Business & Strategy

വികസന പാതയിൽ ബഹ്റൈൻ : സർക്കാരിന്റെ ചതുർ വർഷ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി

ബഹ്റൈൻ സര്‍ക്കാറിന്റെ 2023 മുതല്‍ 2026 വരെയുള്ള പദ്ധതിക്ക് മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശപ്രകാരമാണ് മന്ത്രിസഭാ നീക്കം . ബഹ്റൈൻ ‘ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ അധ്യക്ഷനായി ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ ആണ് ഇത് സംബന്ധിച്ച നീക്കങ്ങൾ നടന്നത്.സാമ്പത്തിക ഉത്തേജന പാക്കേജില്‍നിന്നും സുസ്ഥിര വളര്‍ച്ചയിലേക്ക്’ എന്ന പ്രമേയത്തിലാണ് സര്‍ക്കാര്‍ ഈ ചതുർ […]
Read More

നേപ്പാൾ വിമാന ദുരന്തം: അനുശോചനം രേഖപ്പെടുത്തി ബഹറൈൻ

നേപ്പാളില്‍ കഴിഞ്ഞ ദിവസമുണ്ടായ വിമാനാപകടത്തിൽ ബഹ്റൈന്‍ അനുശോചനമറിയിച്ചു.ദുരന്തത്തില്‍ മരിച്ചവർക്ക് ആദരാജ്ഞലി അർപ്പിക്കുന്നുവെന്നും, നേപ്പാള്‍ സര്‍ക്കാറിനും ജനതക്കും അനുശോചനം രേഖപ്പെടുത്തുന്നതായും ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.നേപ്പാളിലെ വിനോദസഞ്ചാര കേന്ദ്രമായ പൊഖാറയില്‍ ഞായറാഴ്ച രാവിലെയാണ് യെതി എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ എല്ലാവരും മരിച്ചതായാണ് റിപ്പോർട്ട്.
Read More

വിജയക്കുതിപ്പ് തുടരാന്‍ ഇന്ത്യ ഇറങ്ങുന്നു;ഇന്ത്യ-കീവീസ് മത്സരം ഇന്ന്

ഹൈദരാബാദ്: അപരാജിത ജയങ്ങളുമായി മുന്നേറുന്ന ഇന്ത്യ വിജയക്കുതിപ്പ് തുടരാന്‍ ബുധനാഴ്ച ന്യൂസിലാന്റിനെതിരെ ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഇറങ്ങുന്നു. ആരാധകര്‍ക്ക് മൊബൈലുകളിലും സ്മാര്‍ട് ടിവികളിലും മത്സരം സൗജന്യമായി കാണാവുന്നത്. എല്ലാ ജിയോ ഉപഭോക്താക്കള്‍ക്കും മത്സരം ജിയോ ടിവിയില്‍ സൗജന്യമായി കാണാന്‍ കഴിയും. ഫോണിലെ ആപ്പ് സ്റ്റോറില്‍ നിന്നോ, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ജിയോടിവി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. നിങ്ങളുടെ ജിയോ അക്കൗണ്ട് ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച്‌ ജിയോടിവി ആപ്പില്‍ ലോഗിന്‍ ചെയ്യുക. സ്റ്റാര്‍ സ്‌പോര്‍ട്‌സ് […]
Read More

കേരളത്തിലെ സിവില്‍ സര്‍വീസ് സംതൃപ്തമാണ്; മുഖ്യമന്ത്രി

സർവീസ് മേഖലയിലെ ജീവനക്കാരെയും പൊതുജനങ്ങളെയും ഭിന്നിപ്പിക്കാൻ കേരളത്തിൽ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കൊച്ചിയിൽ എൻജിഒ യൂണിയൻ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വലതുപക്ഷ സർക്കാരിന്റെ കാലത്ത് സർവീസ് മേഖലയ്ക്ക് വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.അഴിമതി മുക്തമായ സിവില്‍ സര്‍വീസ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ എന്‍ജിഒ യൂണിയന് മാത്രമേ കഴിയൂ എന്ന് പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ സിവില്‍ സര്‍വീസ് മറ്റേതൊരു സംസ്ഥാനത്തേക്കാളും സംതൃപ്തമാണ്. എന്നാല്‍ ആ സംതൃപ്തി പ്രകടിപ്പിക്കേണ്ടത് ജനങ്ങള്‍ക്ക് […]
Read More

ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ സിമുലേഷൻ സംവിധാനം സ്ഥാപിച്ചു.

ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏറ്റവും ആധുനികമായ എയർ ട്രാഫിക് കൺട്രോൾ ടവറിനായി സിമുലേഷൻ സംവിധാനം സ്ഥാപിച്ചു.ബഹ്റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം ആണ് ഇത് സ്ഥാപിച്ചത്. ഏറ്റവും പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് എയർ ട്രാഫിക് കൺട്രോളർമാർക്കായി ഒരു സംയോജിത സിമുലേഷൻ പ്ലാറ്റ്‌ഫോമാണ് പുതിയ സംവിധാനം നൽകുന്നത് . ബഹ്റൈൻ എയർപോട്ടിനു ചുറ്റുമുള്ള പ്രദേശങ്ങളുടെ പനോരമിക് ദൃശ്യങ്ങൾ കണ്ടു കൊണ്ട് , വിവിധ കാലാവസ്ഥകളിൽ എയർ ട്രാഫിക് കൺട്രോൾ ടവർ പ്രവർത്തനങ്ങൾ മനസിലാക്കാൻ ഈ ഹൈടെക് സിസ്റ്റത്തിലൂടെ സാധിക്കുന്നതാണ്. […]
Read More

എസ്എന്‍ ട്രസ്റ്റ് ബൈലോയില്‍ നിര്‍ണായക ഭേദഗതി ;ഹൈക്കോടതി

എസ് എന്‍ ട്രസ്റ്റിന്റെ ബൈലോയില്‍ നിര്‍ണായക ഭേദഗതി വരുത്തി ഹൈക്കോടതി. വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്നും വിട്ടു നില്‍ക്കണം എന്ന ഭേദഗതിയാണ് വരുത്തിയിരിക്കുന്നത്. വെള്ളാപ്പള്ളി നടേശനെയടക്കം ഈ വിധി ബാധിക്കുമെന്നാണ് വിലയിരുത്തല്‍ മുന്‍ ട്രസ്റ്റ് അംഗം അഡ്വ ചെറുന്നിയൂര്‍ ജയപ്രകാശ് നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ച് ബൈലോ പുതുക്കി ഉത്തരവിറക്കിയത്. കേസില്‍ കുറ്റവിമുക്തരാകും വരെ ട്രസ്റ്റ് ഭാരവാഹിയായി തുടരാന്‍ പാടില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. വിധി സ്വാഗതം ചെയ്ത് […]
Read More

ഇന്ത്യയുമായി യുദ്ധത്തിനില്ല, അനുനയത്തിന് തയ്യാറെന്ന് പാകിസ്താൻ

കാശ്മീർ അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരിഫ്. ഇന്ത്യയുമായുള്ള മൂന്ന് യുദ്ധങ്ങൾ സമ്മാനിച്ചത് കൂടുതൽ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ദുബായ് ആസ്ഥാനമായുള്ള അൽ അറേബിയ ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇന്ത്യയുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തിയത് കാശ്മീർ അടക്കമുള്ള വിഷയങ്ങളിൽ ഒരുമിച്ചിരുന്ന് ചർച്ചകൾ നടത്തുന്നതിനായി ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹം ക്ഷണിക്കുന്നുണ്ട്. ഇരുരാജ്യങ്ങളും സമാധാനപരമായി ജീവിച്ച് പുരോഗതിയിലേക്ക് നീങ്ങുന്നതും പരസ്പ്പരം വഴക്കിട്ട് സമയം കളയുന്നതും […]
Read More

പ്രവാസിയും കുടുംബവും പ്രഭാഷണം നാളെ (18-01-23)

ഐ.സി.എഫ് നാഷണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവാസിയും കുടുംബവും എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു. നാളെ (18-01-23) രാത്രി 8.30ന് മനാമ ഐ.സി.എഫ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷനും പാടന്തറ മര്‍ക്കസ് ജനറല്‍ സെക്രട്ടറിയും പ്രമുഖ പ്രഭാഷകനുമായ ദേവര്‍ശോല അബ്ദുല്‍ സലാം മുസ് ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. ഫെബ്രുവരി 26ന് പാടന്തറയില്‍ നടക്കുന്ന 800 വധുവരന്‍മാരുടെ സമൂഹ വിവാഹത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് അദ്ദേഹം ബഹ്‌റൈനിലെത്തിയത്. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു
Read More

വിദ്യാർത്ഥികൾ ധാർമിക മൂല്യം ഉയർത്തിപ്പിടിക്കുന്നവരാവുക ; അവൈകെനിങ് -23

സൽമാബാദ് : ലഹരിയും ആസ്വാദനവും ജീവിതം നശിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ വിദ്യാർത്ഥികൾ ധർമിക മൂല്യം ഉയർത്തിപിടിക്കുന്നവരായി മാറണമെന്ന് രിസാല സ്റ്റഡി സർക്കിൾ (ആർ. എസ്. സി.) അവൈകെനിങ് -23 അഭിപ്രായപ്പെട്ടു . സൽമാബാദ് അൽഹിലാൽ ഓഡിറ്റോറിയത്തിൽ, ആർ. എസ്. സി. മനാമ സോൺ ചെയർമാൻ റാഷിദ് കല്ലടക്കുറ്റിയുടെ അധ്യക്ഷതയിൽ ഐ സി എഫ് നാഷണൽ അഡ്മിൻ പ്രസിഡന്റ് അബ്ദുസ്സലാം മുസ്ലിയാരുടെ പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടി ഐ.സി.എഫ് നാഷണൽ സംഘടനാകാര്യാ പ്രസിഡന്റ് ഷാനവാസ് മദനി ചേടിക്കുണ്ട് ഉദ്ഘടനം ചെയ്തു . […]
Read More

ജയകൃഷ്ണന് ബഹ്റൈൻ മലയാളി സെയിൽസ് ടീം അനുശോചനം രേഖപ്പെടുത്തി.

മനാമ. ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞ എറണാകുളം പറവൂർ സ്വദേശി ജയകൃഷ്ണൻ ഷാജിക്ക് (34) ബഹ്റൈൻ മലയാളി സെയിൽ ടീം എസ് വൈ എം എസ് ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. പത്ത് വർഷമായി ബഹ്റൈനിൽ പ്രവാസിയായിരുന്ന ജയകൃഷ്ണൻ യുണിലിവർ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ശനിയാഴ്ച വൈകീട്ട് ഈസ ടൗണിലെ താമസ സ്ഥലത്ത് കുഴഞ്ഞു വീണ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അടുത്ത ആഴ്ച നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യ സുമിയും […]
Read More