Bahrain

വേള്‍ഡ് മലയാളി കൗണ്‍സില്‍ തൊഴിലാളികള്‍ക്കൊപ്പം സ്വാതന്ത്യദിനം ആഘോഷിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് സല്‍മാബാദില്‍ തൊഴിലാളികളുമൊത്ത് അവരുടെ താമസസ്ഥലത്ത് വെച്ച് മധുര വിതരണം നടത്തിയും തൊഴിലാളികള്‍ക്ക് പതാകകള്‍ വിതരണം ചെയ്തും സ്വാതന്ത്ര്യദിനം ആഘോഷിച്ചു . വേള്‍ഡ് മലയാളികൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് പ്രസിഡണ്ട് എഫ്.എം. ഫൈസല്‍, സെക്രട്ടറി ജ്യോതിഷ് പണിക്കര്‍, ജോയന്‍റ് സെക്രട്ടറി ഷൈജു കന്‍പ്രത്ത് ചാരിററി വിങ്ങ് കണ്‍വീനര്‍ തോമസ് ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.   BMC News Portal BMC News Live- Facebook and YouTube
Read More

ബഹ്റൈനിൽ ആലപ്പുഴ ജില്ലക്കാർക്ക് കൂട്ടായ്മ രൂപീകരിക്കുന്നു

ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരായ പ്രവാസികൾക്കായി വോയ്സ് ഓഫ് ആലപ്പി എന്ന പേരിൽ ആലപ്പുഴ ജില്ലാ പ്രവാസി ഫോറം രൂപീകരിച്ചു, ആലപ്പുഴ ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലെയും ആളുകളെയും പ്രാദേശിക കൂട്ടായ്മകളെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ടു പോകാനാണ് കൂട്ടായ്മ ഉദ്ദേശിക്കുന്നതെന്ന് ഇതിനായി രൂപവത്കരിച്ച അഡ്ഹോക് കമ്മിറ്റി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും കൂട്ടായ്മയിൽ ചേരുന്നതിനും 3310 3893,3387 4100 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.   BMC News Portal BMC News Live- Facebook and YouTube
Read More

‘കാൻ ബി ടച്ച്ഡ്’ ; ബഹ്‌റൈൻ പ്രവാസികൾ ഒരുക്കിയ നിശ്ശബ്ദത ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.

‘കാൻ ബി ടച്ച്ഡ്’ ; ശ്രദ്ധ നേടി ബഹ്‌റൈൻ പ്രവാസികൾ ഒരുക്കിയ നിശ്ശബ്ദത ഹ്രസ്വചിത്രം മനാമ:ബഹ്‌റൈനിൽ ആർ ലാബ്‌സിന്റെ ബാനറിൽ നിർമ്മിച്ച് യു ടൂബിലൂടെ റിലീസ് ചെയ്ത ‘കാൻ ബി ടച്ച്ഡ് ‘ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ആർത്തവം അയിത്തമല്ലെന്ന ഓർമ്മപ്പെടുത്തലാണ് ചിത്രത്തിന്റെ പ്രമേയമെങ്കിലും ഭിന്നശേഷിക്കാരായ മക്കൾ ഉള്ള കുടുംബങ്ങളിൽ ഉണ്ടായേക്കാവുന്ന നിസ്സഹായ അവസ്ഥകൾ വരച്ചുകാട്ടുകയാണ് ഏഴര മിനുട്ട് നീണ്ടു നിൽക്കുന്ന ചിത്രം.സംഭാഷണങ്ങളില്ലാതെ തന്നെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നതിൽ അണിയറ പ്രവർത്തകർ വിജയിച്ചു എന്നാണ് ചിത്രം കണ്ട പ്രേക്ഷകരുടെ […]
Read More

മക്കളോടൊപ്പം രക്ഷിതാക്കളും വളരുക ; ഡോ. നഹാസ് മാള

മനാമ :പുതിയ കാലത്ത് മക്കളോടൊപ്പം രക്ഷിതാക്കളും വളരേണ്ടതുണ്ടെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രെസിഡെന്റും കേരളത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനുമായ ഡോ.നഹാസ് മാള അഭിപ്രായപ്പെട്ടു. ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച പൊതുയോഗത്തിൽ “വളരാം മക്കൾക്കൊപ്പം” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മക്കൾക്കൊപ്പം സമയം ചെലവഴിക്കാനും അതിലൂടെ അവരുടെ ഉള്ളിലേക്കിറങ്ങി ചെല്ലാനും ഓരോ രക്ഷിതാക്കൾക്കും സാധിക്കണം. എല്ലാ കാര്യങ്ങളും പരസ്പരം തുറന്നു പറയുന്ന നല്ല സുഹൃത്തുക്കൾ കൂടിയാവാൻ ഓരോ മാതാവിനും പിതാവിനും കഴിയേണ്ടതുണ്ട്. സന്തോഷവും സമാധാനവും നിലനിൽക്കുന്ന കുടുംബാന്തരീക്ഷത്തിൽ […]
Read More

ശ്രാവണം 2022 കമ്മിറ്റി ഓഫീസിൽ ഉദ്ഘാടനം സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള നിർവ്വഹിച്ചു.

ബഹ്‌റൈൻ കേരളീയ വർഷത്തെ ഓണാഘോഷവുമായി ബന്ധപെട്ടു ബി കെ എസ് ശ്രാവണം ഓണം നവരാത്രി ആഘോഷങ്ങളുടെ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഓഗസ്റ്റ് 17 , ബുധനാഴ്ച രാത്രി 8 മണിക്ക് സമാജം പ്രസിഡന്റ് ശ്രീ പിവി രാധാകൃഷ്ണ പിള്ള നിർവ്വഹിച്ചു, സമാജം ജനറൽ സെക്രട്ടറി ആശംസകൾ അറിയിച്ച ചടങ്ങിൽ നിരവധി സമാജം അംഗങ്ങൾ പങ്കെടുത്തു. ചടങ്ങിൽ മധുര വിതരണവും ഉണ്ടായിരുന്നു. ഈ വർഷത്തെ ഓണാഘോഷത്തിന്റെ ചെയർമാൻ ശ്രീ എം പി രഘു , ജനറൽ കൺവീനർ ശ്രീ […]
Read More

ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിന്റ നേതൃത്വത്തിൽ “ഓപ്പൺ ക്യാരംസ് ഡബിൾസ് ടൂർണമെന്റ്” സംഘടിപ്പിക്കുന്നു. 

ബഹറിൻ പ്രവാസികളുടെ മാതൃ സംഘടനയായ ഇന്ത്യൻ ക്ലബ്-ബഹ്‌റൈൻ ,വിവിധതരത്തിലുള്ള ഇൻഡോർ ഗെയിംസ് കളെ പരിപോഷിപ്പിക്കുകയും താല്പര്യമുള്ളവർക്ക് അവസരങ്ങൾ നൽകുക എന്ന ഉദ്ദേശത്തോടെ, വിവിധതരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നു.  ഇതിൻറെ ഭാഗമായി ഓപ്പൺ ഡബിൾസ് ക്യാരംസ് ടൂർണമെൻറ്  എല്ലാ പ്രവാസികൾക്കും പങ്കെടുക്കുവാൻ കഴിയുന്ന തരത്തിൽ ഈ മാസം 26 മുതൽ സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്ന്,  ഇന്ത്യൻ ക്ലബ് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന ഈ ടൂർണമെൻറ്, സെപ്റ്റംബർ രണ്ടിനു നടക്കുന്ന  സമാപന ചടങ്ങിൽ വെച്ച് വിജയികൾക്ക് ക്യാഷ് അവാർഡും, […]
Read More

ആം ആദ്മി ബഹ്‌റൈൻ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 24 വരെ രജിസ്‌റ്റർ ചെയ്യാം.

സ്വാതന്ത്ര്യ ലബ്ധിയുടെ 75-ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആം ആദ്മി ബഹ്‌റൈൻ കമ്യുണിറ്റി സംഘടിപ്പിക്കുന്ന പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 24ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം എന്ന് ഭാരവാഹികൾ അറിയിച്ചു. “സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ” എന്ന വിഷയത്തിൽ ജൂനിയർ & സീനിയർ വിഭാഗങ്ങളിൽ നടത്തപ്പെടുന്ന ഈ പ്രസംഗ മത്സരത്തിൽ വിജയികളാകുന്നവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകുന്നതാണ്. രജിസ്റ്റർ ചെയ്യാനായി 34001428, 33411059 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ, ആം ആദ്മി കമ്യുണിറ്റി ബഹ്‌റൈൻ ഫേസ്ബുക്ക് പേജിൽ […]
Read More

മധുര വിതരണത്തോടെ ഇന്ത്യൻ സോഷ്യൽ ഫോറം ഒരു മാസം നീണ്ടു നിൽക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കം കുറിച്ചു.

മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം. കേരള സ്റ്റേറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം നമുക്കൊരുമിച്ചാഘോഷിക്കാം എന്ന സന്ദേശത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക് മനാമ ബ്ലോക്ക് കമ്മറ്റിയുടെ പരിധിയിൽ രാവിലെ 10 മണിക്ക് ബ്ലോക്ക് പ്രസിഡന്റ് സകീർ ഹുസ്സൈൻ മധുര വിതരണചെയ്തു കൊണ്ട് ഒന്നാം ഘട്ടം ബ്ലോക്ക് തല ആഘോഷങ്ങൾക് തുടക്കം കുറിച്ചു .   ബഹ്‌റൈനിലെ വ്യത്യസ്ത സ്ഥലങ്ങളിൽ മധുര വിതരണവും ,പായസ വിതരണവും aug 15 ദിനത്തിൽ നൽകുവാനും തുടർന്നുള്ള ദിനങ്ങളിൽ ഇന്ത്യൻ […]
Read More

ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ വാർഷിക ദിനം ബഹ്റൈൻ നവകേരള സമുചിതമായി ആചരിച്ചു.

ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ വാർഷിക ദിനം ബഹ്റൈൻ നവകേരള സമുചിതമായി ആചരിച്ചു. ഹൂറ, സൽമാനിയ , കമ്മീസ്, സൽമാബാദ് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പായസ വിതരണം നടത്തി. കോ ഓർഡിനേഷൻ സെക്രട്ടറി ഷാജി മൂതല, പ്രസിഡന്റ് എൻ.കെ. ജയൻ, സെക്രട്ടറി എ.കെ.സുഹൈൽ, അസീസ് ഏഴാകുളം, ലസിത ജയൻ, രാമദാസ് , ആർ.ഐ. മനോജ് കൃഷ്ണൻ, നിശാന്ത്,അഷ്റഫ് പട്ടാമ്പി, എൻ.കെ.ഫൈസൽ എന്നിവർ നേതൃത്വം നൽകി.
Read More

വെളിച്ചം വെളിയംങ്കോടിന്റെ നേതൃത്വത്തിൽ തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

വെളിച്ചം വെളിയംങ്കോട് ബഹ്റൈൻ യൂണിറ്റിന്റെ ആറാമത് ആരോഗ്യസുരക്ഷാ പരിശോധന 19.08.2022 വെള്ളിയാഴ്ച കാലത്ത് 8 മണി മുതൽ ഉച്ചക്ക് 12 മണിവരെ തൂബ്ലി ബസ്മ തൊഴിലാളി താമസ സ്ഥലത്ത് തുടക്കം കുറിക്കുമെന്ന് വെളിച്ചം വെളിയംങ്കോട് ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു കഴിഞ്ഞ കാലങ്ങളിൽ അർഹതപ്പെട്ടവർക്ക് അത്താണി എന്ന നിലയിൽ ചികിൽസാ സഹായം,ആരോഗ്യ പരിശോധന സാമൂഹ്യ സേവനം,രക്തദാനം,അന്നദാനം എന്നീ മേഖലകളിൽ വിവിധ തരത്തിലുള്ള ഒട്ടനവധി ജീവകാരുണ്യപ്രവർത്തനങ്ങളാണ് ബഹ്റൈനിലും നാട്ടിലും വെളിച്ചം വെളിയങ്കോട് മുൻ കാലങ്ങളിൽ നടപ്പിലാക്കിയത്. ഭാരത സ്വാതന്ത്ര്യത്തിന്റെ എഴുപത്തി […]
Read More