ബഹ്‌റൈന്‍ കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഈ മാസം പത്തിന് തുടക്കമാകും.
ബഹ്‌റൈന്‍ കേരളീയ സമാജവും ഡി സി ബുക്സും സംയുക്തമായി നടത്തുന്നഅന്താരാഷ്ട്ര പുസ്തകോത്സവം ഈ മാസം പത്തു മുതല്‍ ഇരുപതു വരെ നടക്കുമെന്നും കേവലം പുസ്തകോത്സവം മാത്രമായിരിക്കില്ല, മറിച്ച് സാംസ്ക്കാരിക വിനിമയവും ധിഷണാശാലികളായ എഴുത്തുകാരെ ബഹറൈനിലെ സാഹിത്യ തൽപ്പരർക്ക് പരിചയപ്പെടുത്താനുമുള്ള ബോധപൂർവ്വമായ ധൈഷണിക ഇടപ്പെടലുകളാണ് ബഹറൈൻ കേരളീയ സമാജം നടത്തുന്നതെന്ന് പ്രസിഡന്‍റ് പി വി രാധാകൃഷ്ണപിള്ള പത്ര സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.ലോകോത്തരമായ സാഹിത്യ വൈജ്ഞാനിക പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയും നടക്കുന്ന പുസ്തകോത്സവത്തിൽ നിരവധി കലാസാംസ്ക്കാരിക പരിപാടികൾ കൂടെ ഉണ്ടായിരിക്കുന്നതാണെന്നും അദ്ദേഹം […]