BMC News Desk

കാന്തപുരത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി, മർകസ് വിശദീകരണം.

കോഴിക്കോട്: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നു കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുന്നി നേതാവ് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ ആരോഗ്യ നിലയില്‍ തൃപ്തികരമായ പുരോഗതിയുണ്ടെന്ന് കാരന്തൂര്‍ മര്‍കസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മരുന്നുകളോട് കൃത്യമായി പ്രതികരിക്കുകയും അടുത്ത ബന്ധുക്കളോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ചികിത്സയ്ക്കായി രൂപീകരിച്ച പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന്‍റെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ കാന്തപുരം. സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെയാണ്  കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മർകസ് പത്രകുറിപ്പ്  സഹോദരങ്ങളെ, ബഹു. ശൈഖുനാ ഉസ്താദിന്റെ ആരോഗ്യ നില മെച്ചപ്പെടുകയും ബി.പി […]
Read More

കാതോലിക്കാ ബാവയെ ബഹ്റൈൻ മാർത്തോമ്മാ ഇടവക ഭാരവാഹികൾ സന്ദർശിച്ചു.

പൗരസ്ത്യ കാതോലിക്കയും ഇന്ത്യൻ ഓർത്തഡോക്സ് സിറിയൻ സഭയുടെ പരമാദ്ധ്യക്ഷനുമായ മോറോൻ മോർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയെ ബഹ്റൈൻ മാർത്തോമ്മാ ഇടവക വികാരി റവ. ഡേവിഡ് വി. ടൈറ്റസ് , സഹവികാരി റവ. ബിബിൻസ് മാത്യൂസ് ഓമനാലി, ഇടവക ആത്മായ ഉപാദ്ധ്യക്ഷൻ ശ്രീ. മാത്യൂസ് ഫിലിപ്പ്, സെക്രട്ടറി ശ്രീ. ജേക്കബ് ജോർജ്ജ് ( അനോജ് ) , ട്രസ്റ്റി മുതൽ ചുമതല ശ്രീ. ഏബ്രഹാം തോമസ്, ആത്മായ ശുശ്രൂഷകൻ ശ്രീ. സുനിൽ ജോൺ എന്നിവരാണ് […]
Read More

കാതോലിക്കാ ബാവ ബഹ്റൈൻ ഭാണാധികാരിയുമായി കൂടിക്കാഴ്ച നടത്തി.

മനാമ: പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഇടവകയുടെ 64ാമത് പെരുന്നാള്‍, വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനാണ് കാതോലിക്ക ബാവ ബഹ്‌റൈനില്‍ എത്തിയത്. സ്‌നേഹത്തിന്റെയും നന്മയുടെയും സഹിഷ്ണുതയുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജീവകാരുണ്യ രംഗത്ത് കാതോലിക്ക ബാവ ചെയ്യുന്ന സേവനങ്ങളെ ഹമദ് രാജാവ് പ്രശംസിച്ചു. സഹവര്‍ത്തിത്വവും സ്‌നേഹവും മതങ്ങള്‍ തമ്മിലുള്ള സഹിഷ്ണതയും പുലര്‍ത്താന്‍ […]
Read More

മുലായം സിങ് യാദവ് അന്തരിച്ചു.

ല ക്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു.ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 83 വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് അദ്ദേഹത്തെ ചികിത്സിച്ചിരുന്നത്. പ്രമുഖ സോഷ്യലിസ്റ്റ് നേതാവായ അദ്ദേഹം മൂന്നു തവണയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായത്. 1996 ജൂണ്‍ മുതല്‍ 1998 മാര്‍ച്ച്‌ വരെ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായി […]
Read More

കണ്ണൂർ അസോസിയഷന്റെ ഓണാഘോഷവും, പുതിയ കമ്മിറ്റിയുടെ സ്ഥാനാരോണവും ശ്രദ്ധേയമായി.

വെള്ളിയാഴ്ച 07/10/22 ബാൻസങ് തായ് ഹാളിൽ രാവിലെ 11 മണി മുതൽ നടന്ന കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻറെ പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും അതിനോട് അനുബന്ധിച്ച് നടന്ന ഓണസദ്യയും ഹൃദ്യമായ ഒരു അനുഭവമായി. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡൻറ് പി വി രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ബഹ്‌റൈൻ ബി ഡി കെ ചാപ്റ്റർ ചെയർമാൻ കെ.ടി സലിം , എൻ.ഒ രാജൻ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി സൂരജ് നമ്പ്യാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ […]
Read More

ഡല്‍ഹി സാമൂഹിക ക്ഷേമമന്ത്രി രാജേന്ദ്ര ഗൗതം രാജിവച്ചു.

ഡല്‍ഹി സര്‍ക്കാരിലെ സാമൂഹിക ക്ഷേമമന്ത്രിയായിരുന്ന രാജേന്ദ്ര പാല്‍ ഗൗതം രാജിവച്ചു. ഹിന്ദു ദൈവങ്ങളെക്കുറിച്ചുള്ള വിവാദ പ്രസ്താവന പുറത്തു വന്നതിനു പിന്നാലെയാണ് രാജി. രാജേന്ദ്ര ഗൗതത്തിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. മതപരിവര്‍ത്തന ചടങ്ങില്‍ പങ്കെടുത്ത് ഹിന്ദു ദൈവങ്ങളോട് അനാദരവ് കാണിച്ച രാജേന്ദ്ര പാലിനെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു. ‘ഇന്ന് വാല്‍മീകി മഹര്‍ഷിയുടെ പ്രകടോത്സവ ദിനമാണ്. മറുവശത്ത് കാന്‍ഷി റാം സാഹിബിന്റെ ചരമവാര്‍ഷിക ദിനവും. ചില ബന്ധനങ്ങളില്‍ നിന്നും ഞാന്‍ ഇന്ന് മോചിതനാകുന്നു. പുതിയൊരു മനുഷ്യനായി മാറ്റപ്പെട്ടിരിക്കുന്നു. സമൂഹത്തിനെതിരെയുള്ള […]
Read More

തൊഴിലാളികൾക്കൊപ്പം ഓണം നബിദിന ആഘോഷിച്ച് വേള്‍ഡ് മലയാളികൗണ്‍സില്‍.

വേള്‍ഡ് മലയാളികൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് ഓണവും നബി ദിന ആഘോഷങ്ങളാണ് സല്‍മാബാദിലെ സാധാരണക്കാരായ തൊഴിലാളികള്‍ക്കൊപ്പം സദ്യ ഉൾപ്പെടെയൊരുക്കി ആഘോഷിച്ചത്. പ്രസിഡണ്ട് എഫ്.എം.ഫൈസല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് ജഗത്കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.ഇന്ത്യന്‍ ക്ളബ്ബ് പ്രസിഡണ്ട് കെ.എം .ചെറിയാന്‍, പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ ഡോക്ടര്‍.പി.വി.ചെറിയാന്‍, പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍ , ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍,സാമൂഹിക പ്രവര്‍ത്തകന്‍ കെ.ടി.സലീം എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് ആഘോഷ പരിപാടികള്‍ […]
Read More

വേറിട്ട അനുഭവമായി ബിഡികെ സ്നേഹസംഗമം.

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള(ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ ഇന്ത്യൻ ക്ലബ്ബുമായി സഹകരിച്ചു നടത്തിയ സ്നേഹസംഗമം വേറിട്ട അനുഭവമായി. ഇന്ത്യൻ ക്ലബ് പ്രസിഡണ്ട് കെ. എം. ചെറിയാൻ പരിപാടികളുടെ ഔപചാരിക ഉത്ഘാടനം നിർവഹിച്ചു. മികച്ച കലാപരിപാടികളും ബഹ്‌റൈൻ മ്യൂസിക്ക് സിറ്റി അവതരിപ്പിച്ച ഗാനമേളയും നാട്ടിൽ നിന്നും വന്ന പ്രമുഖ മോട്ടിവേഷൻ സ്പീക്കർ ഫാദർ ജിനു പള്ളിപ്പാട്ടിന്റെ പ്രഭാഷണവും സദസ്യർക്ക് ഏറെ ഹൃദ്യമായി. ബഹ്‌റൈനിലെ അനാഥരുടെ പിതാവ് എന്നറിയപ്പെടുന്ന ബാബ ഖലീൽ, യുഎഇ യിൽ നിന്ന് എത്തിയ സാമൂഹിക പ്രവർത്തകനും […]
Read More

ഐവൈസി ഇന്റർനാഷണൽ ബഹ്‌റൈൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും സ്തനാർബുദ ബോധവത്കരണ ക്ലാസ്സും സംഘടിപ്പിക്കുന്നു.

മനാമ:ഐവൈസി ഇന്റർനാഷണൽ ബഹ്‌റൈൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും സ്തനാർബുദ ബോധവത്കരണ ക്ലാസ്സും സംഘടിപ്പിക്കുന്നു.ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഒക്‌ടോബർ മാസം സ്തനാർബുദ ബോധവത്കരണ മാസമായി ലോകാരോഗ്യ സംഘടന ആചരിക്കുകയാണ് അതിന്റെ ഭാഗമായിട്ടാണ് ഐവൈസി ബഹ്‌റൈൻ കൗൺസിൽ ഇങ്ങനെയൊരു ക്യാമ്പ് ഷിഫ അൽജസീറയുമായി സഹകരിച്ച് സംഘടിപ്പിക്കുന്നത്.ബോധവത്കരണ ക്ലാസ്സിൽ പങ്കെടുക്കുന്ന വനിതകൾക്ക് ടെസ്റ്റുകൾക്ക് 50% ഡിസ്‌കൗണ്ട് നൽകും. കൂടാതെ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡോക്ടറുടെ സേവനവും, ബ്ലഡ് ഷുഗർ , കൊളസ്ട്രോൾ, […]
Read More

കെസിഎ – ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റിന് നവംബർ 11 തുടക്കമാകും.

കേരള കാത്തലിക് അസോസിയേഷൻ ഇന്റർനാഷണൽ വോളിബോൾ ടൂർണ്ണമെന്റ് നവംബർ 11 തുടക്കം കുറിക്കും.സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയൽ, ജനറൽകൺവീനർ സിബി കൈതാരത്ത്, ടീം കോഡിനേറ്റർ ഷിജു ജോൺ എന്നിവരടങ്ങിയ സംഘാടകസമിതിയാണ് ടൂർണമെന്റ് നിയന്ത്രിക്കുന്നത്. ഇന്റർനാഷണൽ ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റിൽ ഇന്ത്യ, ബഹറിൻ, പാക്കിസ്ഥാൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുമെന്ന് കെസിഎ പ്രസിഡണ്ട് നിത്യൻ തോമസും, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റിയും പത്രക്കുറിപ്പിലൂടെ അറിയിച്ചു. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക വിനോദ് ഡാനിയേൽ- 3663 1795 സിബി […]
Read More