Business & Strategy

വോയ്സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ കമ്മറ്റി സൗഹൃദം 2023 എന്ന പേരിൽ ഏരിയ തല മെമ്പർഷിപ്പ് കാർഡ് വിതരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു.

മനാമ: വോയ്സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ കമ്മറ്റി സൗഹൃദം 2023 എന്ന പേരിൽ ഏരിയ തല മെമ്പർഷിപ്പ് കാർഡ് വിതരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു. സൽമാബാദിലെ അൽഹിലാൽ ഹോസ്പിറ്റലിൽ വെച്ച് നടന്ന സൗഹൃദം 2023 ൽ ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് അനൂപ് ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ഹമദ് ടൗൺ ഏരിയ സെക്രട്ടറി ശിവജി ശിവദാസൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ മെമ്പർഷിപ്പ് കാർഡിന്റ ഉദ്ഘാടനം വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലീം നിർവ്വഹിച്ചു […]
Read More

ഐസിആർഎഫ് വേനൽക്കാല ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിച്ചു

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ( ഐസിആർഎഫ്) തേർസ്റ്റ്  ക്വഞ്ചേഴ്സ് 2023 ടീം അവരുടെ ഏഴാമത്തെ  ആഴ്ചയിലെ വേനൽക്കാല ബോധവൽക്കരണ പരിപാടി നടത്തി. ആരോഗ്യകരവും സുരക്ഷിതവുമായ വേനൽകാലത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. തേർസ്റ്റ് ക്വഞ്ചേഴ്സ് 2023 ടീം അംഗങ്ങൾ സിത്രയിലെ വർക്ക്‌സൈറ്റിൽ നൂറ്റി മുപ്പതോളം തൊഴിലാളികൾക്ക് കുപ്പിവെള്ളവും, ജൂസും, പഴങ്ങളും, ബിരിയാണിയും വിതരണം ചെയ്തു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ, ഡിഫെൻസ് അറ്റാഷെ ക്യാപ്റ്റൻ നൗഷാദ് അലി ഖാൻ, […]
Read More

ബഹ്‌റൈനിൽ ബാൽക്കണിയിൽനിന്ന് വീണു മലയാളി വിദ്യാർഥി മരിച്ചു

മനാമ: ബഹ്‌റൈനിൽ മലയാളി വിദ്യാർഥിയെ ബാൽക്കണിയിൽനിന്ന് വീണു മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ പഴയങ്ങായി മുട്ടം വെള്ളച്ചാൽ സ്വദേശി സയാൻ അഹമ്മദ് (14) ആണ് മരിച്ചത്. ബഹ്‌റൈനിലെ ജുഫൈറിൽ താമസിക്കുന്ന കെട്ടിടത്തിന്റെ 11-ാം നിലയിൽ വീണ നിലയിലാണ് കാണപ്പെട്ടത്. ശനിയാഴ് വൈകീട്ടായിരുന്നു സംഭവം.ഈ അടുത്തിടെയാണ് ഒമാനിൽനിന്നും ഇവർ കുടുംബ സമേതം ബഹ്‌റൈനിലേക്ക് താമസം മാറ്റിയത്. ബഹ്‌റൈൻ ന്യൂ മില്ലേനിയം സ്‌കൂൾ പത്താംക്ലാസ് വിദ്യാർഥിയാണ്. ബിസിനസുകാരനായ ഷജീറിന്റെയും ഫായിസയുടെയും മകനാണ്. സൽമാനിയ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം.
Read More

പ്രവാസ ലോകത്തെ പൊന്നോണത്തിനായി വിപണികൾ ഒരുക്കം തുടങ്ങി

പ്രവാസ ലോകത്തെ പൊന്നോണത്തിനായി വിപണികൾ ഒരുക്കം തുടങ്ങി. പച്ചക്കറി, വാഴയില, പൂക്കൾ അടക്കം ഓണവിപണി ലക്ഷ്യമിട്ടുള്ള വിഭവങ്ങൾ കേരളത്തിൽ നിന്ന് വരും ദിവസങ്ങളിൽ കടൽ കടക്കും. ഗൾഫിലെയും കേരളത്തിലെയും മൊത്ത വ്യാപാരികൾ സാധനങ്ങൾ കയറ്റി അയയ്ക്കാനുള്ള അവസാന വട്ട തയാറെടുപ്പിലാണ്. ചേന, ചേമ്പ്, കാച്ചിൽ, ഏത്തക്കായ, വെള്ളരി അടക്കം പെട്ടെന്നു കേടു വരാത്ത പച്ചക്കറികളുമായുള്ള കണ്ടെയ്നർ തിങ്കളാഴ്ച കൊച്ചി തുറമുഖത്തു നിന്നു കപ്പൽ കയറും. 21ന് സാധനങ്ങൾ ദുബായ് കടപ്പുറത്ത് എത്തും. അധികം ദിവസം ഇരിക്കാത്ത പച്ചക്കറികൾ […]
Read More

നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ട് വീയപുരം ചുണ്ടന്‍

69-ാമത് നെഹ്റു ട്രോഫി വള്ളം കളിയില്‍ വീയപുരം ചുണ്ടന്‍ ജേതാക്കള്‍. പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് വീയപുരം ചുണ്ടനായി തുഴഞ്ഞത്. ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനത്ത്. നടുഭാഗം മൂന്നാം സ്ഥാനത്തും നിലവിലെ ചാമ്പ്യന്‍മാരായ കാട്ടില്‍തെക്കേതില്‍ നാലാം സ്ഥാനത്തും എത്തി. ഹീറ്റ്സില്‍ വീയപുരമാണ് ഏറ്റവും മികച്ച സമയം കുറിച്ചത്. 4.18.80 സമയത്തിലാണ് വീയപുരം ഫിനിഷ് ചെയ്തത്. പിന്നാലെയാണ് ഫൈനലിലെ അവരുടെ മുന്നേറ്റം. ഒന്നാം ലൂസേഴ്‌സ് ഫൈനലില്‍ നിരണം ചുണ്ടനാണ് വിജയം സ്വന്തമാക്കിയത്. രണ്ടാം ലൂസേഴ്‌സ് ഫൈനലില്‍ ആനാരി ചുണ്ടന്‍ ഒന്നാം […]
Read More

പ്രമുഖ മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു

കോഴിക്കോട്: പ്രമുഖ മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല(63) അന്തരിച്ചു. കോഴിക്കോട് വെള്ളിപ്പറമ്പിലെ വീട്ടിലാണ് അന്ത്യം. വിളയില്‍ വല്‍സല പിന്നീട് ഇസ് ലാം മതം സ്വീകരിച്ചാണ് വിളയില്‍ ഫസീല എന്ന പേര് സ്വീകരിച്ചത്. മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തില്‍ വിളയിലില്‍ കേളന്‍-ചെറുപെണ്ണ് ദമ്പതികളുടെ മകളാണ്. അന്തരിച്ച പ്രമുഖ മാപ്പിളപ്പാട്ട് ഗായകന്‍ വി എം കുട്ടിയാണ് ഫസീലയെ സംഗീതരംഗത്തെത്തിച്ചത്. ‘മുഹമ്മദ് മുസ്തഫ’ എന്ന ചിത്രത്തില്‍ പി ടി അബ്ദുര്‍റഹ്മാന്റെ രചനയില്‍ ‘അഹദവനായ പെരിയോനെ’ എന്ന ഗാനത്തില്‍ എം എസ് വിശ്വനാഥന്റെ […]
Read More

‘കേരള’ത്തിന്റെ പേരു മാറുമോ?; ‘കേരളം’ എന്നാക്കണമെന്ന പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’എന്നതുമാറ്റി ‘കേരളം’ എന്നാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്ന പ്രമേയം മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചു. ഭരണഘടനയുടെ എട്ടാം പട്ടികയില്‍ പറയുന്ന എല്ലാ ഭാഷകളിലും കേരളം എന്ന പേര് ആക്കണമെന്നാണ് പ്രമേയത്തിൽ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം ഭേദഗതികൾ ഇല്ലാതെ തന്നെ പ്രമേയം പ്രതിപക്ഷമായ യുഡിഎഫ് അംഗീകരിച്ചു. സംസ്ഥാനത്തിന് മലയാള ഭാഷയിൽ ‘കേരളം’ എന്നാണറിയുന്നതെന്നും എന്നാൽ മറ്റു ഭാഷകളിൽ ഇപ്പോഴും ‘കേരള’ എന്നാണെന്നു പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ‘‘ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവല്‍ക്കരിക്കപ്പെട്ടത് […]
Read More

സിദ്ദിഖിന് വിട; ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി

കൊച്ചി: സംവിധായകൻ സിദ്ദിഖിന് വിട നൽകി സാംസ്കാരിക കേരളം. ഔ​ദ്യോ​ഗിക ബഹുമതികളോടെ എറണാകുളം സെൻട്രൽ ജുമാമസ്ജിദിൽ ഖബറടക്കി. വിടപറയുന്നത് മലയാള സിനിമയ്ക്ക് ഹിറ്റുകൾ മാത്രം സമ്മാനിച്ച സംവിധായകൻ. സിനിമാ-സാംസ്കാരിക മേഖലയിലെ നിരവധിപേർ സിദ്ദിഖിന് അന്തിമോപചാരം അർപ്പിച്ചു. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലും പള്ളിക്കരയിലെ വീട്ടിലും പൊതുദർശനത്തിന് ശേഷമാണ് ഖബറടക്കത്തിനായി സെൻട്രൽ ജുമാമസ്ജിദിലേയ്ക്ക് കൊണ്ടുപോയത്. വലിയ ജനാവലിയാണ് ഭൗതിക ദേഹത്തെ അനുഗമിച്ചിരുന്നത്. ജനക്കൂട്ടം ഖബർസ്ഥാനിലും തടിച്ചുകൂടിയിരുന്നു. ബന്ധുക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കും അന്തിമോപചാരമർപ്പിക്കാൻ വീട്ടിൽ സൗകര്യമൊരുക്കിയിരുന്നു. കരൾ സംബന്ധമായ രോഗത്തിനുള്ള ചികിത്സയിൽ […]
Read More

പ്രധാനമന്ത്രിയ്ക്കുള്ള ഓണക്കോടി ഇത്തവണ കണ്ണൂരിൽ നിന്ന്;ഒരുങ്ങുന്നത് കണ്ണൂർ കൈത്തറിയുടെ കുർത്ത

കണ്ണൂ‌ർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കേരളം ഔദ്യോഗികമായി സമ്മാനിക്കുന്ന ഓണക്കോടി കണ്ണൂരിൽ നിന്ന്. കേരളത്തിന്റെ സ്വന്തം കൈത്തറി തുണികൊണ്ട് നിർമിക്കുന്ന കുർത്തയാണ് പ്രധാനമന്ത്രിയ്ക്ക് സമ്മാനിക്കുന്നത്. കണ്ണൂർ ചൊവ്വയിലെ ലോക്‌നാഥ് കോ- ഓപ്പ് വീവിംഗ് സൊസൈറ്റിയാണ് കുർത്ത നിർമിക്കുന്നത്. മോദിയ്ക്ക് പുറമേ മറ്റ് പ്രമുഖർക്കായും കുർത്ത ഒരുക്കുന്നുണ്ട്. ഹാൻഡ്‌‌ലൂം ആന്റ് ടെക്‌‌സ്റ്റൈൽ സ്റ്റേറ്റ് ഡയറക്‌ടർ കെ എസ് അനിൽകുമാറിന്റെ നിർദേശാനുസരണം ലോക്‌നാഥ് വീവേഴ്‌സ് സെക്രട്ടറി പി വിനോദ് കുമാർ ഓണക്കോടി നിർമിക്കുന്നതിന്റെ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. പ്രസിഡന്റ് എ പവിത്രന്റെ […]
Read More

സംവിധായകൻ സിദ്ദീഖിൻ്റെ വിയോഗം, മലയാള സിനിമക്ക് വലിയ നഷ്ടം: വോയ്സ് ഓഫ് ആലപ്പി

പ്രമുഖ സിനിമാ സംവിധായകൻ സിദ്ദീഖിൻ്റെ വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടമാണെന്ന് വോയ്സ് ഓഫ് ആലപ്പി ഇറക്കിയ അനുശോചന ക്കുറിപ്പിൽ അഭിപ്രായപ്പെട്ടു. കേരളത്തിലെ സിനിമാ മേഖലക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനായിരുന്നു അദ്ദേഹം. 1989ല്‍ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ അദ്ദേഹം തിരക്കഥാകൃത്ത്, നടന്‍, നിര്‍മാതാവ് എന്നീ നിലകളിലും സിനിമാലോകത്ത് അവസാനം വരെ നിറഞ്ഞു നിന്നു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലും സംവിധായക വേഷം സിദ്ദീഖ് […]
Read More