Business & Strategy

‘ചന്ദ്രയാന്‍ 3 ഇന്ത്യയ്ക്കും മുഴുവന്‍ മനുഷ്യകുലത്തിനും അഭിമാന നിമിഷം’; പ്രകാശ് രാജ്

ചന്ദ്രയാന്‍ 3ന്റെ ചരിത്ര നേട്ടത്തില്‍ സന്തോഷം പങ്കുവച്ച് നടന്‍ പ്രകാശ് രാജ്. ട്വിറ്ററിലൂടെയാണ് പ്രകാശ് രാജ് ചന്ദ്രയാൻ 3 യുടെ വിജയത്തിന്റെ സന്തോഷം പങ്കുവെച്ചത്. “ഇന്ത്യയ്ക്കും മുഴുവന്‍ മനുഷ്യകുലത്തിനും അഭിമാന നിമിഷം. ഐ എസ് ആര്‍ഒയ്ക്കും ചന്ദ്രയാന്‍ 3 നും വിക്രം ലാന്‍ഡറിനും ഇത് യാഥാര്‍ഥ്യമാക്കാന്‍ സംഭാവന ചെയ്ത ഓരോരുത്തര്‍ക്കും നന്ദി. പ്രപഞ്ചത്തിന്‍റെ നിഗൂഢത അറിയാനും ആഘോഷിക്കാനും ഇത് നമ്മെ നയിക്കട്ടെ”എന്നാണ് പ്രകാശ് രാജ് കുറിച്ചത്. ഏതാനും ദിവസം മുന്‍പ് വിക്രം ലാന്‍ഡറില്‍ നിന്ന് അയച്ച ചന്ദ്രനില്‍ […]
Read More

ബഹ്‌റൈനിലെ നിയുക്ത ഇന്ത്യൻ സ്ഥാനപതിയുമായി ഫ്രാൻസിസ് കൈതാരത്ത് കൂടിക്കാഴ്ച്ച നടത്തി.

ബഹ്‌റൈനിലെ നിയുക്ത ഇന്ത്യൻ സ്ഥാനപതിയുമായി ബി.എം.സി ചെയർമാൻ കൂടിക്കാഴ്ച്ച നടത്തി. ബഹ്‌റൈനിലെ നിയുക്ത ഇന്ത്യൻ സ്ഥാനപതിയും മലയാളിയുമായ വിനോദ് കെ. ജേക്കബിനെ സീഫിലെ ഇന്ത്യൻ എംബസിയിലെത്തിയാണ് ലോക കേരളസഭ അംഗവും, പ്രമുഖ സാമൂഹിക പ്രവർത്തകനും, ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് കൂടിക്കാഴ്ച്ച നടത്തിയത്. ബഹ്‌റൈൻ മീഡിയ സിറ്റിക്ക് വേണ്ടി അദ്ദേഹം അംബാസിഡർക്ക് ബൊക്കെയും,മീഡിയ സിറ്റി പുറത്തിറക്കി വരുന്ന ‘ദി ലീഡ്’ മാഗസിന്റെ ഏറ്റവും പുതിയ പതിപ്പും കൈമാറി, ഓണാശംസകളും അറിയിച്ചു. ബഹ്‌റൈൻ […]
Read More

വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ ഭാരവാഹികള്‍.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സിന് 2023_25 കാലഘട്ടത്തിലേക്കായി പുതിയ കമ്മിറ്റി നിലവില്‍ വന്നു. എഫ്.എം.ഫൈസല്‍ (ചെയര്‍മാന്‍),ജ്യോതിഷ് പണിക്കര്‍ (പ്രസിഡണ്ട്), മോനി ഒടികണ്ടത്തില്‍(സെക്രട്ടറി), തോമസ് ഫിലിപ്പ് (ട്രഷറര്‍) ഷൈജു കമ്പ്രത്ത് (വൈസ് ചെയര്‍മാന്‍) സന്ധ്യാരാജേഷ് (വൈസ് ചെയര്‍പേഴ്സണ്‍) കാത്തു സച്ചിന്‍ദേവ്, വിജയ ലക്ഷ്മി എന്നിവര്‍ (വൈസ് പ്രസിഡണ്ടുമാര്‍) ലീബ രാജേഷ് (എന്‍റര്‍ ടൈന്‍മെന്‍റ് സെക്രട്ടറി) ഡോക്ടര്‍ രൂപ്ചന്ദ് (ഹെല്‍ത്ത് കമ്മിറ്റി ചെയര്‍മാന്‍) ഡോക്ടര്‍ സിത്താര ശീധരന്‍ ( കള്‍ച്ചറല്‍ പ്രോഗ്രാം കണ്‍വീനര്‍) ടോണി നെല്ലിക്കന്‍ (റീജിയന്‍ കൗണ്‍സിലിലേക്കുള്ള […]
Read More

ഗുരുദേവ സോഷ്യൽ സൊസൈറ്റി ഓണോത്സവം 2023ൻറെ ഭാഗമായി പായസം മത്സരം സംഘടിപ്പിച്ചു.

മനാമ: സൽമാനിയ കാനു ഗാർഡനിൽ ഉള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഓണോത്സവം 2023ന്റെ ഭാഗമായി കഴിഞ്ഞദിവസം ജി എസ് എസ്സും സംഗീത റസ്റ്റോറന്റും സംയുക്തമായി പായസം മത്സരം സംഘടിപ്പിച്ചു. സൊസൈറ്റിയുടെ അങ്കണത്തിൽ നടന്ന മത്സരത്തിൽ പത്തോളം മത്സരാർത്ഥികൾ പങ്കെടുത്തു മികച്ച മത്സരം കാഴ്ചവച്ച പ്രസീദ, അശ്വനി, അരുണിമ എന്നിവർക്ക് സംഗീതാ റെസ്റ്റോറൻറ് ഏർപ്പെടുത്തിയ സമ്മാനങ്ങൾ നൽകി. കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ അധ്യക്ഷത വഹിച്ചു, സൊസൈറ്റി സെക്രട്ടറി ബിനു രാജ് സ്വാഗതവും, […]
Read More

റഷ്യയുടെ ചാന്ദ്രദൗത്യം പരാജയം; ലൂണ 25 ചന്ദ്രനില്‍ തകര്‍ന്നുവീണു

റഷ്യയുടെ ചാന്ദ്രദൗത്യം പരാജയം. ലൂണ 25 തകര്‍ന്നുവീണു. ലാന്‍ഡിങ്ങിന് മുന്‍പ് ഭ്രമണപഥത്തിലേക്ക് നീങ്ങവേ ഇടിച്ചു ഇറങ്ങുകയായിരുന്നു. 50 വര്‍ഷത്തിനുശേഷമുള്ള റഷ്യയുടെ ചാന്ദ്രദൗത്യമായിരുന്നു ലൂണ 25. ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുന്നതിന് മുന്നോടിയായി വലം വെക്കേണ്ട ഭ്രമണപഥത്തിലേക്ക് ലൂണ-25 പേടകത്തെ മാറ്റാന്‍ സാധിച്ചില്ലെന്ന് ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാങ്കേതിക തകരാറാണ് ലൂണയ്ക്ക് തിരിച്ചടിയയത്. 1976ല്‍ ആയിരുന്നു റഷ്യയുടെ അവസാനത്തെ ചാന്ദ്രദൗത്യം. ഓഗസ്റ്റ് 11നായിരുന്നു ലൂണ 25 വിക്ഷേപിച്ചത്. അഞ്ചുദിവസം കൊണ്ട് ചന്ദ്രന്റെ ആകര്‍ഷണവലയത്തിലെത്തുകയും ഏഴു ദിവസം കൊണ്ട് ലാന്‍ഡിങ് നടത്താനുമായിരുന്നു പദ്ധതി. […]
Read More

കോവിഡാനന്തര൦ യുവാക്കളുടെ പെട്ടെന്നുള്ള മരണകാരണം കണ്ടെത്താന്‍ ഇന്ത്യ രണ്ട് പഠനങ്ങള്‍ നടത്തു൦: ഐ.സി.എ൦.ആർ

ന്യൂസ്ടെസ്ക്:കോവിഡാനന്തരലോകത്തില്‍ യുവാക്കള്‍ക്കിടയിലെ പെട്ടെന്നുള്ള മരണകാരണം കണ്ടെത്താന്‍ ഇന്ത്യ വലിയ രണ്ട് പഠനങ്ങള്‍ നടത്തുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് അറിയിച്ചു (ICMR). 18 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ളവരുടെ മരണകാരണം കണ്ടെത്താനാണ് പഠനം നടത്തുന്നതെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. രാജീവ് ബാഹല്‍ പറഞ്ഞു. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ യുവാക്കളിലുണ്ടാകുന്ന പെട്ടെന്നുള്ള മരണങ്ങളെക്കുറിച്ചാണ് പഠനം നടത്തുന്നതെന്ന് ന്യൂസ് 18-ന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടത്തുന്ന ലോകാരോഗ്യസംഘടനയുടെ ഗ്ലോബല്‍ ട്രഡീഷണല്‍ മെഡിസിന്‍ സമ്മിറ്റിനോട്(ജിസിടിഎം)അനുബന്ധിച്ചാണ് […]
Read More

കെ സി എ “ഓണം പൊന്നോണം 2023″ന് കൊടിയേറ്റത്തോടെ തുടക്കമായി

കെ സി എയുടെ ഈ വർഷത്തെ ഓണഘോഷ പരിപാടിയായ കെ സി എ – ബി എഫ് സി “ഓണം പൊന്നോണം 2023″നാണ് കൊടിയേറ്റത്തോടെ തുടക്കം കുറിച്ചത്.കെ സി എ അങ്കണത്തിൽ വെച്ച് നടന്ന പരിപാടികളിൽ മിനിസ്ട്രി ഓഫ് സോഷ്യൽ ഡെവലപ്മെന്റ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഇനാസ് അൽ മാജീദ് വിശിഷ്ടാതിഥിയായി പങ്കെടുത്തു . വിശിഷ്ടാതിഥി തിരുവോണ വസ്ത്രങ്ങൾ അണിഞ്ഞ് പങ്കെടുത്തത് ചടങ്ങിന് ഒരു പ്രത്യേകതയായി. കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം […]
Read More

ഓർത്തഡോക്സ് സഭ സീനിയർ മെത്രാപ്പോലീത്ത സഖറിയാസ് മാർ അന്തോണിയോസ് കാലം ചെയ്തു

ഓർത്തഡോക്സ് സഭയുടെ സീനിയർ മെത്രാപ്പോലീത്തയും മുൻ കൊല്ലം ഭദ്രാസനാധിപനുമായിരുന്ന സഖറിയാസ് മാർ അന്തോണിയോസ് കാലം ചെയ്തു. 76 വയസ്സായിരുന്നു. മല്ലപ്പള്ളി അന്തോണിയോസ് ദയറായിൽ ആയിരുന്നു അന്ത്യം. കബറടക്കം പിന്നീട്. വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കൊച്ചിയിലും കൊല്ലത്തും മൂന്നു പതിറ്റാണ്ടിലേറെ ഭദ്രാസനാധിപൻ ആയിരുന്ന മാർ അന്തോണിയോസ് ലാളിത്യം മുഖമുദ്രയാക്കിയ പുരോഹിതനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. 1946 ജൂലൈ 19-ന് ആറ്റുമാലില്‍ വരമ്പത്ത് ഡബ്ല്യു.സി ഏബ്രഹാമിന്‍റെ പുത്രനായി പുനലൂരില്‍ ജനിച്ചു. കേരള സര്‍വ്വകലാശാലയില്‍ നിന്ന് ബി.എയും വൈദിക സെമിനാരിയില്‍ […]
Read More

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ രാമായണമാസ സമാപനം ആചരിച്ചു

മനാമ: സൽമാനിയ കാനു ഗാർഡനിൽ ഉള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഇക്കഴിഞ്ഞ കർക്കടവ് മാസം 1 മുതൽ 31 വരെ നടന്നു പോന്ന രാമായണമാസം പാരായണ സമാപനം കഴിഞ്ഞ ദിവസം സൊസൈറ്റിയുടെ അങ്കണത്തിൽ ചേർന്ന വിവിധ പരിപാടികളോട് കൂടി ആചരിച്ചു. കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി ചെയർമാൻ ശ്രീ.സനീഷ് കുറുമുള്ളിൽ അധ്യക്ഷത വഹിച്ചു, സൊസൈറ്റി സെക്രട്ടറി ശ്രീ. ബിനു രാജ് സ്വാഗതവും, എന്റർടൈൻമെന്റ് സെക്രട്ടറി ശ്രീ. ബിനു മോൻ നന്ദിയും രേഖപ്പെടുത്തി. കഴിഞ്ഞ ഒരു മാസക്കാലം […]
Read More

ഓറ ആർട്സ് സമ്മർ ക്യാമ്പ് ഫിനാലെ ഇന്ന്

മനാമ: ബഹ്‌റിനിലെ പ്രശസ്ത കലാകേന്ദ്രമായ ഓറ ആർട്സ് സമ്മർ ക്യാമ്പ് ഗ്രാൻഡ് ഫിനാലെ ഇന്ന് (19 ശനി) ബഹ്‌റൈൻ കേരളീയസമാജത്തിൽ നടക്കും.ഒന്നര മാസത്തോളമായി നടന്നുവരുന്ന സമ്മർക്യാമ്പിൽ 200ൽപ്പരം വിവിധ ഭാഷക്കാരായ കുട്ടികളാണ് പങ്കെടുത്തത്. ഇന്ന് സംഘടിപ്പിക്കുന്ന ഗ്രാൻഡ് ഫിനാലയിൽ ക്യാമ്പിലെ എല്ലാ കുട്ടികളും വിവിധ കലാപരിപാടികൾ സമാജം വേദിയിൽ അവതരിപ്പിക്കും. ബഹ്‌റൈനിലെ കലാ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഓറ ആർട്സ് ചെയർമാൻ മനോജ്‌ മയ്യന്നൂർ,ഓറ ഡയറക്ടർ വൈഷ്ണവ് ദത്ത് തുടങ്ങിയവർ അറിയിച്ചു.
Read More