Business & Strategy

സംവിധായകൻ സിദ്ദിഖിന്റെ നിര്യാണത്തിൽ പാലക്കാട് പ്രവാസി അസോസിയേഷൻ അനുശോചിച്ചു

മനാമ: വെയിൽച്ചൂടും വിരഹവും സാമ്പത്തിക പരാധീനകളും നിറഞ്ഞ പ്രവാസ ജീവിതത്തിൽ ശുദ്ധ ഹാസ്യത്തിന്റെ സിദ്ദിഖ് സ്പർശം ഒരു വേനൽ മഴത്തന്നെയായിരുന്നു എന്ന് അംഗങ്ങൾ അനുസ്മരിച്ചു.അകാലത്തിലുള്ള അദ്ദേഹത്തിന്റെ വിയോഗത്തിൽ പാലക്കാട് പ്രവാസി അസോസിയേഷൻ പ്രവർത്തക സമിതി അഗാധമായ ദുഃഖം രേഖപ്പെടുത്തി അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊള്ളുന്നതായും ദീപക് മേനോൻ ,ജയശങ്കർ,ശ്രീധർ തേറമ്പിൽ എന്നിവർ അനുശോന സന്ദേശത്തിൽ അറിയിച്ചു
Read More

സംവിധായകന്‍ സിദ്ദിഖിന് ആദരാഞ്ജലികള്‍ നേര്‍ന്ന് സാംസ്കാരികലോകം

കൊച്ചി: അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ സിദ്ദിഖിന് ആദരാഞ്ജലികള്‍ ആര്‍പ്പിച്ച് സിനിമാ സാംസ്കാരിക ലോകം.അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരൻ എന്ന നിലയിലേക്ക് ഉയർന്ന പ്രതിഭയെയാണ് സിദ്ദിഖിന്റെ വിയോഗത്തിലൂടെ സാംസ്കാരിക കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗൗരവതരമായ ജീവിത പ്രശ്നങ്ങളെ നർമ്മ മധുരമായ ശൈലിയിൽ അവതരിപ്പിക്കുന്നതിൽ സിദ്ദിഖ് ശ്രദ്ധേയമായ മികവ് പുലർത്തിയിരുന്നു. മികച്ച തിരകഥാകൃത്തും സംവിധായകനുമായിരുന്നു സിദ്ദിഖ്. അദ്ദേഹവും ലാലും ചേർന്ന് ഒരുക്കിയ പല സിനിമകളിലെ മുഹൂർത്തങ്ങളും സംഭാഷണങ്ങളും ജനമനസ്സിൽ പതിറ്റാണ്ടുകൾക്ക് ശേഷവും മായാതെ നിൽക്കുന്നത് […]
Read More

സംവിധായകൻ സിദ്ധിഖ് വിട പറഞ്ഞു

കൊച്ചി∙ പ്രശസ്ത സംവിധായകന്‍ സിദ്ദീഖ് (67) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. കരൾ രോഗബാധയെ തുടർന്ന് ഒരു മാസമായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിദ്ദീഖ് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലാവുകയും ചൊവ്വാഴ്ച രാത്രി ഒൻപതോടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ബുധനാഴ്ച രാവിലെ 9 മുതൽ 11.30 വരെ കടവന്ത്ര രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും തുടർന്ന് കാക്കനാട് പള്ളിക്കരയിലുള്ള സ്വവസതിയിലും പൊതുദർശനം. വൈകിട്ട് ആറിന് എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ ഔദ്യോഗിക ബഹുമതികളോടെ […]
Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ത്ഥി

കോട്ടയം: പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നേരത്തെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ധാരണയായിരുന്നു. പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കാലതാമസം വരുത്താതെ കോണ്‍ഗ്രസ് നേതൃത്വം ചാണ്ടി ഉമ്മനെ ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
Read More

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത; ക്ഷാമബത്ത 3 ശതമാനം ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ട്

ന്യൂസ്‌ ഡെസ്ക്: കേന്ദ്ര സർക്കാർ ക്ഷാമബത്ത (ഡിഎ) മൂന്ന് ശതമാനം വർദ്ധിപ്പിച്ച് 45 ശതമാനമാക്കി ഉയർത്തിയേക്കുമെന്ന് റിപ്പോർട്ട്. ക്ഷാമബത്തയിലെ ഏറ്റവും പുതിയ വർദ്ധന 2023 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് ഡിഎ വർദ്ധനവ് നടപ്പിലാക്കുക. ഒരു കോടിയിലധികം ജീവനക്കാർക്കും പെൻഷൻകാർക്കുമാണ് ക്ഷാമബത്ത ഉയർത്തുന്നതുകൊണ്ടുള്ള പ്രയോജനമുണ്ടാവുക. തൊഴിൽമന്ത്രാലയത്തിന് കീഴിലെ ലേബർ ബ്യൂറോ പ്രതിമാസം പുറത്തിറക്കുന്ന പുതിയ ഉപഭോക്തൃ വില സൂചിക( സിപിഐ-ഐഡബ്ല്യു) 2023 ജൂലായ് 31-ന് പുറത്തിറങ്ങിയിട്ടുണ്ട്.. ക്ഷാമബത്തയിൽ നാല് ശതമാനം പോയിന്റ് വർദ്ധനവാണ് തങ്ങൾ […]
Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലേക്ക്; വിജ്ഞാപനം പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. സെപ്തംബര്‍ 5ന് തെരഞ്ഞെടുപ്പ് നടക്കും. 8നാണ് വോട്ടെണ്ണല്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറത്തിറക്കി. മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നു.ഓഗസ്റ്റ് 17നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സൂക്ഷ്മ പരിശോധന 18ന് നടക്കും. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.കോണ്‍ഗ്രസില്‍ നിന്ന് ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. മറിച്ചൊരു സാധ്യത നിലവിലില്ല. അതേസമയം സിപിഐഎമ്മില്‍ നിന്ന് ആര് സ്ഥാനാര്‍ത്ഥിയാകുമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ജെയ്ക് സി തോമസ് തന്നെ സ്ഥാനാര്‍ത്ഥിയാകണോ […]
Read More

ബഹ്‌റൈൻ പ്രതിഭ വേനൽ തുമ്പികൾ -2023 ക്യാമ്പ് സമാപിച്ചു.

മനാമ : കഴിഞ്ഞ ഒരു മാസക്കാലമായി ലോറൽസ് ഗ്ലോബൽ എജുക്കേഷൻ ഹാളിൽ ബഹ്റൈൻ പ്രതിഭ ബാല വേദിയുടെ ആഭിമുഖ്യത്തിൽ ഒരു മാസക്കാലമായി നടന്നു വന്ന കുട്ടികൾക്കായുള്ള അവധിക്കാല ക്യാമ്പ്, വേനൽതുമ്പികൾ – 2023 ന് വിവിധയിനം കലാപരിപാടികളോടെ കെ.സി.എ ഹാളിൽ ചേർന്ന സമാപന സമ്മേളനത്തോടെ തിരശ്ശീല വീണു.വേനൽ തുമ്പി കൂട്ടുകാരുടെ ഘോഷയാത്രയോടെ ആരംഭിച്ച സമാപന സമ്മേളനത്തിന്റെ ഉത്ഘാടനം ഡെയ്ലി ട്രിബ്യൂൺ മാനേജിങ് ഡയറക്ടർ പി ഉണ്ണികൃഷ്ണൻ നിർവഹിച്ചു.പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ്‌ പതേരി സ്വാഗതവും പ്രതിഭ പ്രസിഡണ്ട്‌ […]
Read More

കെ.സി.എ ഓണഘോഷങ്ങളുടെ ഭാഗമായി വടംവലി മത്സരം സംഘടിപ്പിച്ചു.

മനാമ: ബഹ്‌റൈനിലെ പ്രമുഖ സംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ ”കെ സി എ ഓണം പൊന്നോണം 2023” എന്ന പേരിലാണ് ഇത്തവണത്തെ ഓണാഘോഷ൦ ഒരുക്കുന്നത്. ടഗ് ഓഫ് വാർ അസോസിയേഷന്റെ പിന്തുണയോടെ സിഞ്ചിലെ അൽ അഹലി സ്പോർട്സ് ക്ലബ്ബിൽ നടന്ന വാശിയേറിയ വടംവലി മത്സരത്തിൽ ബഹ്‌റൈൻ ബ്രദേഴ്സ് ബി ടീം വിജയ കിരീടം ചൂടി.മത്സരത്തിൽ തിരുവിതാംകൂർ ടീമും, ബഹറിൻ ബ്രദേഴ്സ് എ ടീമു൦ രണ്ടും’മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. തുടർന്ന് നടന്ന സമാപന ചടങ്ങിൽ കെസിഎ പ്രസിഡണ്ട് […]
Read More

ഐവൈസിസി സൽമാനിയ ഏരിയ കമ്മറ്റി ഇന്റേണൽ വടംവലി മത്സരം സംഘടിപ്പിച്ചു.

മനാമ:ഐവൈസിസി സൽമാനിയ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 9 ഏരിയ കമ്മറ്റികളെ പങ്കെടുപിച്ച് വടംവലി മത്സരം സംഘടിപ്പിച്ചു .അംഗങ്ങളുടെ ഇടയിൽ കായിക അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന ഏരിയ കമ്മറ്റികളെ ഉൾപ്പെടുത്തി വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത് .മത്സരത്തിൽ ആതിഥേയരായ സൽമാനിയ ഏരിയ കമ്മറ്റി മനാമ ഏരിയയെ പരാജയപ്പെടുത്തി ചാമ്പ്യാന്മാരായി. ദേശീയ പ്രസിഡണ്ട് ഫാസിൽ വട്ടോളി മത്സരങ്ങൾ ഉത്‌ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി അലൻ ഐസക് ,ട്രഷറർ നിധീഷ് ചന്ദ്രൻ,സ്പോർട്സ് വിങ് കൺവീനർ ജിജോമോൻ മാത്യു, അനിൽ കുമാർ […]
Read More

പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ നിയമ, മെഡിക്കൽ അവബോധ പരിപാടി സംഘടിപ്പിക്കുന്നു.  

മനാമ: പ്രവാസി ലീഗൽ സെല്ലിന്റെ (പി‌എൽ‌സി) കീഴിൽ ‘കണക്റ്റിംഗ് പീപ്പിൾ’ പ്രോഗ്രാം സംഘടിപ്പിക്കുന്നു. നിയമപരവും വൈദ്യശാസ്ത്രപരവുമായ വശങ്ങളെക്കുറിച്ചും നമ്മുടെ ദൈനംദിന ജീവിതത്തിൽ അവയുടെ പ്രാധാന്യത്തെക്കുറിച്ചും വ്യക്തികൾക്കിടയിൽ അവബോധം വളർത്തുകയാണ് ഈ പരിപാടിയിയിലൂടെ ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് 12 ശനിയാഴ്ച വൈകുന്നേരം 7.30 ന് ഉമ്മുൽ ഹസ്സമിലെ കിംസ് ഹെൽത്ത് ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.ഈ പരിപാടിയിൽ അഭിഭാഷകരെയും കമ്മ്യൂണിറ്റി നേതാക്കളെയും ഉൾപ്പെടുത്തി സുരക്ഷിതമായ കുടിയേറ്റത്തെക്കുറിച്ചുള്ള ആകർഷകമായ ടോക്ക് ഷോയും സംഘടിപ്പിക്കുന്നു. പരിപാടിയിൽ പങ്കെടുക്കുന്ന വ്യക്തികൾക്ക് അവരുടെ സുരക്ഷയും ക്ഷേമവും നിയമ […]
Read More