GCC

പ്രവാസി വെൽഫെയർ സ്വാതന്ത്ര്യദിന ജനകീയ ഓൺലൈൻ പ്രശ്നോത്തരി വിജയികൾ.

മനാമ: രാജ്യം വൈദേശിക ആധിപത്യത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ വാർഷികാഘോഷ വേളയിൽ ഇന്ത്യ മഹാരാജ്യത്തെക്കുറിച്ചുള്ള അറിവും പ്രചോദനവും വർദ്ധിപ്പിക്കാൻ ബഹറൈനിലെ പ്രവാസി സമൂഹത്തിനായി പ്രവാസി വെൽഫെയർ, ബഹറൈൻ സ്വാതന്ത്ര്യ ദിനത്തിൽ രാവിലെയും രാത്രിയുമായ് സംഘടിപ്പിച്ച ഇന്ത്യ @ 75 ജനകീയ ഓൺലൈൻ പ്രശ്നോത്തരിയിൽ ജോസി തോമസ്, സുഹൈല എ. കെ എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി. രാവിലെ നടന്ന മത്സരത്തിൽ ലിജി ലേഖ രണ്ടാം സ്ഥാനവും സമീർ ഹസൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയപ്പോൾ രാത്രി നടന്ന മത്സരത്തിൽ […]
Read More

വിദ്യാര്‍ത്ഥികള്‍ക്കായി യു.പി.പി പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു.

യുനൈറ്റഡ് പാരന്‍റ് പാനല്‍ കോവിഡിന് ശേഷമുള്ള അദ്ധ്യയന വര്‍ഷാരംഭത്തിന്‍റെ മുന്നോടിയായി 13 വയസ്സ് മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കായി KDC ഇന്‍സ്റ്റിറ്റൃൂട്ടുമായി സഹകരിച്ചു കൊണ്ട്‌ സെപ്റ്റംബര്‍ 2 ന് വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ പഠന ക്യാമ്പ് നടത്താന്‍ തീരുമാനിച്ചു. ജുഫൈര്‍ നവാരസ് ഓഡിറ്റോറിയത്തില്‍ വെച്ച് എയിം 22 എന്ന പേരില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നടത്തുന്ന പഠന ക്യാമ്പിൽ പങ്കെടുക്കാൻ താല്‍പര്യമുള്ളവര്‍ക്ക് വിശദവിവരങ്ങള്‍ക്കയി 34153933,  39091901, 38940444 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ് […]
Read More

ഇന്ത്യൻ സോഷ്യൽ ഫോറം ബ്രദേർസ് ട്രോഫി-22 മുഹറക്ക് എഫ്.സി ജേതാക്കൾ.

മനാമ : ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം മുഹറക്ക് ബ്ലോക്ക് കമ്മറ്റി അൽ സയ സ്റ്റേഡിയം ബുസൈതീനിൽ വച്ചു സംഘടിപ്പിച്ച ബ്രദേർസ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് ഫൈനലിൽ ഹൂറ എഫ് സി യെ ഒരു ഗോളിന് പരാജയപ്പെടുത്തി മുഹറക്ക് എഫ് സി ജേതാക്കളായി. മുഹറക്ക് ബ്ലോക്ക് പ്രസിഡന്റ് ടി. എം.സിമൊയ്‌തു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ സ്‌പോർട് കൺവീനർ കെ.എസ്.റഷീദ് സാഹിബ് ഉദ്ഘാടനം കർമ്മം നിർവഹിച്ചു. തുടർന്നു ഐ […]
Read More

അറബ് രാജ്യങ്ങൾ സഹകരണം ശക്തമാക്കി ബഹിരാകാശ പദ്ധതികൾ : ബഹ്റെെൻ വേദിയാകു൦.

ബഹ്റെെൻ: ബഹിരാകാശ പദ്ധതികളിൽ കൂടുതൽ പ്രാധാന്യം നൽകാൻ ഒരുങ്ങി അറബ് രാജ്യങ്ങൾ. പദ്ധതിയുമായി സഹകരിച്ച് മുന്നോട്ട് പോകൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ചർച്ച സംഘടിപ്പിക്കും. യോഗത്തിന് ബഹ്റെെൻ ആണ് വേദിയാകുന്നത്. നവംബർ എട്ടിനാണ് യോഗം നടക്കുന്നത്. ബഹിരാകാശ പദ്ധതികളുടെ വിജയവും അതുമായി മന്നോട്ട് പോകുമ്പോഴുണ്ടാകുന്ന പ്രതിസന്ധിയും എല്ലാം ചർച്ച ചെയ്യും. എല്ലാ അറബ് രാജ്യങ്ങളുമായി ചർച്ച ചെയ്ത് നിർദേശങ്ങൾ സ്വീകരിക്കാൻ ആണ് യോഗം സംഘടിപ്പിക്കുന്നത്. ബഹിരാകാശ മേഖലയിൽ കൂടുതൽ വളർച്ച അടയാളപ്പെടുത്താൻ ഈ യോഗത്തിലൂടെ രാജ്യത്തിന് […]
Read More

ബഹ്റൈനിൽ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു.

ഇന്ത്യൻ അംബാസഡർ ഹിസ് എക്സ്ലൻസി പിയൂഷ് ശ്രീവാസ്തവ, എംബസി കോൺസുലർ ടീ൦ അംഗങ്ങൾ , പാനൽ അഭിഭാഷകർ ഉൾപ്പെടെയുള്ള 50 ഓളം ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളുമായു൦ വിവിധ തൊഴിൽ പ്രശ്നങ്ങൾ പരാതികൾ എന്നിവ സംബന്ധിച്ചു൦ ഓപ്പൺ ഹൗസിൽ സംവദിച്ചു.ഐസിആർഎഫ്, വേൾഡ് എൻആർഐ കൗൺസിൽ, ബഹ്‌റൈൻ കേരളീയ സമാജം , ഐഎച്ച്ആർസി തുടങ്ങിയ ഇന്ത്യൻ അസോസിയേഷനുകളുടെ തലവന്മാരും പ്രതിനിധികളും ഓപ്പൺ ഹൗസിൽ പങ്കെടുത്തു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷത്തിൽ എംബസി സംഘടിപ്പിച്ച പരിപാടികളിൽ ഇന്ത്യൻ സമുഹത്തിന്റെ വൻതോതിലുള്ള […]
Read More

അന്താരാഷ്ട്ര മുലയൂട്ടൽ വാരത്തോട് അനുബന്ധിച്ച് ബഹ്റൈനിൽ മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി കാമ്പയിൻ.കാമ്പയിൻ ബഹ്റൈൻ ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു.

 സ്വാഭാവിക മുലയൂട്ടല് പ്രോത്സാഹിപ്പിക്കണമെന്നും കുഞ്ഞിന്റെയും മാതാവിന്റെയും ആരോഗ്യത്തിന് അത് അനിവാര്യമാണെന്നും ആരോഗ്യ മന്ത്രി ഡോ.ജലീല ബിന്ത് അസ്സയ്യിദ് ജവാദ് ഹസന് വ്യക്തമാക്കി. സ്വാഭാവിക മുലയൂട്ടല് പ്രോത്സാഹിപ്പിക്കുക എന്നതാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. തുടര്ച്ചയായ ബോധവത്കരണ പരിപാടികളിലൂടെ ഇതുസംബന്ധിച്ച സാമൂഹിക അവബോധം ശക്തിപ്പെടുത്തുകയും . സമൂഹത്തിലെ വിവിധ വ്യക്തികളുടെ ഇക്കാര്യത്തിലുള്ള അനുഭവസമ്ബത്ത് മറ്റുള്ളവര്ക്ക് നേരിട്ട് കൈമാറാന്നതിനുള്ള അവസരവുമായി പരിപാടി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.ആരോഗ്യമുള്ള യുവതലമുറയെ പടുത്തുയർത്തുന്നതിന് സ്വാഭാവിക മുലയൂട്ടല് അനിവാര്യമാണെന്നും ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടി. ക്ലൗഡ് ഓഫ് ഹോപ് വളന്റിയര് ടീമുമായി […]
Read More

മുൻ പാത്രിയാർക്കൽ വികാരിയുടെ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

2022 ആഗസ്റ്റ് 20 ശനിയാഴ്ച കാലം ചെയ്ത്, 2022 ആഗസ്റ്റ് 21 ഞായറാഴ്ച മുളന്തുരുത്തി വൈദിക സെമിനാരിയിൽ കബറടക്കപെട്ട ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ മുൻ പാത്രിയാർക്കൽ വികാരിയായിരുന്ന (2010 മുതൽ 2013 വരെ) അഭിവന്ദ്യ പത്രോസ് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ ആകസ്മിക വേർപാടിൽ പള്ളി മാനേജിംഗ് കമ്മിറ്റി അനുശോചനം രേഖപ്പടുത്തി. ഇന്ന് രാവിലെ വിശുദ്ധ കുർബാനക്ക് ശേഷം നടന്ന അനുശോചന യോഗത്തിൽ ഇടവക വികാരി ഫാദർ റോജൻ രാജൻ പേരകത്ത് അഭിവന്ദ്യ തീരുമേനിയെക്കുറിച്ച് […]
Read More

18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സന്ദർശക വിസകൾ ഇഖാമയായി മാറ്റാം: സഊദി ജവാസാത്.

സഊദിയിൽ 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സന്ദർശക വിസകൾ ഇഖാമയായി മാറ്റാമെന്ന് സഊദി പാസ്സ്പോർട്ട് വിഭാഗം അറിയിച്ചു. രക്ഷിതാക്കൾ സഊദിയിൽ സ്ഥിരമായി താമസിക്കുന്നുണ്ടെങ്കിൽ ഇത്തരത്തിൽ പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളുടെ സന്ദർശക വിസ റെസിഡന്റ് വിസയാക്കി മാറ്റാമെന്നാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് പ്രഖ്യാപിച്ചത്. അപേക്ഷകന്റെ താമസത്തിന്റെ കാലാവധി അഥവാ രക്ഷിതാവിന്റെ ഇഖാമ കാലാവധി സന്ദർശക വിസ നീട്ടുന്നതിന് തടസമല്ലെന്നും അതേസമയം, ഫാമിലി വിസിറ്റ് വിസ ആകെ ആറു മാസം മാത്രമേ ദീർഘിപ്പിക്കാനാകൂവെന്നും പാസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.എന്നാൽ, […]
Read More

പ്രവേശനോത്സവത്തിനൊരുങ്ങി സഊദിയിലെ സ്കൂളുകൾ.

പ്രവേശനോത്സവത്തിനൊരുങ്ങി സഊദിയിലെ സ്കൂളുകൾ. പതിനായിരക്കണക്കിന് വിദ്യാർത്ഥികളെ വരവേൽക്കാൻ ഒരുക്കങ്ങൾ പൂർത്തിയായി. ഞായറാഴ്ചയാണ് സ്കൂളുകൾ തുറക്കുന്നത്.കിഴക്കൻ പ്രവിശ്യയിൽ 1,627 സ്‌കൂളുകളിലേക്ക് 4 ദശലക്ഷം പാഠപുസ്തകങ്ങൾ എത്തിച്ചതായി സൗദി പ്രസ് ഏജൻസി വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. നൂർ സംവിധാനത്തിലൂടെ സ്കൂൾ ഗതാഗതത്തിനായി രജിസ്റ്റർ ചെയ്ത 50,000 ത്തിലധികം വിദ്യാർത്ഥികൾക്കായി 700 ഓളം ബസുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് റീജിയണിന്റെ വിദ്യാഭ്യാസ വകുപ്പ് വക്താവ് സയീദ് അൽ-ബാഹെസ് പറഞ്ഞു.1,320 പൊതു, സ്വകാര്യ സ്‌കൂളുകളിലേക്ക് ഘട്ടം ഘട്ടമായി 162,583 വിദ്യാർത്ഥികളെ സ്വീകരിക്കാൻ മേഖല സജ്ജമാണെന്ന് ജസാനിൽ […]
Read More

ബഹറൈൻ കേരളീയ സമാജത്തിൽ അത്തപ്പൂക്കള മത്സരത്തിന് തുടക്കമായി.

ബഹറൈൻ കേരളീയ സമാജത്തിൻ്റെ ഓണാഘോഷമായ ശ്രാവണത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായ അത്തപ്പൂക്കള മത്സരത്തിനാണ് ഇന്ന് (26/ 08/ 2022)ന് രാവിലെ ഒൻപത് മണിയോടെ തുടക്കമായത്.രാവിലെ മുതൽ നടന്ന് വരുന്ന പൂക്കള മത്സരത്തിൽ വ്യക്തികളും സമാജം ഉപവിഭാഗങ്ങളും മറ്റ് സംഘടനകളുമടക്കം നിരവധിപേർ പൂക്കള മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ഉച്ചക്ക് ശേഷം മത്സരത്തിൽ പങ്കെടുത്ത പൂക്കളങ്ങളുടെ പ്രദർശനം ഉണ്ടായിരിക്കുന്നതാണ്. പൂക്കള മത്സരത്തിൻ്റെ കൺവീൻ ജോസ് ചാലിശ്ശേരി, അജിത രാജേഷ് എന്നിവരാണ്.ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന വടംവലി മത്സരത്തിൽ മൂന്നോളം വിഭാഗങ്ങളിലായി ഇരുപതോളം ടീമുകൾ […]
Read More