റംബർ 23ന്.

ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ കന്നഡ ഭവനത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. കര്‍ണാടക മുഖ്യമന്ത്രി എസ് ആര്‍ ബൊമ്മയാണ് ഉദ്ഘാടന കര്‍മം നിര്‍വഹിക്കുക. ബഹ്‌റൈനില്‍ താമസിച്ചുവരുന്ന കന്നഡ സ്വദേശികളുടെ ദീര്‍ഘകാലത്തെ സ്വപ്‌നമാണ് വെള്ളിയാഴ്ച പൂവണിയാനിരിക്കുന്നത്. ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസിഡറായ പിയുഷ് ശ്രീവാസ്തവയാണ് ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥി. 500,000 ബഹ്‌റൈനി ദിനാറാണ് കന്നഡ ഭവനത്തിന്റെ നിര്‍മാണത്തിനായി ചെലവഴിച്ചത്. 25,000-ല്‍ അധികം കര്‍ണാടക സ്വദേശികളാണ് ബഹ്‌റൈനിലുള്ളത്.നാല് നിലകളാണ് മന്ദിരത്തിലുള്ളത്. ഒരു മള്‍ട്ടി പര്‍പ്പസ് ഹാള്‍, ലൈബ്രറി, ഹാളുകള്‍, ഓഫിസുകള്‍, ഷോപ്പിംഗ് ഏരിയ […]
Read More

കെഎംസിസി ഫുടബോൾ ടൂർണമെന്റിൽ ജേതാക്കളായി അദ്‌ലിയ ഫുടബോൾ ക്ലബ്.

അവസാന നിമിഷം വരെ വീറും വാശിയും നിറഞ്ഞു നിന്ന പോരാട്ടത്തിൽ യൂത്ത് ഇന്ത്യ ഫുടബോൾ ക്ലബ്ബിനെ പെനാൽറ്റിയിലാണ് പരാജയപ്പെടുത്തിയത് കപ്പിനും ചുണ്ടിനും ഇടയിൽ ആറു തവണ നഷ്ടപെട്ട വിജയിക്കുള്ള ട്രോഫി സാഹിബ് കാപ്പിലൂടെ നേടി . തുടക്കകാരും മികച്ച ടീമുകളിൽ ഒന്നുമായ അദ്‌ലിയ ഫുടബോൾ ക്ലബിന് വൈകി കിട്ടിയ ഈ വിജയം, പ്രതീക്ഷകൾ കൈവിടാതെ തുടർച്ചയായ പരിശീലനവും പ്രയത്നവും ഉണ്ടായാൽ കളി എന്നല്ല ഏതൊരു ലക്ഷ്യവും സാക്ഷാത്കരിക്കാൻ കഴിയും എന്ന് തെളിക്കുന്നതാണ്. കേരള ഫുട്‍ബോൾ അസോസിയേഷൻ ബഹ്‌റൈന്റെ […]
Read More

പാൻ പൊന്നോണം സെപ്റ്റംബർ 22ന്, ആഘോഷത്തിനൊപ്പം പുതിയ ഭരണസമിതിയുടെ ഉദ്ഘാടനവും.

ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരിയുടെ (പാൻ ബഹ്റിൻ) ഓണാഘോഷങ്ങളും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും സെപ്റ്റംബർ 22 വ്യാഴാഴ്ച വൈകുന്നേരം 7. 30ന് ബഹ്‌റൈൻമീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ബഹറിൻ മീഡിയ സിറ്റിയുടെ 21 ദിവസം നീണ്ട് നിൽക്കുന്ന “ശ്രാവണ മഹോത്സവം 2022” എന്ന പരിപാടിയുമായി സഹകരിച്ചുകൊണ്ടാണ് ഓണാഘോഷം നടത്തപ്പെടുന്നത്. ഇന്ത്യൻ ഡിലൈറ്റ് റസ്റ്റോറൻറ് -ൽ നടന്ന വാർഷിക ജനറൽ ബോഡിയിൽ വച്ച് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറ് […]
Read More

ഫ്രണ്ട്സ് വനിതാ വിഭാഗം സൗഹൃദ സംഗമം സംഘടിപ്പിച്ചു.

മനാമ :  “ഓണസ്മൃതികൾ” എന്ന തലകെട്ടിൽ ഫ്രന്റ്‌സ് വനിതാ വിഭാഗം മനാമ  ഏരിയ സംഘടിപ്പിച്ച സൗഹൃദ സംഗമം ശ്രദ്ധേയമായി. സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ ഷെമിലി പി.ജോൺ ഉദ്ഘാടനം ചെയ്തു.   സൗഹൃദങ്ങൾ പങ്കുവെക്കപ്പെടുന്ന സന്തോഷാവസരമാണ് പ്രവാസികളുടെ ഓണമെന്ന് അവർ അഭിപ്രായപ്പെട്ടു. പൂവും പൂവിളിയുമായി   മനസുകളിൽ നിറയുന്ന ഗതകാല സ്മരണകളുടെ വീണ്ടെടുപ്പ് കൂടിയാണ് ഓണം. അത്തരം ഓർമ്മകളുടെ തിരിച്ചു പിടിക്കലുകളാണ്കൂ ട്ടായ്മകളും അസോസിയേഷനുകളും സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങളിലൂടെ നമുക്ക് സാധ്യമാവുന്നതെന്നും അവർ പറഞ്ഞു. സിഞ്ചിലെ ഫ്രന്റ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ  […]
Read More

സൗദിയിൽ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും.

റിയാദ്: സഊദി അറേബ്യയിലെ തുറൈഫ് നഗരത്തിനടുത്ത് ഹൈവെയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. തിരുവനന്തപുരം ആനയറ സ്വദേശി ചന്ദ്രശേഖരന്‍ നായര്‍ (55) മരിച്ചത്. അപകടത്തില്‍ ഇദ്ദേഹമടക്കം രണ്ട് ഇന്ത്യക്കാര്‍ മരിക്കകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച്ച രാവിലെ ആറുമണിക്ക് തൊഴിലാളികള്‍ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന ബസിന്റെ പിറകില്‍ ലോറി ഇടിച്ചാണ് അപകടം. ചന്ദ്രശേഖരന്‍ നായര്‍ ഇരുപത് വര്‍ഷമായി സ്വകര്യ കമ്പനിയില്‍ സ്‌റ്റോര്‍ കീപ്പറാണ്. ഏതാനും മാസം മുമ്പാണ് അവധി കഴിഞ്ഞ നാട്ടില്‍നിന്ന് തിരിച്ചെത്തിയത്. മൃതദേഹം […]
Read More

എസ്. എന്‍. സി. എസ് ബഹ്‌റൈൻ, നവരാത്രി ആഘോഷത്തിന് സെപ്റ്റംബര്‍ 26 ന് തുടക്കമാകും. ഒക്ടോബർ 5 ന് വിദ്യാരംഭം.

ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് സെപ്റ്റംബര്‍ 26 തിങ്കളാഴ്ച വെകുന്നേരം 7:30 മുതല്‍ പ്രത്യേക പ്രാര്‍ത്ഥനയോടു കൂടി തുടക്കമാകുമെന്നും ഒക്ടോബർ ന് വിജയദശമി നാളില്‍ വിദ്യാരംഭത്തോടുകൂടി പരിപാടികൾക്ക് സമാപനമാകുമെന്നും ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.സെപ്റ്റംബര്‍ 26 തിങ്കളാഴ്ച വൈകുന്നേരം 7:30 ന് പ്രത്യേക പ്രാര്‍ത്ഥന, തുടർന്ന് വിവിധ കലാപരിപാടികളും നടക്കും. ഒക്ടോബർ 3ന് (തിങ്കളാഴ്ച) ദുർഗ്ഗാഷ്ടമി നാളിൽ വൈകിട്ട് 6മണി മുതൽ പൂജക്ക്‌ വച്ച്, ഒക്ടോബർ 5ന് (ബുധനാഴ്ച) വിജയദശമി നാളിൽ […]
Read More

ബഹ്‌റൈനിലെ സ്‌കൂളുകളിൽ മങ്കി പോക്സ് പടരുന്നത് തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനൊരുങ്ങി വിവിധ മന്ത്രാലയങ്ങൾ.

വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ചേർന്നാണ് ബഹ്‌റൈനിലെ സ്‌കൂളുകളിൽ മങ്കി പോക്സ് പടരുന്നത് തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുന്നത്.കുട്ടികൾക്കിടയിൽ, മങ്കിപോക്സ് വൈറസ് പടരാനുള്ള സാധ്യതയെക്കുറിച്ച് വിദ്യാർത്ഥികൾ , രക്ഷിതാക്കൾ, അധ്യാപകർ, സ്കൂൾ അധികൃതർ എന്നിവരിൽ ആശങ്ക വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു സംയുക്ത നടപടിയുമായി വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും മുൻകൈയ്യെടുക്കുന്നത് .പനിയോ ചർമ്മത്തിൽ പാടുകളോ ഉണ്ടെങ്കിൽ മാതാപിതാക്കൾ കുട്ടികളെ സ്കൂളിൽ അയയ്ക്കരുതെന്നും ആരോഗ്യമന്ത്രാലയം ഇതോടൊപ്പ൦ അറിയിച്ചിട്ടുണ്ട്.
Read More

പ്രവാസി ഗാർഹിക തൊഴിലാളികൾക്കുള്ള ബുക്കിംഗ് ഇ-സർവീസ് ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയ൦ മെഡിക്കൽ കമ്മീഷൻ മേധാവി.

ദേശീയ പോർട്ടൽ വഴി ഗാർഹിക തൊഴിലാളികൾക്കുള്ള മെഡിക്കൽ പരിശോധനയ്ക്കുള്ള ബുക്കിംഗ് സേവനം ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കൽ കമ്മീഷൻ മേധാവി ഡോ. ഐഷ അഹമ്മദ് ഹുസൈനാണ് അറിയിച്ചത്.ആരോഗ്യ കേന്ദ്രങ്ങളിലെ സമ്മർദ്ദം ഒഴിവാക്കാനും പൗരന്മാർക്കും പ്രവാസികൾക്കും നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുക എന്നതിനൊപ്പം രാജ്യത്തിലെ എല്ലാ പ്രവാസി തൊഴിലാളികൾക്കും സമഗ്രമായ ഒരു ഡാറ്റാബേസ് ശക്തിപ്പെടുത്തുക തുടങ്ങിയവയും ഈ സേവനത്തിലൂടെ ലക്ഷ്യമിടുന്നു. സ്ഥലവും ചെലവും കണക്കിലെടുത്ത് ഇഷ്ടപ്പെട്ട ആരോഗ്യ കേന്ദ്രം തിരഞ്ഞെടുക്കാനും, ബുക്ക് ചെയ്യാനും അപ്പോയിന്റ്മെന്റ് മാറ്റുന്നതിനും , മെഡിക്കൽ പരിശോധനയുടെയും […]
Read More

ബഹ്‌റൈൻ വിമാനത്താവളത്തിൽ സന്ദർശക വിസയിൽ എത്തുന്നവർക്കുള്ള നിബന്ധനകൾ കർശനമാക്കി ബഹ്‌റൈൻ എയർപോർട്ട് കമ്പനി.

ബഹ്‌റൈൻ എയർപോർട്ട് കമ്പനിയുടെ പുതിയ നിബന്ധനകൾ പ്രകാരം ബഹ്‌റൈൻ വിമാനത്താവളത്തിൽ എത്തിച്ചേരുന്ന സന്ദർശക വിസയിൽ ഉള്ളവരുടെ പക്കൽ ബഹ്‌റൈനിൽ ഉപയോഗിക്കാൻ കഴിയുന്ന അംഗീകൃത ക്രെഡിറ്റ് കാർഡ് ഉണ്ടാകണം അല്ലാത്ത പക്ഷം അത്തരക്കാരുടെ രാജ്യത്തെ താമസത്തിന് ദിനം പ്രതി 50 ദിനാർ കൈവശമുണ്ടാകണം. കൂടാതെ ഹോട്ടലിൽ ബുക്ക് ചെയ്ത കൺഫർമേഷൻ രേഖകളോ, അല്ലെങ്കിൽ രേഖകളായി സ്വന്ത൦ സ്‌പോൺസറുടെ താമസ സ്ഥലത്തിന്റെ ഇലക്ട്രിസിറ്റി ബിൽ, വാടകക്കരാർ എന്നിവ കവറിങ് ലെറ്റർ, സി.പി.ആർ റീഡർ കോപ്പി എന്നിവ സഹിതം സമർപ്പിക്കുകയും , […]
Read More

ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ‘ഹിന്ദി ദിവസ് 2022’ ആഘോഷിച്ചു.

പ്രദം ഹിന്ദി ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബുമായി സഹകരിച്ച് നടത്തിയ പരിപാടിയിൽ ഹിന്ദി ദിവസ് 2022′ ആഘോഷത്തിൽ പ്രശസ്ത ഇന്ത്യൻ നാടക ചലച്ചിത്ര പ്രവർത്തകരായ രാജേന്ദ്ര ഗുപ്ത, അതുൽ തിവാരി എന്നിവർ പങ്കെടുത്തു.പരിപാടിയുടെ ഭാഗമായി ഇന്ത്യയിലും ആഗോള തലത്തിലുള്ള ഇന്ത്യൻ പ്രവാസികളിലും ഹിന്ദിഭാഷയുടെ സ്ഥാനം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചർച്ചയുംനടന്നു.പരിപാടിയിൽ ഇന്ത്യക്കാർക്കൊപ്പം ഹിന്ദി ഭാഷാ സ്നേഹികളായ നിരവധി ബഹ്റൈൻ സ്വാദേശികളും പങ്കെടുത്തത് ഏറെ ശ്രദ്ധേയമായി.ചടങ്ങിൽ ബഹ്റൈനിലെ പ്രമുഖ സംരംഭകനായ നബീൽ അജൂർ ചടങ്ങിൽ ആശംസനേർന്ന് ഹിന്ദി ഭാഷയിൽ സംസാരിച്ചപ്പോൾ ഇന്ത്യക്കാരടക്കമുള്ള […]
Read More