Bahrain

Mahatma Gandhi Cultural Forum BMC News Live Bahrain

മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

മനാമ: ബഹ്റിൻ മഹാത്മ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ യുടെ 75- മത് സ്വാതന്ത്യ ദിനം ആഘോഷിച്ചു. മതേതര ജനാധിപത്യ രാജ്യം എന്ന ഗാന്ധിയുടെ ദർശനത്തെ സാക്ഷാത്കരിച്ച രാഷ്ട്ര ശില്പികളെ ചരിത്രത്തിൽ നിന്ന് മാറ്റിനിർത്താൻ നടക്കുന്ന ശ്രമങ്ങളെ ചെറുത്ത് തോല്പിക്കണമെന്നും ജാതിയും മതവും പറഞ്ഞ് മനുഷ്യരെ തമ്മിൽ തല്ലിക്കുന്നവരിൽ നിന്നും രാജ്യത്തെ സ്വതന്ത്രമാക്കണമെന്നും യോഗം ആഹ്വാനം ചെയ്തു. പ്രസിഡന്റ് എബി തോമസ്, സെക്രട്ടറി സനൽ കുമാർ , മുൻ പ്രസിഡന്റുമാരായ ബാബൂ കുഞ്ഞിരാമൻ, അനിൽ തിരുവല്ല […]
Read More
Independence Day of India -KPA Hamad Town Area- BMC News Live- Bahrain

കെ.പി.എ ഹമദ് ടൌൺ ഏരിയയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. ഹമദ് ടൌണ്‍ സൂഖ്, വിവിധ ലേബര്‍ ക്യാമ്പുകള്‍, ഉള്‍പ്പടെയുള്ള 350 ഓളം പേര്‍ക്ക് പായസ വിതരണം നടത്തി സ്വാതന്ത്ര്യ ദിനത്തിന്‍റെ മധുരം പങ്കിട്ടു. നേരത്തെ അൽ അമൽ ഹോസ്പിറ്റൽ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം കേക്ക് മുറിച്ചു ആഘോഷ പരിപാടികൾ ഉത്‌ഘാടനം ചെയ്തു . ഹമ്മദ് ടൗൺ എരിയ പ്രസിഡന്റ് പ്രദിപ് കുമാർ […]
Read More

ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ ചാപ്റ്റർ ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ 75 ആം വാർഷിക൦ ആഘോഷിച്ചു.

ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ ഭരണ സമിതി മനാമ കെ സിറ്റി ബിസിനസ് സെന്ററിൽ വെച്ച് സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ 75 ആം വാർഷികാഘോഷം ജി എം എഫ് – ഗൾഫ് മേഘലാ പ്രസിഡന്റ് ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു. മാനവ ഐക്യത്തിന് പ്രതിജ്ഞ ചെയ്ത വേദിയിൽ ബഹ്‌റൈൻ ആക്റ്റിംഗ് പ്രസിഡന്റ് നജീബ് കടലായി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ. വേണുഗോപാൽ, കാസിം പാടത്തകായിൽ, മൊയ്തീൻ പയ്യോളി,സാദത്ത് കരിപ്പാക്കുളം.എന്നിവർ സംസാരിച്ചു. മൂസ ഹാജി, ജോൺസൺ, മനോജ്‌ […]
Read More
Padav Kudumbavedi Independence Day celebrations BMC News Live Bahrain

പടവ് കുടുംബവേദി സ്വാതന്ത്ര്യ ദിനാഘോഷം , ഭക്ഷ്യ കിറ്റ് വിതരണം നടത്തി

ഈ വർഷത്തെ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പടവ് കുടുംബ വേദി ലേബർ ക്യാമ്പിൽ തൊഴിലാളികൾക്കായി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. പടവ് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ബഹ്‌റൈനിലെ അനാഥകളുടെ പിതാവ് എന്നറിയപ്പെടുന്ന ഖലീൽ അൽ ഡെയ്‌ലാമി (ബാബ ഖലീൽ ) ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ കമ്മ്യൂണിറ്റികൾ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനാർഹം ആണെന്ന് അദ്ദേഹം പറഞ്ഞു.   പരിപാടിയിൽ അലി അൽ ഡെയ്‌ലാമി, ഐസിഐആർഎഫ് അഡ്വൈസറി ബോർഡ് അംഗം ഭഗവാൻ അസർ പോട്ട, […]
Read More
Heart Association Bahrain BMC News Live

ഹാർട്ട് സൗഹൃദ കൂട്ടായ്മ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

നമ്മളിന്ന് അനുഭവിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന സ്വാതന്ത്ര്യം, സ്വന്തം ജീവനേക്കാൾ വലുതാണ് പിറന്ന മണ്ണിന്റെ മാനവും സ്വാതന്ത്ര്യവും എന്ന് കരുതി പൊരുതിയ ഒരു തലമുറയുടെ ത്യാഗമാണ്. അന്നം തരുന്ന നാട്ടിലും സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുവാൻ കഴിയുക എന്നതൊരു ഭാഗ്യമാണ്. ബഹ്‌റൈനിലെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിൽ തങ്ങളുടേതായ അടയാളപ്പെടുത്തലുകൾ നടത്തി മുന്നോട്ട് ചുവടുവയ്ക്കുന്ന HEART എന്ന സൗഹൃദ കൂട്ടായ്മ ആന്തലൂസ് ഗാർഡനിൽ വച്ച് 15/8/2022 ൽ ഭാരതത്തിന്റെ 75 മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. നിരവധി അംഗങ്ങൾ പങ്കെടുത്ത […]
Read More

സ്വാതന്ത്ര്യം തന്നെ ജീവിതം ഐ.സി.എഫ് സെമിനാര്‍ ഇന്ന്

സ്വാതന്ത്ര്യം തന്നെ ജീവിതം എന്ന പ്രമേയത്തില്‍ ഐ.സി.എഫ് സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ഐ.സി.എഫ് ബഹ്‌റൈന്‍ നാഷണല്‍ കമ്മറ്റി സെമിനാര്‍ സംഘടിപ്പിക്കുന്നു. ഇന്ന് (15-08-22) രാത്രി മനാമ ഐ.സി.എഫ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാറില്‍ ബഹ്‌റൈനിലെ വിവിധ രാഷ്ട്രീയ, പാർട്ടി പ്രതിനിധികള്‍, സാമൂഹിക രംഗത്തെയും മാധ്യമ പ്രവർത്തന മേഖലയിലേയും പ്രമുഖ വ്യക്തിത്വങ്ങളും പരിപാടിയിൽ സംബന്ധിക്കും.
Read More

76-ാം-മത് സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയ്ക്ക് ആശ൦സകൾ നേർന്ന് ബഹ്റൈൻ ഭരണാധികാരി

ഇന്ത്യയുടെ 76-ാം-മത് സ്വാതന്ത്ര്യ ദിനത്തിൽ ബഹ്റൈൻ രാജാവും ഭരണാധികാരിയുമായ ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ ആശംസകൾ നേർന്നു. സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിനെയാണ് രാജാവ് സ്വാതന്ത്ര്യ ദിനാശംസകൾ അറിയിച്ചത് . സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും ബഹ്റൈൻ ഭരണാധികാരി ആശംസിച്ചു.
Read More

കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു.

ബഹ്‌റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കെ സി എ ബഹ്റിൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു.കെ സി എ അങ്കണത്തിൽ വെച്ചു നടന്ന ചടങ്ങിൽ കെ സി എ ആക്ടിങ് ജനറൽ സെക്രട്ടറി ജിൻസൺ പുതുശ്ശേരി സ്വാഗതം ആശംസിച്ചു. കെ സി എ  പ്രസിഡന്റ്‌ റോയ് സി ആന്റണി ഇന്ത്യൻ ദേശിയ പതാക ഉയർത്തി. തുടർന്ന്  കെ സി എ അംഗങ്ങൾ ദേശിയ പ്രതിജ്ഞ ചെയ്തു. കെ സി എ പ്രസിഡന്റ്‌ റോയ് സി ആന്റണി സ്വാതന്ത്ര്യ ദിന […]
Read More

സീറോ മലബാർ സൊസൈറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനയായ സീറോ മലബാർ സൊസൈറ്റിയിൽ സിംസ്ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം ഭാഗമായി പ്രസിഡന്റ് ശ്രീ ബിജു ജോസഫ് ഇന്ത്യൻ ദേശീയ പതാക ഉയർത്തി. ജനറൽ സെക്രട്ടറി ജോയ് പോളി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സായുധ വിപ്ലവത്തിലൂടെ, തീവ്രവാദ പ്രവർത്തനങ്ങളിലൂടെയും വിജയം കൈവരിക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ ഇന്ത്യയുടെ രാഷ്ട്രപിതാവ്,മഹാത്മാഗാന്ധിജി, അഹിംസ സിദ്ധാന്തം മുറുകെ പിടിച്ചു കൊണ്ട്, നേടിയെടുത്ത ഇന്ത്യൻ സ്വാതന്ത്ര്യസമര വിജയം തീർച്ചയായും അനുസ്മരിക്ക് തക്കതാണ്. പക്വതയാർന്ന ഇടപെടലുകളിലൂടെ സാമൂഹിക സമത്വത്തിനും, മതസൗഹാദകർക്കും സഹവർത്തി തിന്നും, […]
Read More

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം ബി എം ബി എഫ് – ബി കെ എസ് എഫ് ഹെല്പ് ആൻഡ് ഡ്രിങ്ക് ടീം തൊഴിലാളികൾക്കൊപ്പം ആഘോഷിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം (ആസാദി ക്കാ അമൃത് മഹോത്സവ്) ബി എം ബി എഫ് – ബി കെ എസ് എഫ് ഹെല്പ് ആൻഡ് ഡ്രിങ്ക് ടീം മനാമ കാപ്പിറ്റൽ ഗവർണറേറ്റ് കൺസ്ട്രക്ഷൻ സൈറ്റിലെ തൊഴിലാളി സഹോദരങ്ങൾക്കൊപ്പം ആഘോഷിച്ചു. ബഷീർ അമ്പലായി, സുബൈർ കണ്ണൂർ, നജീബ് കടലായി, കാസിം പാടത്തകായിൽ, അൻവർ കണ്ണൂർ, മണിക്കുട്ടൻ, നജീബ് ഗാലപ്പ്, മനോജ്‌ വടകര, സലീം നമ്പ്ര, രഞ്ജിത്ത് കൂത്തുപറമ്പ്, മൻസൂർ, മൊയ്തീൻ പയ്യോളി, അജീഷ്, മൂസ ഹാജി, […]
Read More